/indian-express-malayalam/media/media_files/2025/06/21/ayatollah-ali-khamenei-2025-06-21-19-35-35.jpg)
ആയത്തുള്ള അലി ഖമേനി
Iran- Isreal War Updates: ടെഹ്‌റാൻ: ദിവസങ്ങൾ നീണ്ടുനിന്ന ഇറാൻ- ഇസ്രായേൽ യുദ്ധം അവസാനിച്ചിട്ടും ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി എവിടെയെന്ന് ചോദ്യത്തിന് ഇനിയും ഉത്തരമില്ല. കഴിഞ്ഞ ദിവസം ഇറാനിയൻ സ്‌റ്റേറ്റ് ടെലിവിഷനിലെ അവതാരകൻ ഖമേനിയുടെ ആർക്കൈവ്‌സ് ഓഫീസിലെ ഉദ്യോഗസ്ഥനായ മെഹ്ദി ഫസേലോട് ചോദിച്ചതും ഇതേക്കുറിച്ചായിരുന്നു. ആയത്തുള്ള ഖമേനി എവിടെയെന്ന് ചോദ്യത്തിന് അദ്ദേഹത്തിനും കൃത്യമായ ഉത്തരമില്ല.
Also Read:ഇറാന്റെ ആണവ അഭിലാഷങ്ങൾ അവസാനിപ്പിക്കും: ഡൊണാൾഡ് ട്രംപ്
"ഇറാൻ ജനത പ്രാർത്ഥിക്കണം. പരമോന്നത നേതാവിനെ സംരക്ഷിക്കാൻ ഉത്തരവാദിത്തമുള്ള ആളുകൾ അവരുടെ ജോലി നന്നായി ചെയ്യുകയാണ്. ദൈവം അനുവദിച്ചാൽ, ഇറാൻ ജനതയ്ക്ക് തങ്ങളുടെ പരമോന്നത നേതാവിനൊപ്പം വിജയം ആഘോഷിക്കാൻ കഴിയും". -മെഹ്ദി ഉത്തരം നൽകി.
ഇറാന്റെ പരമാധികാരിയെ യുദ്ധം ആരംഭിച്ച് ഒരാഴ്ചയ്ക്ക് ശേഷം ലോകം കണ്ടിട്ടില്ല. ഖമേനിയുടേതായ ശബ്ദസന്ദേശങ്ങളും ഇക്കാലയളവിൽ പുറത്തുവന്നിട്ടില്ല. വെടിനിർത്തൽ നിലവിൽ വന്ന് ഇരുരാജ്യങ്ങളിലും സ്ഥിതിഗതികൾ ശാന്തമായിട്ടും ഖമേനി ഇതുവരെ പുറംലോകത്തിന് മുമ്പിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. നേരം മൂർച്ഛിച്ചപ്പോൾ ഖമേനി ബങ്കറിൽ അഭയം തേടിയെന്നും വധശ്രമങ്ങൾ തടയുന്നതിന് ഇലക്ട്രോണിക് ആശയവിനിമയത്തിൽ നിന്ന് പൂർണമായി വിട്ടുനിന്നെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Also Read:അമേരിക്കയുടെ ആക്രമണത്തിൽ ആണവകേന്ദ്രങ്ങൾക്ക് ഗുരുതര കേടുപാട്: ഇറാൻ
പരമോന്നത നേതാവെന്ന നിലയിൽ, ഭരണകാര്യങ്ങളിലെ അവസാനവാക്ക് ഖമേനിയുടേതാണ്. ഖത്തർ അമീറിന്റെ മധ്യസ്ഥതയിൽ ട്രംപ് നടത്തിയ വെടിനിർത്തൽ ശ്രമം ഇറാൻ അംഗീകരിക്കണമെങ്കിൽ ഖമേനിയുടെ സമ്മതം ആവശ്യമാണ്. ഇക്കാര്യത്തിൽ, മുതിർന്ന സൈനിക കമാൻഡർമാരും സർക്കാർ ഉദ്യോഗസ്ഥരും സമീപ ദിവസങ്ങളിൽ ഖമേനിയുമായി കൂടിക്കാഴ്ച നടത്തിയോയെന്ന് ചോദ്യത്തിൽ നിന്ന് അവരും ഒഴിഞ്ഞുമാറുകയാണ്.
