scorecardresearch

Gujarat Bridge Collapse: ഗുജറാത്തിൽ പാലം തകർന്നുവീണ് അപകടം; മരണസംഖ്യ 12 ആയി

പാലത്തിന്റെ നടുവിൽ നിന്ന്് നെടുകെ തകരുകയായിരുന്നു. സംഭവം നടക്കുമ്പോൾ പാലത്തിൽ നിറയെ വാഹനങ്ങൾ ഉണ്ടായിരുന്നു. രണ്ട് കാറടക്കം അഞ്ചുവാഹനങ്ങളാണ് അപകടത്തിന് പിന്നാലെ നദിയിലേക്ക് പതിച്ചത്

പാലത്തിന്റെ നടുവിൽ നിന്ന്് നെടുകെ തകരുകയായിരുന്നു. സംഭവം നടക്കുമ്പോൾ പാലത്തിൽ നിറയെ വാഹനങ്ങൾ ഉണ്ടായിരുന്നു. രണ്ട് കാറടക്കം അഞ്ചുവാഹനങ്ങളാണ് അപകടത്തിന് പിന്നാലെ നദിയിലേക്ക് പതിച്ചത്

author-image
WebDesk
New Update
gujatat bridge

ഗുജറാത്തിൽ പാലം തകർന്നുവീണ് ഉണ്ടായ അപകടം

Gujarat Bridge Collapse: വഡോദര: ഗുജറാത്ത് വഡോദരയിൽ പുഴയ്ക്ക് കുറുകെ പാലം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് മഹിസാഗർ നദിക്ക് കുറുകെയുള്ള പാലം തകർന്നുവീണത്. വഡോദരയെയും ആനന്ദ് ജില്ലയെയും ബന്ധിപ്പിക്കുന്ന പ്രധാന പാലമാണിത്. 

Also Read: ഗുജറാത്തിൽ പാലം തകർന്നുവീണു; പത്ത് മരണം

Advertisment

പാലത്തിന്റെ നടുവിൽ നിന്ന് നെടുകെ തകരുകയായിരുന്നു. സംഭവം നടക്കുമ്പോൾ പാലത്തിൽ നിറയെ വാഹനങ്ങൾ ഉണ്ടായിരുന്നു. രണ്ട് കാറടക്കം അഞ്ചുവാഹനങ്ങളാണ് അപകടത്തിന് പിന്നാലെ നദിയിലേക്ക് പതിച്ചത്. ഒരു ട്രക്ക് അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവം കണ്ടയുടൻ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം തുടങ്ങിയത്. 

Also Read:രാജസ്ഥാനിലെ വ്യോമസേന വിമാനാപകടം; രണ്ട് പൈലറ്റുമാരുടെയും മരണം സ്ഥിരീകരിച്ചു

പാലത്തിൻറെ അപകടാവസ്ഥ മൂന്നുവർഷം മുമ്പ് തന്നെ ബോധ്യപ്പെട്ടിട്ടും നടപടിയെടുത്തില്ലെന്നാണ് ആക്ഷേപം. ഏകദേശം 30 വർഷത്തോളം പഴക്കമുള്ള പാലത്തിന്റെ ചെറിയ അറ്റകുറ്റപ്പണിക്ക് ശേഷം പിന്നെയും തുറന്നുകൊടുക്കുകയാണ് ഉണ്ടായത്. പുതിയപാലം പണിയാൻ തീരുമാനമായിട്ടും ഫയൽ നീങ്ങിയില്ല.

Advertisment

Also Read:കശ്മീരിനും എസിയില്ലാതെ രക്ഷയില്ല; ഉഷ്ണതരംഗത്തിൽ വലഞ്ഞ് താഴ്വര

1985 ൽ ഗതാഗതത്തിന് തുറന്നുകൊടുത്ത പാലമാണ്. കാലപ്പഴക്കം കാരണം പാലം അപകടാവസ്ഥയിലാണെന്ന് നേരത്തെ തന്നെ പരാതി ഉയർന്നതാണ്. മൂന്നുവർഷം മുമ്പ് പാലത്തിന്റെ ചില ഭാഗങ്ങൾ ഇളകി മാറിയതോടെ പുതിയപാലം നിർമിക്കാൻ സർക്കാർ തീരുമാനിച്ചതാണ്. 212 കോടി ഇതിനായി അനുവദിച്ചിരുന്നു. പണം അനുവദിച്ചിട്ടും പുതിയ പാലത്തിൻറെ നിർമ്മാണം തുടങ്ങുകയോ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയുള്ള ഗതാഗതം തടയുകയോ ചെയ്തില്ല. പാലത്തിൽ തെരുവു വിളക്കുകളും ഉണ്ടായിരുന്നില്ല. മൂന്ന വർഷത്തിനിടെ ഗുജറാത്തിൽ തകർന്നത് 10 പാലങ്ങളാണ്.

അതേസമയം, അപകടത്തിന്റെ പശ്ചാത്തലത്തിൽ റോഡുകളുടെയും പാലങ്ങളുടെയും വകുപ്പ് സെക്രട്ടറിയോട് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ റിപ്പോർട്ട് തേടി. അപകടത്തെക്കുറിച്ച് 10 ദിവസത്തിനകം കളക്ടർ റിപ്പോർട്ട് സമർപ്പിക്കും.

Read More

ഡൽഹിയിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തി

Gujarat

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: