scorecardresearch

Iran-Israel War News: ഇറാനിൽ ബോംബ് ഇടരുത്: ഇസ്രായേലിനോട് ട്രംപ്

Iran-Israel War News: ഇറാന്റെ ആണവശേഷി ഇല്ലാതായെന്നും ഇരുരാജ്യങ്ങളുടെയും വെടിനിർത്തൽ കരാർ ലംഘിച്ചെന്നും ട്രംപ് പറഞ്ഞു

Iran-Israel War News: ഇറാന്റെ ആണവശേഷി ഇല്ലാതായെന്നും ഇരുരാജ്യങ്ങളുടെയും വെടിനിർത്തൽ കരാർ ലംഘിച്ചെന്നും ട്രംപ് പറഞ്ഞു

author-image
WebDesk
New Update
Donald Trump, Trump

Iran-Israel War News Updates

Iran-Israel War News Updates: ടെൽ അവീവ്: ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ വീണ്ടും ഇടപെടലുമായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെടിനിർത്തൽ പ്രഖ്യാപനത്തിന്് പിന്നാലെ ഇറാനെ ആക്രമിക്കാനുള്ള ഇസ്രായേലിന്റെ നടപടിയിൽ ട്രംപ് അതൃപ്തി പ്രകടിപ്പിച്ചു.

Advertisment

Also Read:വെടിനിർത്തൽ പ്രഖ്യാപനത്തിലൊതുങ്ങി ; ഇറാൻ ആക്രമണത്തിന് ശക്തമായി തിരിച്ചടിക്കാൻ സൈന്യത്തിനോട് ഇസ്രായേൽ

"വെടിനിർത്തൽ കരാറിന്റെ ആത്മാവിനെ ദുർബലപ്പെടുത്തരുത്. ഇസ്രായേൽ വീണ്ടും ഇറാനിൽ ബോംബുകൾ ഇടരുത്"- ട്രംപ് ആവശ്യപ്പെട്ടു. ഇറാന്റെ ആണവശേഷി ഇല്ലാതായെന്നും ഇരുരാജ്യങ്ങളുടെയും വെടിനിർത്തൽ കരാർ ലംഘിച്ചെന്നും ട്രംപ് പറഞ്ഞു. 

ഇസ്രായേൽ നഗരങ്ങളിലേക്ക് ഇറാൻ മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇസ്രായേൽ സൈനിക നടപടിയ്ക്ക് ഒരുങ്ങുന്നത്.വെടിനിർത്തൽ പ്രഖ്യാപനം ഇരുരാജ്യങ്ങളും സമ്മതിച്ചതിന് രണ്ടര മണിക്കൂറിനുള്ളിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയെന്നാണ് ഇസ്രായേലിന്റെ ആരോപണം.

Advertisment

ഇറാനിൽ നിന്നുള്ള മിസൈലുകൾ തെക്കൻ ഇസ്രായേലിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൽ പതിക്കുകയും നാല് പേർ കൊല്ലപ്പെടുകയും ചെയ്‌തെന്നാണ് ഇസ്രായേൽ സൈന്യം പറഞ്ഞത്. 

Also Read:വെടിനിർത്തലിന് പിന്നാലെ ഇസ്രായേലിൽ ആക്രമണം നടത്തി ഇറാൻ

ആക്രമണത്തിന് പിന്നാലെ ശക്തമായി തിരിച്ചടിക്കാനാണ് ഇസ്രായേൽ സൈന്യത്തിന് ഭരണകൂടം നൽകിയ നിർദേശം. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാന്റെ ഹൃദയഭാഗത്തേക്ക് തന്നെ ആക്രമണം അഴിച്ചുവിടാനാണ് ഇസ്രയേൽ പ്രതിരോധമന്ത്രി കാറ്റ്സ് ഉത്തരവിട്ടത്. ടെഹ്‌റാൻ കുലുങ്ങുമെന്ന് ഇസ്രയേൽ ധനകാര്യ മന്ത്രി സ്മോട്റിച്ചും ഇറാന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രശ്‌നത്തിൽ ഇടപെടലുമായി ട്രംപ് രംഗത്തെത്തിയത്. 

Also Read:ഇറാൻ-ഇസ്രായേൽ സംഘർഷത്തിന് അവസാനം; ഇരുരാജ്യങ്ങളും വെടിനിർത്തൽ അംഗീകരിച്ചു

അതേസമയം, ഇസ്രായേലിൽ മിസൈൽ ആക്രമണം നടത്തിയെന്ന ആരോപണം ഇറാൻ നിഷേധിച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എ.എഫ്.പി. റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേലിന്റെ ഒരുമേഖലയിലേക്കും തങ്ങൾ മിസൈൽ ആക്രമണം നടത്തിയിട്ടില്ലെന്ന് ഇറാൻ സൈന്യത്തിന്റെ ഔദ്യോഗിക വക്താവിനെ ഉദ്ധരിച്ച് എ.എഫ്.പി. റിപ്പോർട്ട് ചെയ്യുന്നു. 

നേരത്തെ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ആണ് വെടിനിർത്തൽ അറിയിച്ചത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെടിനിർത്തൽ അംഗീകരിക്കുന്നതായി അറിയിച്ചിരുന്നു. എന്നാൽ ഇറാന്റെ ഭാഗത്തുനിന്നും ഇറാൻ മാധ്യമങ്ങൾ അല്ലാതെ നേതാക്കൾ ആരും വെടിനിർത്തലിനെക്കുറിച്ച് പറഞ്ഞിരുന്നില്ല.

Read More

ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ; ആശങ്കയിൽ ലോകം

Israel Iran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: