/indian-express-malayalam/media/media_files/2025/06/25/iran-war1-2025-06-25-09-43-03.jpg)
Iran-Israel War News Updates
Iran-Israel War News Updates: ന്യൂയോർക്ക്: ജൂൺ 20-ന് അമേരിക്ക നടത്തിയ ആക്രമണങ്ങളിൽ കേടുപാടുകൾ സംഭവിച്ചിട്ടില്ലെനന്് പെന്റഗൺ തയ്യാറാക്കിയ യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. ഇറാന്റെ ആണവ കേന്ദ്രങ്ങൾ പൂർണ്ണമായി തകർത്തെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തിന് വിപരീതമാണ് പെന്റഗണിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രാഥമിക റിപ്പോർട്ട്.
Also Read:വെടിനിർത്തൽ നിലവിൽ വന്നു; പശ്ചിമേഷ്യ ശാന്തം
ഇറാന്റെ ആണവ പദ്ധതിയുടെ പ്രധാന ഘടകങ്ങൾ നശിപ്പിക്കുന്നതിൽ അമേരിക്കൻ ആക്രമണം പരാജയപ്പെട്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ടെന്ന് നേരത്തെ സിഎൻഎൻ റിപ്പോർട്ട് ചെയ്തിരുന്നു.
അമേരിക്ക നടത്തിയ ആക്രമണം ഇറാന്റെ ആണവ പദ്ധതിയെ ഏതാനും മാസങ്ങൾ മാത്രം പിന്നോട്ടടിപ്പിക്കുകയേ ചെയ്തിട്ടുള്ളുവെന്നും ഇറാൻ വളരെ സമ്പുഷ്ടമായ യുറേനിയത്തിന്റെ ബാച്ചുകൾ ആക്രമണത്തിന് മുമ്പ് മാറ്റിയെന്നുമുള്ള പ്രാഥമിക റിപ്പോർട്ട് ഇന്റലിജൻസ് ഏജൻസി തയ്യാറാക്കിയിട്ടുണ്ടെന്നായിരുന്നു സിഎൻഎന്നിന്റെ റിപ്പോർട്ട്.
നിഷേധിച്ച് വൈറ്റ് ഹൗസ്
ഇറാനിലെ അമേരിക്കൻ ആക്രമണത്തെക്കുറിച്ചുള്ള ഇന്റലിജൻസ് വിലയിരുത്തലിന്റെ പേരിൽ അമേരിക്കയിൽ വാദപ്രതിവാദങ്ങൾ രൂക്ഷമാകുകയാണെന്നും റിപ്പോർട്ടുണ്ട്.
Also Read:ഇറാൻ-ഇസ്രായേൽ സംഘർഷം; ഇന്ത്യയിൽ നിന്നുള്ള വിമാന സർവ്വീസുകൾ പുനഃരാരംഭിച്ചു
ഇന്റലിജൻസിന്റെ പ്രാഥമിക വിലയിരുത്തൽ പൂർണ്ണമായും തെറ്റാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിരിക്കുന്നത്. വിലയിരുത്തൽ പൂർണ്ണമായും തെറ്റാണ്. പ്രസിഡന്റ് ട്രംപിനെ താഴ്ത്തിക്കെട്ടാനും ഇറാന്റെ ആണവ പദ്ധതിയെ ഇല്ലാതാക്കാനുള്ള ദൗത്യത്തിൽ ഏർപ്പെട്ട ധീരരായ യുദ്ധവിമാന പൈലറ്റുമാരെ അപകീർത്തിപ്പെടുത്താനുമുള്ള വ്യക്തമായ ശ്രമമാണിതെന്ന് വൈറ്റ്ഹൗസ് കുറ്റപ്പെടുത്തി.
Also Read:ട്രംപിന്റെ നിർദേശവും അംഗീകരിച്ചില്ല; ഇറാനിൽ വീണ്ടും സ്‌ഫോടനം
അതേസമയം, ഇസ്രായേൽ-ഇറാൻ തമ്മിൽ വെടിനിർത്തൽ നിലവിൽ വന്നു. ഇന്നലെ രാത്രി ഇരു രാജ്യങ്ങളും പരസ്പരം ആക്രമിച്ചില്ല. ഇറാൻ വ്യോമപാത ഉടൻ തുറന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. നേരത്തെ ഇന്നലെ ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷവും ഇസ്രായേലിലേക്ക് ഇറാൻ ആക്രമണം നടത്തിയിരുന്നു. ഇതിനുപിന്നാലെ ഇറാനിൽ ശക്തമായ ആക്രമണം നടത്താൻ ഇസ്രായേൽ തങ്ങളുടെ സൈന്യത്തിന് നിർദേശം നൽകിയിരുന്നു. ഇതോടെ മേഖലയിൽ വീണ്ടും സംഘർഷ സാധ്യത ഉടലെടുത്തിരുന്നു.
എന്നാൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഫോണിൽ വിളിച്ച് സംഘർഷം ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് മേഖല വീണ്ടും സമാധാനം കൈവരിച്ചത്. ഇരുരാജ്യങ്ങളും വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ഇന്നലെ ട്രംപ് വ്യക്തമാക്കിയിരുന്നു.
നേരത്തെ, 12 ദിവസത്തെ യുദ്ധം അവസാനിച്ചതായി ഇറാൻ പ്രസിഡന്റിന്റെ പ്രഖ്യാപനം വന്നതോടെ ടെഹറാനിൽ വൻ ആഘോഷ പ്രകടനം നടന്നു. ആയത്തുള്ള ഖംനഇയുടെ ചിത്രങ്ങളുമായി ജനം തെരുവിലിറങ്ങി.
Read More
വെടിനിർത്തൽ പ്രഖ്യാപനത്തിലൊതുങ്ങി ; ഇറാൻ ആക്രമണത്തിന് ശക്തമായി തിരിച്ചടിക്കാൻ സൈന്യത്തിനോട് ഇസ്രായേൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.