/indian-express-malayalam/media/media_files/2025/01/07/0jb6rI87oQf5LgFKVCpR.jpg)
Nimisha Priya Case Updates
യെമനിൽ വധശിക്ഷയ്ക്ക് വിധിച്ച മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധ ശിക്ഷ നീട്ടിവെച്ചെങ്കിലുംകേസ് അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ബുധനാഴ്ച നടത്താനിരുന്ന വധ ശിക്ഷയാണ് നിലവിൽ യെമൻ കോടതി നീട്ടിവെച്ചത്.ദയാധനം കൊല്ലപ്പെട്ട തലാലിൻറെ കുടുംബം സ്വീകരിച്ചാൽ മാത്രമാണ് ശിക്ഷാ വിധി മരവിപ്പിക്കുകയുള്ളുവെന്നാണ് വിവരം.
Also Read:നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു
നിലവിൽ തലാലിൻറെ കുടുംബം വധശിക്ഷ മാറ്റിവെയ്ക്കുന്നതിനോട് യോജിച്ചിട്ടില്ലെന്നാണ് വിവരം. ഇതിനുവേണ്ടി വിവിധ തലത്തിലുള്ള ചർച്ചകൾ പുരോഗമിച്ചുവരികയാണ്. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ നിരന്തരം നടത്തിയ നീക്കങ്ങൾക്ക് ശേഷമാണ് വധശിക്ഷ നീട്ടിവെയ്ക്കുന്ന കാര്യത്തിൽ തീരുമാനമെന്ന് കേന്ദ്ര സർക്കാർ ഇറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു. ജയിൽ ഉദ്യോഗസ്ഥരുമായും പ്രോസിക്യൂട്ടറുമായും നിരന്തരം ബന്ധപ്പെടുകയായിരുന്നുവെന്ന് കേന്ദ്രം പറയുന്നു.
നേരത്തെ വിവിധ തലത്തിൽ നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ചർച്ചകൾ പുരോഗമിക്കുകയായിരുന്നു. യെമനിലെ സൂഫി വര്യൻ ശൈഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തിൽ കൊല്ലപ്പെട്ട തലാലിന്റെ അടുത്ത ബന്ധുക്കളുമായും ചർച്ച നടത്തിയിരുന്നു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ ഇടപെടൽ വഴിയാണ് ശൈഖ് ഹബീബ് ഉമറിൻറെ നേതൃത്വത്തിലുള്ള ചർച്ചകൾ പുരോഗമിച്ചത്.
നിമിഷപ്രിയയുടെ മോചനത്തിനായി കേരള ഗവർണർ രാജേന്ദ്ര അര്‍ലേക്കര്‍ ഇടപെട്ടിരുന്നു. വിദേശകാര്യ മന്ത്രാലയവുമായി സംസാരിച്ച ഗവർണർ നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിക്കണം എന്നാവശ്യപ്പെട്ടിരുന്നു. ഇതിൻറെ ഭാഗമായി പ്രവാസി വ്യവസായി എം എ യൂസഫലിയുമായും ഗവർണർ സംസാരിച്ചു. ദയാധനത്തിന് എത്ര പണം വേണമെങ്കിലും നല്‍കാമെന്ന് എം എ യൂസഫലി ഗവർണറെ അറിയിച്ചിരുന്നു.
2017 ജൂലൈ 25ന് യെമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമൻ പൗരൻ തലാൽ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. നിമിഷ പ്രിയയുടെ പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷ പറഞ്ഞത്. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിക്കുകയായിരുന്നു.
Also Read:നിമിഷപ്രിയയുടെ മോചനം; കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബവുമായി ഇന്ന് നിർണായക ചർച്ച
താലാലിൻറെ മൃതദേഹം ഇവരുടെ ക്ലിനിക്കിൽ നിന്നും ലഭിച്ചതോടെ കൊലക്കുറ്റം ചുമത്തി വിചാരണ ചെയ്യുകയായിരുന്നു. യെമനിലെ വിചാരണ കോടതിയെ യാഥാർഥ്യം ബോധ്യപ്പെടുത്താൻ നിമിഷപ്രിയയ്ക്ക് കഴിയാത്തതിനാൽ വധശിക്ഷയ്ക്ക് വിധിച്ചു. യെമനി വനിതയ്ക്ക് ജീവപര്യന്തം തടവും ശിക്ഷ വിധിച്ചിരുന്നു.
യെമൻ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചെങ്കിലും കോടതി അപ്പീൽ തള്ളി. കൊല്ലപ്പെട്ട വ്യക്തിയുടെ അവകാശികൾ മാപ്പ് നൽകിയാൽ മാത്രമേ വധശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ നിമിഷപ്രിയക്ക് കഴിയുകയുള്ളൂ.
Read More
നിമിഷപ്രിയയുടെ മോചനം; ഇടപെടൽ ശക്തമാക്കാൻ കേന്ദ്രത്തിന് മേൽ സമ്മർദ്ദം ശക്തം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.