scorecardresearch

BRICS Summit Updates: ബ്രിക്‌സിന്റെ യു.എസ്. വിരുദ്ധ നിലപാടുകളെ പിന്തുണച്ചാൽ അധിക തീരൂവ: വീണ്ടും ഭീഷണിയുമായി ട്രംപ്

BRICS Summit Updates: യുഎസ് താരിഫ് നിയന്ത്രണങ്ങളെ ബ്രിക്സ് അപലപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. അതേസമയം, എന്തൊക്കെയാണ് അമേരിക്കൻ വിരുദ്ധ നയങ്ങൾ എന്ന് ട്രംപ് വ്യക്തമാക്കുന്നില്ല

BRICS Summit Updates: യുഎസ് താരിഫ് നിയന്ത്രണങ്ങളെ ബ്രിക്സ് അപലപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. അതേസമയം, എന്തൊക്കെയാണ് അമേരിക്കൻ വിരുദ്ധ നയങ്ങൾ എന്ന് ട്രംപ് വ്യക്തമാക്കുന്നില്ല

author-image
WebDesk
New Update
donald trump latest

ഡൊണാൾഡ് ട്രംപ്

BRICS Summit Updates: വാഷിംഗ്ടൺ: ബ്രിക്സ് രാജ്യങ്ങൾക്ക് ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബ്രിക്സിന്റെ അമേരിക്കൻ വിരുദ്ധ നിലപാടുകളെ പിന്തുണക്കുന്ന രാജ്യങ്ങൾക്ക് മേൽ 10 ശതമാനം അധിക നികുതി ഏർപ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്. എന്നാൽ എന്തൊക്കെയാണ് അമേരിക്കൻ വിരുദ്ധ നയങ്ങൾ എന്ന് ട്രംപ് വ്യക്തമാക്കുന്നില്ല.

Advertisment

Also Read: പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ബ്രിക്‌സ് നേതാക്കൾ; ഭീകരതയോട് സഹിഷ്ണതയില്ലെന്ന് മോദി

ബ്രിക്‌സിന്റെ അമേരിക്കൻ വിരുദ്ധ നയങ്ങളുമായി യോജിക്കുന്ന ഏതൊരു രാജ്യത്തിനും 10 ശതമാനം അധിക നികുതി ചുമത്തും. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ചത്. താരിഫ് ഉടമ്പടികൾ സംബന്ധിച്ച് രാജ്യങ്ങൾക്ക് കത്ത് അയക്കുമെന്നും ട്രംപ് പറഞ്ഞു.

Also Read:അമേരിക്കയിൽ മിന്നൽ പ്രളയം; മരണസംഖ്യ 51 ആയി

യുഎസ് താരിഫ് നിയന്ത്രണങ്ങളെ ബ്രിക്സ് അപലപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ട്രംപിന്റെ ഏകപക്ഷീയ താരിഫ് നയങ്ങളിൽ ആശങ്ക അറിയിച്ച ബ്രിക്സ് ഇത് ലോക വ്യാപാര ബന്ധങ്ങളെ തകർക്കുമെന്നും ലോക വ്യപാര സംഘടനയുടെ മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും കുറ്റപ്പെടുത്തിയിരുന്നു. അമേരിക്ക നേരിട്ട് പരാമർശിക്കാതെയായിരുന്നു ബ്രിക്സ് നിലപാട് വ്യക്തമാക്കിയത്. ട്രംപിന്റെ ഇറക്കുമതി തീരുവകൾ ആഗോള സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നും ബ്രിക്സ് നേതാക്കൾ ആരോപിച്ചിരുന്നു.

Advertisment

ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങൾ 2009 ൽ രൂപീകരിച്ച രാജ്യാന്തര കൂട്ടായ്മയാണ് ബ്രിക്സ്. പിന്നീട് ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, സൗദി അറേബ്യ, യുഎഇ, ഇറാൻ എന്നീ രാജ്യങ്ങളും പിന്നീട് ബ്രിക്സ് കൂട്ടായ്മയുടെ ഭാഗമായിരുന്നു.

Also Read:അമേരിക്ക ആക്രമിച്ച ഇറാനിലെ ആണവകേന്ദ്രത്തിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു; സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത്

അതേസമയം, പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ബ്രിക്‌സ് ഉച്ചകോടി രംഗത്തെത്തി. അതിർത്തി കടന്നുളള ഭീകരവാദം അംഗീകരിക്കില്ലെന്നും ഭീകരർക്ക് താവളം നൽകുന്നതിനെ എതിർക്കുമെന്നും ബ്രിക്‌സ് ഉച്ചകോടിയിലെ സംയുക്ത പ്രഖ്യാപനത്തിൽ വ്യക്തമാക്കി. 

ഇസ്രയേൽ ഗാസയിൽ നടത്തുന്ന ആക്രമണത്തെയും ബ്രിക്‌സ് വിമർശിച്ചു. ഗാസയിൽ ഉപാധികളില്ലാതെ അടിയന്തര വെടിനിർത്തൽ വേണമെന്ന് ബ്രിക്‌സ് പ്രമേയത്തിൽ ആവശ്യപ്പെട്ടു. ഇറാനുനേരെയുളള ഇസ്രയേലിന്റെയും അമേരിക്കയുടെയും സൈനിക നടപടികളെയും അപലപിച്ചു.

Read More

അഭ്യൂഹങ്ങൾക്ക് വിരാമം; പൊതുവേദിയിലെത്തി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി

Donald Trump

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: