/indian-express-malayalam/media/media_files/2025/07/14/nimisha-priya-new-2025-07-14-08-57-51.jpg)
നിമിഷപ്രിയ
ന്യൂഡൽഹി: യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ (38) മോചനത്തിനുള്ള ശ്രമങ്ങൾ ശക്തമാക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദം തുടരുന്നു. വധശിക്ഷ ജൂലൈ 16 ന് നടപ്പാക്കാനിരിക്കെയാണ് നടപടികൾ പുരോഗമിക്കുന്നത്. നിമിഷപ്രിയയെ രക്ഷിക്കാൻ നയതന്ത്ര ഇടപെടൽ ശക്തമാക്കാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.
Also Read:നിമിഷപ്രിയയുടെ മോചനം; പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി
നിമിഷ പ്രിയയുടെ മോചനത്തിന് വേണ്ടി എന്ത് ചെയ്തു എന്ന് കേന്ദ്ര സർക്കാർ ഇന്ന് കോടതിയെ അറിയിക്കും. ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ചാകും ഹരജി പരിഗണിക്കുക. നിമിഷ പ്രിയയുടെ മോചനത്തിനായി അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. വിദേശകാര്യ മന്ത്രി ജയശങ്കറിന് കത്തയച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രി കത്തയച്ചത്.
Also Read:നിമിഷപ്രിയയുടെ വധശിക്ഷ; ആക്ഷകൗൺസിൽ ഹർജിയിൽ കേന്ദ്ര സർക്കാർ നാളെ മറുപടി നൽകും
നിമിഷ പ്രിയയുടെ മോചനത്തിനായി ബഹുമുഖ ശ്രമങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നും പുരോഗമിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇതിനായി യെമനുമായി അടുത്ത ബന്ധം പുലർത്തുന്ന വിദേശ രാജ്യങ്ങളുടെ ഉൾപ്പെടെ സഹായം തേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ യെമനിൽ തുടരുന്ന നിമിഷ പ്രിയയുടെ അമ്മയുമായും ഇന്ത്യൻ സമൂഹവുമായും വിദേശകാര്യ മന്ത്രാലയം നിരന്തരം ആശയ വിനിമയം നടത്തി വരികയാണെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു.
വെല്ലുവിളികളേറെ
യെമനിൽ നയതന്ത്ര ഇടപെടൽ ഇന്ത്യയെ സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞതാണ്. തലസ്ഥാന നഗരമായ സന നിലവിൽ ഹൂതി വിമതരുടെ നിയന്ത്രണത്തിലാണ്. ഈ സാഹചര്യത്തിൽ അറബ് രാഷ്ട്രങ്ങളുടെ ഇടപെടലിലൂടെ വിഷയം പരിഹരിക്കാനാണ് ശ്രമം നടക്കുന്നത്.
Also Read:യെമൻ പൗരനെ കൊലപ്പെടുത്തിയ കേസ്; നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന്
നേരത്തെ സൗദി അറേബ്യയിലൂടെ വിഷയത്തിൽ ഇടപെടാൻ ഇന്ത്യ ശ്രമിച്ചിരുന്നു. എന്നാൽ ഈ നീക്കത്തിൽ പുരോഗതി ഉണ്ടായില്ല. പിന്നീട് ഇറാൻ മുഖേനയും ശ്രമങ്ങൾ നടത്തിയിരുന്നു. ഇതിന് ശേഷമാണ് വീണ്ടും വിദേശ ഇടപെടലിനായുള്ള ശ്രമങ്ങൾ ഉണ്ടാകുന്നത്.
2017 ജൂലൈ 25ന് യെമനിൽ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമൻ പൗരൻ തലാൽ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. നിമിഷ പ്രിയയുടെ പാസ്‌പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷ പറഞ്ഞത്. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിക്കുകയായിരുന്നു.ജൂലായ് 16ന് നിമിഷയുടെ വധശിക്ഷ നടപ്പാക്കുമെന്നാണ് വിവരം.
യെമൻ പ്രോസിക്യൂട്ടർക്ക് അപേക്ഷ നൽകി
നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കരുത് എന്നാവശ്യപ്പെട്ട് അപേക്ഷ. നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയാണ് യെമൻ പ്രോസിക്യൂട്ടർക്ക് അപേക്ഷ നൽകിയത്.വധശിക്ഷ നടപ്പാക്കാൻ മൂന്നുദിവസം മാത്രം ബാക്കി നിൽക്കെയാണ് നിമിഷ പ്രിയയുടെ അമ്മ അപേക്ഷ നൽകിയത്.
വധശിക്ഷ ഈ മാസം 16ന് നടപ്പാക്കരുത് എന്നും ദയാധനം സംബന്ധിച്ച ചർച്ചകൾ നടക്കുകയാണെന്നും പ്രേമകുമാരി അപേക്ഷയിൽ പറയുന്നു. സനയിലെ ജയിലിൽ എത്തി നിമിഷ പ്രിയയെ കാണാൻ ഉള്ള ശ്രമങ്ങളും തുടരുകയാണ്.
Read More
അഹമ്മദാബാദ് വിമാനാപകടം; പൈലറ്റുമാരുടെ മേൽ കുറ്റം കെട്ടിവെയ്ക്കാൻ ശ്രമം:പൈലറ്റ്സ് അസോസിയേഷൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.