/indian-express-malayalam/media/media_files/2025/06/27/aiythullu-khameni-2025-06-27-11-38-37.jpg)
വെടിനിർത്തലിന് ശേഷം ആദ്യമായി പ്രതികരിച്ച് ആയത്തുള്ള ഖമേനി
Iran- Isreal War Updates: ടെഹ്‌റാൻ: ഇറാൻ- ഇസ്രായേൽ വെടിനിർത്തലിന് ശേഷം ആദ്യമായി പ്രതികരിച്ച് ആയത്തുള്ള ഖമേനി. വെടിനിർത്തലിന് പിന്നാലെ എക്‌സിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവിന്റെ പ്രതികരണം. ഇസ്രായേലിനെതിരായ യുദ്ധം വിജയിച്ചതിൽ ഇറാൻ ജനതയെ ഖമേനി അഭിനന്ദിച്ചു. ഇസ്രായേലെന്ന് പേരെടുത്ത് പറയാതെ സയണിസ്റ്റ് ഭരണകൂടം എന്ന് വിശേഷിപ്പിച്ചാണ് ഖമേനിയുടെ എക്‌സിലെ കുറിപ്പ്.
Also Read:യുദ്ധം അവസാനിച്ചിട്ടും ആയത്തുള്ള ഖമേനി എവിടെ ?
യു.എസിനെ വിമർശിച്ചും ഖമേനി രംഗത്തെത്തി. "യു.എസ്. ഭരണകൂടത്തിനെതിരായ വിജയത്തിൽ നമ്മൾ വിജയിച്ചു. സയണിസ്റ്റ് ഭരണകൂടം പൂർണമായി നശിക്കുമെന്ന് കരുതിയാണ് അമേരിക്ക യുദ്ധത്തിൽ പ്രവേശിച്ചത്. പക്ഷെ അമേരിക്കയ്ക്ക് യുദ്ധത്തിൽ ഒന്നും നേടാനായില്ല"- ഖമേനി എക്‌സിൽ കുറിച്ചു.
Also Read:ഇറാന്റെ ആണവ അഭിലാഷങ്ങൾ അവസാനിപ്പിക്കും: ഡൊണാൾഡ് ട്രംപ്
ഖത്തറിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെയുണ്ടായ ഇറാന്റെ സൈനിക നടപടികളെപ്പറ്റിയും ഖമേനി പരാമർശിച്ചു. "ഇറാന്റെ ആക്രമണം ഗർഫ് മേഖലയിലെ അമേരിക്കൻ സൈനിക അടിസ്ഥാന സൗകര്യങ്ങൾക്ക് നേരിട്ട പ്രഹരമായിരുന്നു. ഇറാൻ യു.എസിന്റെ മുഖത്ത് കനത്ത പ്രഹരം നൽകി. അൽ-ഉദൈദ് വ്യോമതാവളത്തിൽ ഇറാൻ നടത്തിയ ആക്രമണം വിജയമായിരുന്നു"- ഖമേനി പറഞ്ഞു. അമേരിക്കയുടെ ഭാഗത്ത് നിന്ന് പ്രകോപനം ഉണ്ടായാൽ ഇനിയും ആക്രമണം ഉണ്ടാകുമെന്നും ഖമേനി മുന്നറിയിപ്പ് നൽകി.
The Zionist regime must know that attacking the Islamic Republic of Iran will result in a heavy cost for them.
— Khamenei.ir (@khamenei_ir) June 26, 2025
അതേസമയം, ഇറാനുമായി ഉടൻ ചർച്ചകൾ നടത്തുമെന്നും അതിൽ ഇറാന്റെ ആണവ അഭിലാഷങ്ങൾ അവസാനിപ്പിക്കുമെന്നും ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷത്തിന് വേഗത്തിൽ അറുതി വരുത്താൻ കാരണമായത് ടെഹ്‌റാനിലെ ആണവ കേന്ദ്രങ്ങളിൽ യുഎസ് നടത്തിയ സൈനിക നീക്കമാണെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു.
Also Read: വെടിനിർത്തൽ നിലവിൽ വന്നു; പശ്ചിമേഷ്യ ശാന്തം
നേരത്തെ, അമേരിക്കയുടെ വ്യോമാക്രമണത്തിൽ ആണവ നിലയങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചെന്ന് ഇറാൻ സ്ഥിരീകരിച്ചിരുന്നു. അൽ ജസീറയോട് സംസാരിച്ച ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബഗെയ് ആണ് യുഎസ് ആക്രമണത്തിൽ ആണവ കേന്ദ്രങ്ങൾക്ക് സാരമായ കേടുപാടുകൾ ഉണ്ടായതായി പറഞ്ഞത്. നാശനഷ്ടങ്ങളുടെ വിശദാംശങ്ങളെക്കുറിച്ചോ വ്യാപ്തിയെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ അദ്ദേഹം പരസ്യപ്പെടുത്തിയില്ല.
Read More
യു.എസ് ആക്രമണത്തിൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ല: പെന്റഗൺ റിപ്പോർട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.