/indian-express-malayalam/media/media_files/2025/06/23/trump-donald-trum-2025-06-23-20-39-41.jpg)
ഡൊണാൾഡ് ട്രംപ്
Iran- Isreal War Updates: ന്യൂയോർക്ക്: ഇറാനുമായി ഒരു ആണവകരാർ ആവശ്യമാണെന്ന് തോന്നുന്നില്ലെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി ഉടൻ ചർച്ചകൾ നടത്തുമെന്നും അതിൽ ഇറാന്റെ ആണവ അഭിലാഷങ്ങൾ അവസാനിപ്പിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
Also Read:അമേരിക്കയുടെ ആക്രമണത്തിൽ ആണവകേന്ദ്രങ്ങൾക്ക് ഗുരുതര കേടുപാട്: ഇറാൻ
ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷത്തിന് വേഗത്തിൽ അറുതി വരുത്താൻ കാരണമായത് ടെഹ്റാനിലെ ആണവ കേന്ദ്രങ്ങളിൽ യുഎസ് നടത്തിയ സൈനിക നീക്കമാണെന്ന് ട്രംപ് അവകാശപ്പെട്ടു.
Also Read:വെടിനിർത്തൽ നിലവിൽ വന്നു; പശ്ചിമേഷ്യ ശാന്തം
അതേസമയം, ഇറാന്റെ ആണവനിലയങ്ങൾക്ക് അമേരിക്കൻ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് പെന്റഗണിന്റെ രഹസ്യാന്വേഷണ വിഭാഗമായ ഡിഫൻസ് ഇന്റലിജൻസ് ഏജൻസി തയ്യാറാക്കിയ റിപ്പോർട്ട് ട്രംപ് നിഷേധിച്ചു. ടെഹ്റാനിലെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളിൽ യുഎസ് നടത്തിയ ആക്രമണത്തിനും ശേഷം ഇറാൻ വീണ്ടും ആണവായുധ വികസനത്തിൽ ഏർപ്പെടുന്നതായി താൻ കാണുന്നില്ലെന്ന് ട്രംപ് പറഞ്ഞു.
അതേസമയം ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങളിൽ ഗുരുതരമായ കേടുപാടുകൾ സംഭവിച്ചതായി ഇറാൻ സ്ഥിരീകരിച്ചു. ബുധനാഴ്ച അൽ ജസീറയോട് സംസാരിച്ച ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബഗെയ് ആണ് യുഎസ് ആക്രമണത്തിൽ ആണവ കേന്ദ്രങ്ങൾക്ക് സാരമായ കേടുപാടുകൾ ഉണ്ടായതായി പറഞ്ഞത്.
Also Read:യു.എസ് ആക്രമണത്തിൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ല: പെന്റഗൺ റിപ്പോർട്ട്
നാശനഷ്ടങ്ങളുടെ വിശദാംശങ്ങളെക്കുറിച്ചോ വ്യാപ്തിയെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ അദ്ദേഹം പരസ്യപ്പെടുത്തിയില്ല. പെന്റഗണിന്റെ രഹസ്യാന്വേഷണ വിഭാഗം പുറത്തുവിട്ട പ്രാഥമിക റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് ഇറാന്റെ വെളിപ്പെടുത്തൽ. അമേരിക്കയുടെ ആക്രമണത്തിൽ നാശനഷ്ടം ഉണ്ടാക്കിയെങ്കിലും ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങളിൽ വലിയതോതിൽ കേടുപാട് ഉണ്ടായിട്ടില്ലെന്നായിരുന്നു പെന്റഗണിന്റെ റിപ്പോർട്ട്.
Read More
ഇറാൻ-ഇസ്രായേൽ സംഘർഷം; ഇന്ത്യയിൽ നിന്നുള്ള വിമാന സർവ്വീസുകൾ പുനഃരാരംഭിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.