scorecardresearch

തമിഴ്നാട്ടിലെ കടലൂരിൽ സ്കൂൾ വാനിൽ ട്രെയിനിടിച്ച് മൂന്നു കുട്ടികൾക്ക് ദാരുണാന്ത്യം

കുമാരപുരത്തെ കൃഷ്ണസ്വാമി വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂളിലേക്ക് കുട്ടികളെ കൊണ്ടുപോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്

കുമാരപുരത്തെ കൃഷ്ണസ്വാമി വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂളിലേക്ക് കുട്ടികളെ കൊണ്ടുപോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്

author-image
WebDesk
New Update
Cuddalore accident

ആളില്ലാ ലെവൽ ക്രോസിലാണ് അപകടമുണ്ടായത്

ചെന്നൈ: തമിഴ്നാട്ടിലെ കടലൂരിൽ സ്കൂൾ വാനിൽ ട്രെയിനിടിച്ച് മൂന്നു കുട്ടികൾ മരിച്ചു. ഇന്നു രാവിലെ 7.45 ഓടെ കടലൂരിന് സമീപം ശെമ്പന്‍കുപ്പം എന്ന സ്ഥലത്ത് ആളില്ലാ ലെവൽ ക്രോസിലാണ് അപകടമുണ്ടായത്. 10 കുട്ടികളും ഡ്രൈവറും ആയയും വാഹനത്തിലുണ്ടായിരുന്നതായാണ് വിവരം. അപകടത്തിൽ പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisment

Also Read: കശ്മീരിനും എസിയില്ലാതെ രക്ഷയില്ല; ഉഷ്ണതരംഗത്തിൽ വലഞ്ഞ് താഴ്വര

കുമാരപുരത്തെ കൃഷ്ണസ്വാമി വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂളിലേക്ക് കുട്ടികളെ കൊണ്ടുപോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. വില്ലുപുരം-മയിലാടുതുറൈ പാസഞ്ചർ ട്രെയിനാണ് സ്കൂൾ ബസിൽ ഇടിച്ചതെന്ന് കടലൂർ പൊലീസ് സൂപ്രണ്ട് എസ്.ജയകുമാർ പറഞ്ഞു. ചാരുമതി (16), സെഴിയൻ (15), നിമലേഷ് (12) എന്നീ വിദ്യാർത്ഥികളാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 

Also Read: കൊതുകിനെ തുരത്താൻ എഐ; പദ്ധതിയുമായി ആന്ധ്രാ സർക്കാർ

അപകടത്തിൽ പരുക്കേറ്റ ഡ്രൈവറുടെ ആരോഗ്യനില ഗുരുതരമാണെങ്കിലും, അപകടനില തരണം ചെയ്തിട്ടുണ്ട്. റെയിൽവേ ഗേറ്റ് അടയ്ക്കാതിരുന്നതാണ് ദുരന്തത്തിന് കാരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കടലൂരിനും ആലപ്പാക്കത്തിനും ഇടയിലുള്ള 170-ാം നമ്പർ റെയിൽവേ ലെവൽ ക്രോസിങ് ഗേറ്റിൽ ഒരു സിഗ്നലും ഉണ്ടായിരുന്നില്ല. കാവൽക്കാരൻ ഉണ്ടായിരുന്നോയെന്നും അന്വേഷിക്കുന്നുണ്ടെന്ന് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. 

Advertisment

Also Read: യെമനിൽ വ്യോമാക്രമണം നടത്തി ഇസ്രായേൽ; ലക്ഷ്യം ഹൂത്തികളുടെ കേന്ദ്രങ്ങൾ

ലെവൽ ക്രോസിങ് ഗേറ്റ് കൃത്യസമയത്ത് അടച്ചിട്ടില്ലെന്നാണ് റെയിൽവേ ഉദ്യോഗസ്ഥരുടെ പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് റെയിൽവേ പ്രഖ്യാപിച്ചു. ഗുരുതരമായി പരുക്കേറ്റവർക്ക് 2.5 ലക്ഷം രൂപയും സാരമായി പരുക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകും. അപകടത്തിൽ തമിഴ്നാട്‌ മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും അനുശോചിച്ചു.

Read More: ബ്രിക്‌സിന്റെ യു.എസ്. വിരുദ്ധ നിലപാടുകളെ പിന്തുണച്ചാൽ അധിക തീരൂവ: വീണ്ടും ഭീഷണിയുമായി ട്രംപ്

Tamilnadu Accident

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: