scorecardresearch

ടേക്ക് ഓഫ് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം എന്‍ജിനുകളുടെ പ്രവര്‍ത്തനം നിലച്ചു: പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്

സ്വിച്ചുകൾ ഓഫ് ചെയ്തത് ആരാണെന്ന് പൈലറ്റുമാരിൽ ഒരാൾ മറ്റേയാളോട് ചോദിക്കുന്നത് കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറിൽ കേൾക്കാം

സ്വിച്ചുകൾ ഓഫ് ചെയ്തത് ആരാണെന്ന് പൈലറ്റുമാരിൽ ഒരാൾ മറ്റേയാളോട് ചോദിക്കുന്നത് കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറിൽ കേൾക്കാം

author-image
WebDesk
New Update
Air India Ahmedabad-London Plane Crash News

ജൂൺ 12നായിരുന്നു രാജ്യത്തെ നടുക്കിയ ആകാശ ദുരന്തം ഉണ്ടായത്

ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. ടേക്ക് ഓഫ് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം വിമാനത്തിന്റെ രണ്ട് എന്‍ജിനുകളുടെയും പ്രവര്‍ത്തനം നിലച്ചു. എന്‍ജിനുകളിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ആയിരുന്നതാണ് എൻജിനുകൾ നിലയ്ക്കാനും അപകടം സംഭവിക്കാനും കാരണമായതെന്ന് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ റിപ്പോര്‍ട്ടില്‍  പറയുന്നു. 

Advertisment

Also Read: Delhi Earthquake: തുടർച്ചയായ രണ്ടാം ദിവസവും ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ഭൂചലനം

സ്വിച്ചുകൾ ഓഫ് ചെയ്തത് ആരാണെന്ന് പൈലറ്റുമാരിൽ ഒരാൾ മറ്റേയാളോട് ചോദിക്കുന്നത് കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറിൽ കേൾക്കാം. ഓഫ് ചെയ്തത് താനല്ലെന്ന് പൈലറ്റ് മറുപടി നൽകുന്നുണ്ട്. സ്വിച്ചുകള്‍ ഓഫായിരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടൻ തന്നെ ഓൺ ചെയ്തു. എന്നാൽ, എൻജിനുകൾ പ്രവർത്തിച്ചു തുടങ്ങുന്നതിനു മുൻപേ വിമാനം തകർന്നുവീഴുകയായിരുന്നു. 

Also Read: ഒരിക്കൽ സ്‌നേഹനിധിയായ അച്ഛൻ, ഇന്ന് കൊലയാളി; ടെന്നീസ് താരത്തെ വെടിവച്ചു കൊന്നത് എന്തിന്?

Advertisment

കോപൈലറ്റ് ക്ലൈവ് കുന്ദറായിരുന്നു വിമാനം പറത്തിയത്. വിമാനത്തിന്റെ പൈലറ്റ് മോണിറ്ററിങ് നടത്തിയത് പൈലറ്റ്-ഇൻ-കമാൻഡായ സുമീത് സബർവാൾ ആയിരുന്നു. സബർവാളിന് ബോയിങ് 787 വിമാനത്തിൽ ഏകദേശം 8,600 മണിക്കൂർ പറത്തിയ പരിചയവും കുന്ദറിന് 1,100 മണിക്കൂറിലധികം വിമാനം പറത്തിയ പരിചയവുമുണ്ട്. പറക്കലിന് മുമ്പ് രണ്ട് പൈലറ്റുമാർക്കും മതിയായ വിശ്രമം ലഭിച്ചിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. വിമാനത്തിൽ 10 ക്യാബിൻ ക്രൂവും 230 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. 

Also Read: ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യയുടെ നാശനഷ്ടങ്ങൾക്ക് തെളിവ് കൊണ്ടുവരാൻ വെല്ലുവിളിച്ച് അജിത് ഡോവൽ

ജൂൺ 12നായിരുന്നു രാജ്യത്തെ നടുക്കിയ ആകാശ ദുരന്തം ഉണ്ടായത്. ഉച്ചയ്ക്ക് 1.39ന് അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ വിമാനമായിരുന്നു അപകടത്തിൽപ്പെട്ടത്. പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിലായിരുന്നു വിമാനം തകർന്നുവീണത്. ബിജെ മെഡിക്കൽ കോളജിലെ മെഡിക്കൽ വിദ്യാർഥികൾ താമസിച്ചിരുന്ന ഹോസ്റ്റലിലേക്കും മെസ്സിലേക്കുമായിരുന്നു വിമാനം തകർന്നുവീണത്. വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാർ അടക്കം 242 പേരിൽ 241 പേരും മരിച്ചു. ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു.

Read More: മോചനം കാത്ത് നിമിഷ പ്രിയ; വിവരങ്ങൾ തേടി അറ്റോർണി ജനറൽ

Plane Crash Ahmedabad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: