scorecardresearch

Iran-Israel War News: ഇറാൻ-ഇസ്രായേൽ സംഘർഷം; ഇന്ത്യയിൽ നിന്നുള്ള വിമാന സർവ്വീസുകൾ പുനഃരാരംഭിച്ചു

Iran-Israel War News: പശ്ചിമേഷ്യൻ, യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള സർവീസുകളാണ് എയർ ഇന്ത്യ പുനഃരാരംഭിച്ചത്.ഖത്തർ ആക്രമണത്തെ തുടർന്നു ഈ രാജ്യങ്ങളിലേക്കുള്ള എല്ലാ സർവീസുകളും എയർ ഇന്ത്യ നിർത്തിയിരുന്നു

Iran-Israel War News: പശ്ചിമേഷ്യൻ, യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള സർവീസുകളാണ് എയർ ഇന്ത്യ പുനഃരാരംഭിച്ചത്.ഖത്തർ ആക്രമണത്തെ തുടർന്നു ഈ രാജ്യങ്ങളിലേക്കുള്ള എല്ലാ സർവീസുകളും എയർ ഇന്ത്യ നിർത്തിയിരുന്നു

author-image
WebDesk
New Update
Flight, Plane, AIR India

ഇന്ത്യയിൽ നിന്നുള്ള വിമാന സർവ്വീസുകൾ പുനഃരാരംഭിച്ചു

Iran-Israel War News: ന്യൂഡൽഹി:  ഇറാന്റെ ഖത്തർ ആക്രമണത്തിനു പിന്നാലെ നിർത്തിവച്ച സർവീസുകൾ പുനഃരാരംഭിച്ച് എയർ ഇന്ത്യ, ഇൻഡിഗോ വിമാന കമ്പനികൾ. നെടുമ്പാശ്ശേരി, കരിപ്പൂർ അടക്കമുള്ള രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവ്വീസുകളാണ് വീണ്ടും തുടങ്ങിയത്.പശ്ചിമേഷ്യൻ, യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള സർവീസുകളാണ് എയർ ഇന്ത്യ പുനഃരാരംഭിച്ചത്.ഖത്തർ ആക്രമണത്തെ തുടർന്നു ഈ രാജ്യങ്ങളിലേക്കുള്ള എല്ലാ സർവീസുകളും എയർ ഇന്ത്യ നിർത്തിയിരുന്നു.

Also Read:ട്രംപിന്റെ നിർദേശവും അംഗീകരിച്ചില്ല; ഇറാനിൽ വീണ്ടും സ്‌ഫോടനം

Advertisment

അതേസമയം, ഇറാൻ വ്യോമാതിർത്തി അടച്ചതിനാൽ ഇൻഡിഗോയ്ക്ക് മറ്റു റൂട്ടുകൾ തിരഞ്ഞെടുക്കേണ്ടി വരും. ഇതുകാരണം യാത്രാ സമയം കൂടുമെന്നു ഇൻഡിഗോ വ്യക്തമാക്കി.കോഴിക്കോട് വിമാനത്താവളത്തിൽ നിന്നു റദ്ദാക്കിയ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ റിയാദ്, മസ്‌കറ്റ് സർവീസുകൾ പുനഃരാരംഭിച്ചു. രാത്രി 8.25നുള്ള കോഴിക്കോട്- റിയാദ്, 11.45നുള്ള കോഴിക്കോട്- മസ്‌കറ്റ് സർവീസുകൾ ഉണ്ടാകുമെന്നു എയർ ഇന്ത്യ അധികൃതർ അറിയിച്ചു.

Also Read:ഇറാനിൽ ബോംബ് ഇടരുത്: ഇസ്രായേലിനോട് ട്രംപ്

ഘട്ടം ഘട്ടമായി സർവീസുകൾ പുനഃരാരംഭിക്കുമെന്നു എയർ ഇന്ത്യ വ്യക്തമാക്കി. യുഎസ്, കാനഡ സർവീസുകൾ ഉടൻ ആരംഭിക്കുമെന്നും യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷയ്ക്കാണ് കമ്പനി പ്രാധാന്യം നൽകുന്നതെന്നും എയർ ഇന്ത്യ അറിയിച്ചു.

Also Read:വെടിനിർത്തൽ പ്രഖ്യാപനത്തിലൊതുങ്ങി ; ഇറാൻ ആക്രമണത്തിന് ശക്തമായി തിരിച്ചടിക്കാൻ സൈന്യത്തിനോട് ഇസ്രായേൽ

Advertisment

അതേസമയം, ഇറാൻ ആക്രമണത്തിന് പിന്നാലെ അവതാളത്തിലായ യു.എ.ഇ.യുടെ വിമാനസർവ്വീസുകളും പുനരാരംഭിച്ചു.ചൊവ്വാഴ്ച പകൽതന്നെ സർവ്വീസുകൾ പൂർവ്വസ്ഥിതിയിലാക്കാൻ ആവശ്യമായ നടപടികൾ അധികൃതർ സ്വീകരിച്ചിരുന്നു. 

Read More

ഇറാൻ-ഇസ്രായേൽ സംഘർഷത്തിന് അവസാനം; ഇരുരാജ്യങ്ങളും വെടിനിർത്തൽ അംഗീകരിച്ചു

isreal Iran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: