/indian-express-malayalam/media/media_files/2025/05/31/GDte7HgfwhZEv6BYfX0T.jpg)
അനിൽ ചൗഹാൻ
Operation Sindoor: ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആയൂധങ്ങൾക്ക് നിർണായക പങ്ക് വഹിക്കാനായെന്ന് ചീഫ് ഓഫ് ഡിഫൻസ് സ്‌റ്റാഫ് അനിൽ ചൗഹാൻ. നമ്മുടെ ഭൂപ്രകൃതിയ്ക്കും യുദ്ധ മുറകൾക്കും അനുയോജ്യമായ തരത്തിൽ നിർമിച്ചെടുത്ത ആയൂധങ്ങൾ ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ മുന്നേറ്റത്തിന് വഴിവെച്ചു. പ്രതിരോധ ദൗത്യങ്ങൾ വിജയിക്കാൻ ഇത് ഏറെ സഹായകരമായി. മനേക്ഷാ സെന്റെറിൽ നടന്ന സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തവേയാണ് ചീഫ് ഓഫ് ഡിഫൻസ് സ്‌റ്റാഫ് ഇക്കാര്യം വ്യക്തമാക്കിയത്.
Also Read:ഓപ്പറേഷൻ സിന്ദൂർ; വ്യോമസേനയ്ക്ക് വിമാനം നഷ്ടമായതിന് കാരണം സർക്കാരിന്റെ നിയന്ത്രണങ്ങൾ
വിദേശ സാങ്കേതിക വിദ്യയെ എപ്പോഴും ആശ്രയിക്കുന്നത് യുദ്ധത്തിൽ നല്ലതല്ല. അവ നമ്മുടെ തയ്യാറെടുപ്പിനെ ദുർബലപ്പെടുത്തുകയും ഉത്പാദനം വർധിപ്പിക്കാനുള്ള കഴിവിനെ പരിമിതിപ്പെടുത്തുകയും ചെയ്യും. പലപ്പോഴും ഉപകരണങ്ങളുടെ ക്ഷാമത്തിനും ഇത് കാരണമാകുമെന്നു ചീഫ് ഓഫ് ഡിഫൻസ് സ്‌റ്റാഫ് പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂരിൽ പാക്കിസ്ഥാന്റെ മിസൈൽ ആക്രമണത്തിൽ ഇന്ത്യയ്ക്ക് യാതൊരുവിധ നാശനഷ്ടങ്ങളും ഉണ്ടായിട്ടില്ലെന്നും സംയുക്ത സൈനിക മേധാവി വ്യക്തമാക്കി. ഇന്ത്യയിലേക്ക് വിക്ഷേപിച്ച ഡ്രോണുകളും മിസൈലുകൾ അതിർത്തിയിൽ തന്നെ നിർവീര്യമാക്കാൻ കഴിവുള്ള സാങ്കേതിക വിദ്യ നമ്മുടെ സൈന്യത്തിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read:ബോയിംഗ് വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ച് പരിശോധിക്കാൻ ഉത്തരവിട്ട് ഡിജിസിഎ
അതേസമയം, പഹൽഗാമിൽ 26 പേരെ കൊലപ്പെടുത്തിയശേഷം ഭീകരർ ആകാശത്തേക്ക് നാലു തവണ വെടിവച്ച് ആഘോഷം നടത്തിയെന്ന് ദൃക്സാക്ഷി ദേശീയ അന്വേഷണ ഏജൻസിക്ക് മൊഴി നൽകിയതായി ഇന്ത്യൻ എക്‌സ്പ്രസിന് വിവരം ലഭിച്ചു. ജമ്മു കശ്മീർ പൊലീസിന്റെയും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെയും സഹായത്തോടെയാണ് ദേശീയ അന്വേഷണ ഏജൻസി ദൃക്‌സാക്ഷിയെ പിടികൂടിയത്.
Also Read:രക്തം വില കൊടുത്ത് വാങ്ങാനാകില്ലെന്ന് തലാലിന്റെ സഹോദരൻ; നിമിഷ പ്രിയയുടെ മോചനത്തിൽ ഇനി എന്ത് ?
കഴിഞ്ഞ മാസം, ഭീകരർക്ക് അഭയം നൽകിയെന്നാരോപിച്ച് പർവേസ് അഹമ്മദ് ജോതർ, ബഷീർ അഹമ്മദ് എന്നീ രണ്ടു പ്രദേശവാസികളെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ''ആക്രമണം നടത്തിയ മൂന്ന് ഭീകരരുടെ പേരുവിവരങ്ങൾ അവർ വെളിപ്പെടുത്തുകയും ഭീകര സംഘടനയായ ലഷ്‌കറെ തയിബയുമായി ബന്ധമുള്ള പാക്കിസ്ഥാൻ പൗരന്മാരാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു,'' എൻഐഎ വക്താവ് പറഞ്ഞു.
Read More
പഹൽഗാം കൂട്ടക്കൊലയ്ക്കുശേഷം ഭീകരർ ആകാശത്തേക്ക് വെടിവച്ച് ആഘോഷിച്ചു: ദൃക്‌സാക്ഷിയുടെ മൊഴി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.