/indian-express-malayalam/media/media_files/2025/07/12/air-india-plane-crash-2025-07-12-10-39-09.jpg)
അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണുണ്ടായ അപകടം
Ahmedabad Plane Crash:ന്യൂഡൽഹി: അഹമ്മദാബാദിൽ 260 പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യ വിമാനാപകടത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിനെ പിന്തുണയ്ക്കുന്നുവെന്ന് ബോയിംങ് വിമാനക്കമ്പനി. ഇന്ത്യയുടെ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തെ പിന്തുണയ്ക്കുന്നുവെന്ന് ബോയിംങ് പ്രസിഡന്റും സി.ഇ.ഒയുമായ കെല്ലി ഓർട്ട്ബർഗ് പ്രസ്താവനയിൽ പറഞ്ഞു.
ടേക്ക് ഓഫ് ചെയ്ത് സെക്കൻഡുകൾക്കകം വിമാനത്തിന്റെ രണ്ട് എൻജിനുകളുടെയും പ്രവർത്തനം നിലച്ചെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. എൻജിനുകളിലേക്ക് ഇന്ധനം നൽകുന്ന സ്വിച്ചുകൾ ഓഫ് ആയിരുന്നതാണ് എൻജിനുകൾ നിലയ്ക്കാനും അപകടം സംഭവിക്കാനും കാരണമായതെന്ന് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ റിപ്പോർട്ടിൽ പറയുന്നു.
Also Read:അഹമ്മദാബാദ് വിമാന ദുരന്തം: അന്വേഷണത്തിൽ പങ്കുചേരാൻ ഐസിഎഒയുടെ അസാധാരണ അഭ്യർത്ഥന; പരിഗണനയിൽ
സ്വിച്ചുകൾ ഓഫ് ചെയ്തത് ആരാണെന്ന് പൈലറ്റുമാരിൽ ഒരാൾ മറ്റേയാളോട് ചോദിക്കുന്നത് കോക്ക്പിറ്റ് വോയ്സ് റെക്കോർഡറിൽ കേൾക്കാം. ഓഫ് ചെയ്തത് താനല്ലെന്ന് പൈലറ്റ് മറുപടി നൽകുന്നുണ്ട്. സ്വിച്ചുകൾ ഓഫായിരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഓൺ ചെയ്തു. എന്നാൽ, എൻജിനുകൾ പ്രവർത്തിച്ചു തുടങ്ങുന്നതിനു മുൻപേ വിമാനം തകർന്നുവീഴുകയായിരുന്നു.
Also Read:അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്സ് വിവരങ്ങൾ പരിശോധിച്ചു തുടങ്ങി
കോപൈലറ്റ് ക്ലൈവ് കുന്ദറായിരുന്നു വിമാനം പറത്തിയത്. വിമാനത്തിന്റെ പൈലറ്റ് മോണിറ്ററിങ് നടത്തിയത് പൈലറ്റ്-ഇൻ-കമാൻഡായ സുമീത് സബർവാൾ ആയിരുന്നു. സബർവാളിന് ബോയിങ് 787 വിമാനത്തിൽ ഏകദേശം 8,600 മണിക്കൂർ പറത്തിയ പരിചയവും കുന്ദറിന് 1,100 മണിക്കൂറിലധികം വിമാനം പറത്തിയ പരിചയവുമുണ്ട്. പറക്കലിന് മുമ്പ് രണ്ട് പൈലറ്റുമാർക്കും മതിയായ വിശ്രമം ലഭിച്ചിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. വിമാനത്തിൽ 10 ക്യാബിൻ ക്രൂവും 230 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്.
Read More
ടേക്ക് ഓഫ് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം എന്‍ജിനുകളുടെ പ്രവര്‍ത്തനം നിലച്ചു: പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.