/indian-express-malayalam/media/media_files/2025/07/16/nimisha1-2025-07-16-15-50-31.jpg)
തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹദി, നിമിഷപ്രിയ
Nimisha Priya Case Updates: കൊച്ചി: യെമനിൽ വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിന് ഇനിയും കടമ്പകളേറെ.വധശിക്ഷയിൽ നിന്ന് ഒഴിവാക്കാൻ, കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിന്റെ സമ്മതം ആവശ്യമാണ്. ദയാധനം സ്വീകരിച്ചും അല്ലാതെയും തലാലിന്റെ കുടുംബത്തിന് നിമിഷ പ്രിയക്ക് മാപ്പ് നൽകാൻ കഴിയും. എന്നാൽ വധശിക്ഷ നടപ്പിലാക്കണമെന്ന് തലാലിന്റെ സഹോദരൻ ആവശ്യപ്പെട്ടതോടെ നിമിഷ പ്രിയയുടെ മോചനത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
Also Read:നിമിഷ പ്രിയയ്ക്ക് മാപ്പില്ലെന്ന് തലാലിന്റെ സഹോദരൻ; വല്ലാത്ത ദുഃഖത്തിലെന്ന് അമ്മ പ്രേമകുമാരി
നിമിഷപ്രിയക്ക് മാപ്പ് നൽകില്ലെന്നും ദയാധനം സ്വീകരിക്കില്ലെന്നുമാണ് തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹദി പറയുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അനുരഞ്ജനത്തിനുള്ള ശ്രമത്തോട് പൂർണ്ണമായി വിസമ്മതിക്കുന്നുവെന്ന് അബ്ദുൽ ഫത്താഹ് മഹദി വ്യക്തമാക്കി.
വധശിക്ഷ നീട്ടിയ നടപടി സങ്കടം ഉണ്ടാക്കുന്നതാണെന്ന് അബ്ദുൽ ഫത്താഹ് മഹദി പറയുന്നു. യാതൊരു തരത്തിലുള്ള മധ്യസ്ഥ ശ്രമങ്ങൾക്കും വഴങ്ങില്ലെന്നും തങ്ങളുടെ നിലപാടിൽ ഒരു മാറ്റവും ഈ സമ്മർദ്ദം ഉണ്ടാക്കില്ല എന്നും തലാലിന്റെ സഹോദരൻ പറയുന്നു. വധശിക്ഷ തീയതി തീരുമാനിച്ചതിനു ശേഷം പിന്നീട് അത് മാറ്റിവെച്ചത് ഏറെ ദൗർഭാഗ്യകരമാണെന്ന് അബ്ദുൽ ഫത്താഹ് മഹദി പറഞ്ഞു. നിലപാടിൽ മാറ്റമുണ്ടാകില്ല എന്നും വധശിക്ഷ നടപ്പാക്കുന്നത് വരെ കാത്തിരിക്കുമെന്നും അദേഹം പറയുന്നു.
Also Read:കുടുംബം മാപ്പു നൽകിയിട്ടില്ല, എല്ലാം അവരുടെ കൈകളിൽ; നിമിഷ പ്രിയയുടെ ശിക്ഷയിൽ ഇനി എന്ത്?
വധശിക്ഷ നടപ്പാക്കിയാൽ മാത്രമേ തങ്ങൾക്ക് നീതി ഉറപ്പാക്കാനാകൂ എന്നും രക്തം വില കൊടുത്ത് വാങ്ങാനാകില്ല എന്നും അബ്ദുൽ ഫത്താഹ് മഹദിയുടെ കുറിപ്പിൽ പറയുന്നു. തലാലിന്റെ കൊലപാതകം ക്രൂരമായ ഒരു കൊലപാതകമായിരുന്നെന്നാണ് സഹോദരൻ പറയുന്നത്. അതിനാൽ ഈ വിഷയത്തിൽ ദൈവ നീതി നടപ്പാക്കേണ്ടതുണ്ടെന്നും സഹോദരൻ പറയുന്നു.
ഇനി എന്ത് ?
നിലവിൽ തലാലിന്റെ കുടുംബവുമായി സർക്കാർ തലത്തിലും അല്ലാതെയും ചർച്ചകൾ പുരോഗമിക്കുകയാണ്. ദിയാധനം സ്വീകരിക്കുന്നതിൽ അന്തിമതീരുമാനത്തിൽ എത്തലാണ് അടുത്തഘട്ടം. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ വഴി പുരോഹിതർ മുഖേനയും ചർച്ചകൾ പുരോഗമിക്കുന്നുണ്ട്.
Also Read:നിമിഷ പ്രിയയുടെ മോചനം; കേസ് അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രം
ദിയാധനം സ്വീകരിക്കുന്നതിന് കുടുംബത്തിന് വിമുഖത ഉണ്ടെങ്കിൽ, ആ പണം സന്നദ്ധ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാമെന്നും ചർച്ചയിൽ നിർദേശം മുന്നോട്ടുവെച്ചിരുന്നു. എന്നാൽ ഇതിനോടും കുടുംബം അനുകൂല നടപടി സ്വീകരിച്ചിട്ടില്ല. വധശിക്ഷ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട തലാലിൻറെ കുടുംബത്തിൽ അഭിപ്രായ ഐക്യമായില്ലെന്നും ഇനിയും ചർച്ചകൾ വേണ്ടിവരുമെന്നുമാണ് മധ്യസ്ഥ ശ്രമം നടത്തുന്നവർ ഏറ്റവും ഒടുവിലായി അറിയിച്ചിരിക്കുന്നത്.
ചർച്ചകൾ ചിലപ്പോൾ നീണ്ടേക്കാമെന്നും മധ്യസ്ഥ സംഘത്തിലെ പ്രതിനിധികൾ അറിയിച്ചു. ശിക്ഷ നീട്ടിവെച്ചതിനാൽ വീണ്ടും ഇടപെടലിനായി കേന്ദ്ര സർക്കാർ നീക്കം നടത്തുന്നുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ വിദേശകാര്യമന്ത്രാലയം പരസ്യ പ്രതികരണം ഒഴിവാക്കി. യെമനിൽ ഇത് ക്രമസമാധാന പ്രശ്‌നങ്ങൾക്ക് ഇടയാക്കില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നത്.
Read More
നിമിഷ പ്രിയയുടെ മോചനം; കൊല്ലപ്പെട്ട തലാലിന്റെ നാടായ ദമാറിൽ ചർച്ച പുരോഗമിക്കുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.