scorecardresearch

Iran- Isreal War: അമേരിക്ക ആക്രമിച്ച ഇറാനിലെ ആണവകേന്ദ്രത്തിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു; സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത്

Iran- Isreal War: ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങളിൽ രണ്ട് ഡസനിലധികം ബങ്കർ-ബസ്റ്റർ ബോംബുകൾ അമേരിക്ക വർഷിച്ചതായിട്ടായിരുന്നു റിപ്പോർട്ടുകൾ

Iran- Isreal War: ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങളിൽ രണ്ട് ഡസനിലധികം ബങ്കർ-ബസ്റ്റർ ബോംബുകൾ അമേരിക്ക വർഷിച്ചതായിട്ടായിരുന്നു റിപ്പോർട്ടുകൾ

author-image
WebDesk
New Update
satellite images

Iran- Isreal War Updates

Iran- Isreal War Updates: തെഹ്‌റാൻ: ഫോർദോയിലെ ആണവ സമ്പുഷ്ടീകരണ പ്ലാന്റിലെ പ്രവർത്തനങ്ങൾ കാണിക്കുന്ന പുതിയ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത്. പ്രശസ്ത ജിയോസ്‌പേഷ്യൽ ഇന്റലിജൻസ് സ്ഥാപനമായ മാക്സർ ടെക്നോളജീസ് ആണ് ചിത്രങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. കഴിഞ്ഞയാഴ്ച നടന്ന അമേരിക്കൻ വ്യോമാക്രമണം മൂലം ഉണ്ടായ ദ്വാരങ്ങളിലും വെന്റിലേഷൻ ഷാഫ്റ്റുകളിലും നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളാണ് സാറ്റലൈറ്റ് ചിത്രങ്ങൾ വെളിപ്പെടുത്തുന്നതെന്നാണ് മാക്സർ ചൂണ്ടിക്കാണിക്കുന്നത്. 

Advertisment

Also Read:വെടിനിർത്തലിന് ശേഷം ആദ്യമായി പ്രതികരിച്ച് ആയത്തുള്ള ഖമേനി; യു.എസിന് കനത്ത പ്രഹരം നൽകി

നിരവധി ഉദ്യോഗസ്ഥർ ഫോർദോയിലെ ആണവ സമ്പുഷ്ടീകരണ പ്ലാന്റിൽ ക്രെയിൻ പ്രവർത്തിപ്പിക്കുന്നതായി ചിത്രങ്ങൾ സൂചിപ്പിക്കുന്നുവെന്നും മാക്സർ പറഞ്ഞു.മാക്സർ പറയുന്നതനുസരിച്ച്, ഭൂഗർഭ സമുച്ചയത്തിന് മുകളിലുള്ള അറ്റത്ത് വടക്കൻ ഷാഫ്റ്റിന് തൊട്ടടുത്തായി ഒരു എക്സ്‌കവേറ്റർ സ്ഥാപിച്ചിട്ടുണ്ട്. ഷാഫ്റ്റിന്റെ പ്രവേശന കവാടത്തിലാണ് ഉദ്യോഗസ്ഥർ ക്രെയിൻ പ്രവർത്തിപ്പിക്കുന്നത്.

നിരവധി വാഹനങ്ങൾ റിഡ്ജിന് താഴെയായി കാണുന്നുണ്ട്. സൈറ്റിലേക്ക് പ്രവേശിക്കുന്നതിനായി നിർമ്മിച്ച വഴിയിലാണ് വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നതെന്നും മാക്‌സർ പറയുന്നു.

Also Read: യുദ്ധം അവസാനിച്ചിട്ടും ആയത്തുള്ള ഖമേനി എവിടെ ?

Advertisment

ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ് ആൻഡ് ഇന്റർനാഷണൽ സെക്യൂരിറ്റിയെ നയിക്കുന്ന മുൻ ന്യൂക്ലിയർ ഇൻസ്പെക്ടർ ഡേവിഡ് ആൽബ്രൈറ്റ് മാക്‌സറിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ വിലയിരുത്തിയിരുന്നുവെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. ഫോർദോയിൽ നിന്നുള്ള ചിത്രങ്ങളിൽ രണ്ട് എംഒപി ഇംപാക്റ്റ് സൈറ്റുകളിൽ ഇറാനിയൻ ഉദ്യോഗസ്ഥർ സജീവമായി പ്രവർത്തിക്കുന്നത് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ കേടുപാടുകൾ വിലയിരുത്തുന്നതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നാണ് നിഗമനം. 

റേഡിയോളജിക്കൽ സാംപിളിംഗ് നടത്തുന്നതായി മാക്സർ വിലയിരുത്തുന്നു. ഇറാനിയൻ ഉദ്യോഗസ്ഥർ പ്രധാന പ്രവേശന കവാടത്തിലെ കേടുപാടുകൾ നീക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തി നിരീക്ഷിച്ചു വരികയാണ്. തുരങ്കത്തിന്റെ പ്രവേശന കവാടങ്ങളൊന്നും വീണ്ടും തുറക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നുമാണ് റിപ്പോർട്ട്.

Also Read:ഇറാന്റെ ആണവ അഭിലാഷങ്ങൾ അവസാനിപ്പിക്കും: ഡൊണാൾഡ് ട്രംപ്

ഇറാൻ-ഇസ്രയേൽ സംഘർഷത്തിനിടെ അമേരിക്കൻ ബി2 ബോംബർ ജെറ്റുകൾ ഫോർദോയിൽ ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ചിരുന്നു. ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങളിൽ രണ്ട് ഡസനിലധികം ബങ്കർ-ബസ്റ്റർ ബോംബുകൾ അമേരിക്ക വർഷിച്ചതായിട്ടായിരുന്നു റിപ്പോർട്ടുകൾ. യുഎസ് അന്തർവാഹിനിയിൽ നിന്ന് വിക്ഷേപിച്ച ടോമാഹോക്ക് മിസൈലുകൾ മധ്യ ഇറാനിലെ ഇസ്ഫഹാൻ ആണവ കേന്ദ്രത്തിലും പതിച്ചിരുന്നു. യുഎസ് മാസിവ് ഓർഡനൻസ് പെനട്രേറ്റർ (എംഒപി) ബോംബുകൾ ഫോർദോയിലെ രണ്ട് വെന്റിലേഷൻ ഷാഫ്റ്റുകളെ ലക്ഷ്യം വച്ചിരുന്നതായാണ് നേരത്തെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ഡാൻ കെയ്ൻ വ്യക്തമാക്കിയത്. 

ഫോർദോയിൽ പതിച്ച യുഎസ് ബോംബുകളിൽ ഭൂരിഭാഗവും വളരെ വേഗതയിൽ നീങ്ങി ലക്ഷ്യ സ്ഥാനത്ത് പൊട്ടിത്തെറിക്കുന്നതാണെന്നും കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ ബ്രീഫിംഗിൽ പെന്റഗൺ പറഞ്ഞിരുന്നു. ആണവകേന്ദ്രങ്ങളിലെ മെയിൻ ഷാഫ്റ്റിലേക്ക് പ്രവേശിക്കാൻ കഴിവുളള ബോംബുകളായിരുന്നു യുഎസിന്റേതെന്നും ബ്രീഫിംഗിൽ പറഞ്ഞിരുന്നു.

Read More

വെടിനിർത്തൽ നിലവിൽ വന്നു; പശ്ചിമേഷ്യ ശാന്തം

Israel Iran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: