scorecardresearch

Ahmedabad Plane Crash Report: അഹമ്മദാബാദ് വിമാനാപകടം; പൈലറ്റുമാരുടെ മേൽ കുറ്റം കെട്ടിവെയ്ക്കാൻ ശ്രമം:പൈലറ്റ്സ് അസോസിയേഷൻ

Ahmedabad Plane Crash Report: എ.എ.ഐ.ബി റിപ്പോർട്ട് പുറത്തുവരുന്നതിന് മുൻപ് റിപ്പോർട്ടിലെ പ്രസ്കത ഭാഗങ്ങൾ എങ്ങനെ അമേരിക്കൻ മാധ്യമങ്ങൾക്ക് ലഭിച്ചെന്നും അസോസിയേഷൻ​ ഭാരവാഹികൾ ചോദിച്ചു

Ahmedabad Plane Crash Report: എ.എ.ഐ.ബി റിപ്പോർട്ട് പുറത്തുവരുന്നതിന് മുൻപ് റിപ്പോർട്ടിലെ പ്രസ്കത ഭാഗങ്ങൾ എങ്ങനെ അമേരിക്കൻ മാധ്യമങ്ങൾക്ക് ലഭിച്ചെന്നും അസോസിയേഷൻ​ ഭാരവാഹികൾ ചോദിച്ചു

author-image
WebDesk
New Update
Air India Plane Crash Report

Ahmedabad Plane Crash Report Updates

Ahmedabad Plane Crash Report: ന്യൂഡൽഹി: എയർ ഇന്ത്യ വിമാനാപകടം സംബന്ധിച്ചുള്ള പ്രാഥിമിക അന്വേഷണ റിപ്പോർട്ട് വന്നതിന് പിന്നാലെ, റിപ്പോർട്ടിൽ ശക്തമായ എതിർപ്പുന്നയിച്ച് പൈലറ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ രംഗത്ത്. പൈലറ്റുമാരുടെ തലയിൽ അപകടത്തിൻറെ ഉത്തരവാദിത്വം കെട്ടിവെയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അസോസിയേഷൻ ആരോപിച്ചു. ജൂൺ 12 ലെ അപകടത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട് ശനിയാഴ്ചയാണ് പുറത്തുവന്നത്.

Advertisment

Also Read:വിമാന ദുരന്തം പൈലറ്റിന്റെ പിഴവോ? തിടുക്കത്തിൽ നിഗമനത്തിൽ എത്തരുതെന്ന് വിദഗ്ധർ; ഇനിയും ചോദ്യങ്ങളുണ്ട്

"അപകത്തിൻറെ ഉത്തരവാദിത്വം പൈലറ്റുമാരുടെ തലയിൽ കെട്ടിവെയ്ക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ അന്വേഷണം നടക്കുന്നത്. ഇതിനെ ശക്തമായി എതിർക്കുന്നു. ഈ അന്വേഷണത്തിൻറെ രഹസ്യസ്വഭാവത്തെപ്പറ്റി ആശങ്കയുണ്ട്‌. മതിയായ യോഗ്യതയുള്ളവരെ ഉൾപ്പെടുത്താതെയാണ് ഇപ്പോഴത്തെ അന്വേഷണം നടക്കുന്നത്"- എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് ക്യാപ്റ്റൻ സാം തോമസ് പറഞ്ഞു.

Also Read:എയർഇന്ത്യ വിമാനാപകടം; പൈലറ്റുമാർ അവസാനം സംസാരിച്ചത് ഇന്ധന സ്വിച്ചുകൾ ഓഫായതിനെപ്പറ്റി

Advertisment

എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) റിപ്പോർട്ട് പുറത്തുവരുന്നതിന് മുൻപ് റിപ്പോർട്ടിലെ പ്രസ്കത ഭാഗങ്ങൾ എങ്ങനെ അമേരിക്കൻ മാധ്യമങ്ങൾക്ക് ലഭിച്ചെന്നും അസോസിയേഷൻ​ ഭാരവാഹികൾ ചോദിച്ചു. ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെ പ്രവർത്തന ക്ഷമതയുമായി ബന്ധപ്പെട്ടുള്ള ഒരു തകരാറിനെപ്പറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.  ഉത്തരവാദിത്തപ്പെട്ട ഒരാൾ ഒപ്പിടാതെ വളരെ പ്രധാനപ്പെട്ട ഒരു രേഖ മാധ്യമങ്ങൾക്ക് നൽകിയത് അത്ഭുതപ്പെടുത്തുന്നുവെന്ന് പൈലറ്റ്സ് അസോസിയേഷൻ ഇന്ത്യ പ്രതികരിച്ചു.

ടേക്ക് ഓഫ് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം വിമാനത്തിന്റെ രണ്ട് എന്‍ജിനുകളുടെയും പ്രവര്‍ത്തനം നിലച്ചതാണ് വിമാനാപകടത്തിൻറെ കാരണമെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്ന്ത്. എന്‍ജിനുകളിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ആയിരുന്നതാണ് എൻജിനുകൾ നിലയ്ക്കാനും അപകടം സംഭവിക്കാനും കാരണമായതെന്നാണ് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

Also Read:എയർ ഇന്ത്യ വിമാനത്തിന് സംഭവിച്ചതെന്ത് ? എന്താണ് ഓരോ സെക്കൻഡിലും നടന്നത് ?

സ്വിച്ചുകൾ ഓഫ് ചെയ്തത് ആരാണെന്ന് പൈലറ്റുമാരിൽ ഒരാൾ മറ്റേയാളോട് ചോദിക്കുന്നത് കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറിൽ കേൾക്കാം. ഓഫ് ചെയ്തത് താനല്ലെന്ന് പൈലറ്റ് മറുപടി നൽകുന്നുണ്ട്. സ്വിച്ചുകള്‍ ഓഫായിരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടൻ തന്നെ ഓൺ ചെയ്തു. എന്നാൽ, എൻജിനുകൾ പ്രവർത്തിച്ചു തുടങ്ങുന്നതിനു മുൻപേ വിമാനം തകർന്നുവീഴുകയായിരുന്നു. 

ജൂൺ 12നായിരുന്നു രാജ്യത്തെ നടുക്കിയ ആകാശ ദുരന്തം ഉണ്ടായത്. ഉച്ചയ്ക്ക് 1.39ന് അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ വിമാനമായിരുന്നു അപകടത്തിൽപ്പെട്ടത്. പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിലായിരുന്നു വിമാനം തകർന്നുവീണത്. ബിജെ മെഡിക്കൽ കോളജിലെ മെഡിക്കൽ വിദ്യാർഥികൾ താമസിച്ചിരുന്ന ഹോസ്റ്റലിലേക്കും മെസ്സിലേക്കുമായിരുന്നു വിമാനം തകർന്നുവീണത്. വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാർ അടക്കം 242 പേരിൽ 241 പേരും മരിച്ചു. ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു.

Read More

എയർ ഇന്ത്യ വിമാനാപകടം; അന്വേഷണ റിപ്പോർട്ടിനെ പിന്തുണ്‌യക്കുന്നു: ബോയിംങ് വിമാനകമ്പനി

Plane Crash Ahmedabad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: