/indian-express-malayalam/media/media_files/2025/07/09/iaf-aircraft-crash-2025-07-09-16-18-44.jpg)
രാജസ്ഥാനിൽ വ്യോമസേനയുടെ വിമാനം തകർന്നുവീണപ്പോൾ
IAF aircraft Crash in Rajasthan: ചുരു: രാജസ്ഥാനിൽ വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണ് ഉണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാരുടെയും മരണം സ്ഥിരീകരിച്ചു.രാജസ്ഥാനിലെ ചുരുവിലാണ് വിമാനം തകർന്നു വീണത്.ബുധനാഴ്ച ഉച്ചയ്ക്ക് 1.28 ഓടെയാണ് അപകടം ഉണ്ടായത്. വ്യോമസേനയുടെ ജാഗ്വാർ വിമാനമാണ് അപകടത്തിൽപ്പെട്ടത്.
Also Read:ഗുജറാത്തിൽ പാലം തകർന്നുവീണു; ഒൻപത് മരണം
രാജസ്ഥാനിലെ ചുരു ജില്ലയിലെ രത്തൻഗഡ് എന്ന് സ്ഥലത്താണ് വിമാനം തകർന്നുവീണത്. ചുരുവിന് സമീപമാണ് സൂരത്ഘട്ട് വ്യോമ താവളം. ഇവിടെ നിന്ന് പറന്നുയർന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകട കാരണം വ്യക്തമല്ല. പരിശീലന പറക്കലിലാണ് അപകടമുണ്ടായതെന്നാണ് വിവരം.വ്യോമസേനയുടെ ഉന്നതതല ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
Also Read:കശ്മീരിനും എസിയില്ലാതെ രക്ഷയില്ല; ഉഷ്ണതരംഗത്തിൽ വലഞ്ഞ് താഴ്വര
രണ്ട് പൈലറ്റുമാരാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്.ചുരുവിൽ ഇതിന് മുമ്പും അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. നേരത്തെ, ഏപ്രിലിൽ, ഗുജറാത്തിലെ ജാംനഗർ ജില്ലയിലെ സുവർദ ഗ്രാമത്തിത്തിൽ ഇന്ത്യൻ വ്യോമസേനയുടെ രണ്ട് സീറ്റുള്ള ജാഗ്വാർ യുദ്ധവിമാനം തകർന്നുവീണ് ഒരു പൈലറ്റു മരിച്ചിരുന്നു. പരിശീലന ദൗത്യത്തിനിടെ ജാഗ്വാർ യുദ്ധവിമാനം തകർന്നുവീഴുകയായിരുന്നു.
Also Read:തമിഴ്നാട്ടിലെ കടലൂരിൽ സ്കൂൾ വാനിൽ ട്രെയിനിടിച്ച് മൂന്നു കുട്ടികൾക്ക് ദാരുണാന്ത്യം
രാത്രിയിലെ പരിശീലന പറക്കലിനിടയിലാണ് അന്ന് വിമാനം തകർന്നുവീണത്. ജാംനഗറിൽ നിന്ന് ഏകദേശം 18 കിലോമീറ്റർ അകലെ കലാവാദ് ഹൈവേയ്ക്ക് സമീപത്തുള്ള വയലിലാണ് അന്ന് വിമാനം തകർന്നുവീണത്. കഴിഞ്ഞ മാർച്ചിൽ ഹരിയാനയിലും സമാനരീതിയിൽ ജാഗ്വാർ വിമാനം തകർന്നുവീണിരുന്നു. ഹരിയാനയിലെ അംബാല വ്യോമതാവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് അന്ന് വിമാനം തകർന്നുവീണത്. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം തകർന്നുവീണത്.
Read More
ദേശീയ പണിമുടക്ക്; വിവിധയിടങ്ങളിൽ ട്രെയിൻ തടഞ്ഞു, റെയിൽ ഗതാഗതം തടസ്സപ്പെട്ടു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.