ഖമേനിയുടെ പരസ്യമായ മൗനം പലവിധ ഊഹാപോഹങ്ങൾക്കും കാരണമാകുന്നുണ്ട്. വെടിനിർത്തൽ സംബന്ധിച്ചുള്ള തീരുമാനങ്ങളിൽ ഖമേനി എത്രത്തോളം ഇടപെട്ടിട്ടുണ്ടെന്ന് ചോദ്യമാണ് അതിൽ പ്രധാനം. കൂടാതെ രാജ്യത്തിന്റെ ദൈനംദിന ഭരണത്തിൽ അദ്ദേഹം മേൽനോട്ടം വഹിക്കുന്നുണ്ടോ? യുദ്ധസമയത്ത് അദ്ദേഹത്തിന് പരിക്ക പറ്റിയോ? -തുടങ്ങിയ ചോദ്യങ്ങളാണ് അന്തരീക്ഷത്തിൽ അവശേഷിക്കുന്നത്.
Also Read:വെടിനിർത്തൽ നിലവിൽ വന്നു; പശ്ചിമേഷ്യ ശാന്തം
നേരത്തെ വെടിനിർത്തൽ വേളയിൽ പോലും ഇസ്രായേൽ ഖമേനിയെ വധിക്കാൻ സാധ്യതയുണ്ടെന്ന് ആശങ്ക ഇറാൻ സൈന്യത്തിനുണ്ടായിരുന്നു.റവല്യൂഷണറി ഗാർഡ് കമാൻഡറും ഖമേനിയുടെ ഉന്നത സൈനിക ഉപദേഷ്ടാവുമായ ജനറൽ യഹ്യ സഫാവിയുടെ മകനും രാഷ്ട്രീയ വിശകലന വിദഗ്ധനുമായ ഹംസെ സഫാവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതിനാൽ, പുറം ലോകവുമായുള്ള പരിമിതമായ ബന്ധത്തിൽ ഉയർന്ന സുരക്ഷാ പ്രോട്ടോക്കോളിൽ സൈന്യം അദ്ദേഹത്തെ പാർപ്പിച്ചിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം, ഖമേനിയുടെ അഭാവത്തിൽ രാഷ്ട്രീയ നേതൃത്വവും സൈനിക കമാൻഡർമാരും സഖ്യങ്ങൾ രൂപീകരിക്കുകയും അധികാരത്തിനായി മത്സരിക്കുകയും ചെയ്തുവെന്ന് ഇറാനിലെ സർക്കാരിലെ ചില മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ജൂലൈ ആദ്യവാരത്തിലാണ് ഇറാനിലെ ബഹുഭൂരിപക്ഷം വരുന്ന ഷിയാ മുസ്ലീങ്ങളുടെ പ്രധാന ചടങ്ങുകളിലൊന്നായ ആഷുര നടക്കുന്നത്്. പതിവായി ആഷൂരയിൽ ഖമേനി രാജ്യത്തെ അഭിസംബോധന ചെയ്തുസംസാരിക്കാറുണ്ട്. ഇത്തവണത്തെ ആഷൂരയ്ക്ക് ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ആഷൂരയിൽ ഖമേനിയെ കണ്ടില്ലെങ്കിൽ അതൊരു മോശം സൂചനയായിരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
Read More
ഇറാൻ-ഇസ്രായേൽ സംഘർഷം; ഇന്ത്യയിൽ നിന്നുള്ള വിമാന സർവ്വീസുകൾ പുനഃരാരംഭിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us