/indian-express-malayalam/media/media_files/2025/07/11/ajith-doval-2025-07-11-14-48-11.jpg)
അജിത് ഡോവൽ
ചെന്നൈ: ഓപ്പറേഷൻ സിന്ദൂറിൽ വീണ്ടും വിശദീകരണവുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. 13 പാക് വ്യോമത്താവളങ്ങളും ഒമ്പത് തീവ്രവാദ ക്യാമ്പുകളുമാണ് ഇന്ത്യൻ സൈന്യം ആക്രമിച്ചു. ഓപ്പറേഷനിൽ സിന്ദൂറിൽ ഇന്ത്യയ്ക്ക് നഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നും അജിത് ഡോവൽ ആവർത്തിച്ചു.
Also Read:ഓപ്പറേഷൻ സിന്ദൂർ; വ്യോമസേനയ്ക്ക് വിമാനം നഷ്ടമായതിന് കാരണം സർക്കാരിന്റെ നിയന്ത്രണങ്ങൾ
പാക്കിസ്ഥാൻ അത് ചെയ്തു ഇത് ചെയ്തുവെന്ന് പറയുന്ന വിദേശമാധ്യമങ്ങളുടെ വിശ്വാസ്യതയെയും അജിത് ഡോവൽ ചോദ്യം ചെയ്തു. പറയുന്നതുപോലെ ഇന്ത്യയിലുണ്ടായ നാശനഷ്ടങ്ങൾക്ക് തെളിവ് കൊണ്ടുവരാനും അജിത് ഡോവൽ വെല്ലുവിളിച്ചു. ഐഐടി മദ്രാസിൽ നടന്ന ചടങ്ങിനിടെയാണ് ഓപ്പറേഷൻ സിന്ദൂർ ദൗത്യത്തിൽ ഇന്ത്യയ്ക്ക് നഷ്ടമുണ്ടായെന്ന വിദേശ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ തള്ളി കളഞ്ഞുകൊണ്ട് അജിത് ഡോവൽ തുറന്നടിച്ചത്.
Also Read:ഇറാനിലെ മുഴുവൻ ഇന്ത്യക്കാരെയും ഒഴിപ്പിക്കും: ഇന്ത്യൻ എംബസി
പാക്കിസ്ഥാൻറെ ഉൾപ്രദേശങ്ങളിലുള്ള തീവ്രവാദ താവളങ്ങളിലേക്ക് വളരെ കൃത്യതയോടെയാണ് ഇന്ത്യ ആക്രമണം നടത്തിയത്. ഇതിൽ ലഭ്യമായ ഉപഗ്രഹ ചിത്രങ്ങളിൽ നാശനഷ്ടം വ്യക്തമാണ്. മെയ് പത്തിന് മുമ്പും അതിനുശേഷവുമുള്ള പാക്കിസ്ഥാനിലെ 13 വ്യോമ താവളങ്ങളുടെ ഉപഗ്രഹ ചിത്രങ്ങൾ പരിശോധിച്ചാൽ തന്നെ എല്ലാം വ്യക്തമാകും. പാകിസ്ഥാനിലെ വ്യോമ താവളങ്ങൾക്ക് കനത്ത നാശനഷ്ടമുണ്ടാക്കാൻ ഇന്ത്യൻ സൈന്യത്തിന് കഴിയുമെന്ന് കാണിച്ചുകെടാുത്തു.
Also Read :ഗുജറാത്തിൽ പാലം തകർന്നുവീണ് അപകടം; മരണസംഖ്യ 12 ആയി
ഇതിലും വലിയ നാശനഷ്ടം ഉണ്ടാക്കാനാകും. ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യയ്ക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിജയകരമായാണ് ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കിയത്. അതിൽ നമുക്ക് തീർച്ചയായും അഭിമാനിക്കാം. അതിർത്തി പ്രദേശങ്ങളിലെ അല്ലാതെ പാകിസ്ഥാൻറെ ഉൾപ്രദേശത്തെ ഒൻപത് തീവ്രവാദ കേന്ദ്രങ്ങളാണ് കൃത്യമായ ആക്രമണത്തിലൂടെ തകർത്തതെന്നും അജിത് ഡോവൽ പറഞ്ഞു.
Read More
ഇന്ധന ഒഴുക്ക് നിയന്ത്രിക്കുന്ന സ്വിച്ചിന് തകരാർ ? എയർ ഇന്ത്യ വിമാനാപകടത്തിൽ കണ്ടെത്തലുമായി യു.എസ്. മാധ്യമങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.