/indian-express-malayalam/media/media_files/2025/06/24/iran-israel-06-2025-06-24-13-27-08.jpg)
വെടിനിർത്തൽ കരാർ അംഗീകരിച്ചെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു
വാഷിങ്ടൺ: ഇറാനും ഇസ്രായേലും തമ്മിലുള്ള വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. ഇരുരാജ്യങ്ങളും വെടിനിർത്തൽ അംഗീകരിച്ചു. ട്രംപിന്റെ നിർദേശപ്രകാരം വെടിനിർത്തൽ കരാർ അംഗീകരിച്ചെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു അറിയിച്ചു. ഇതിനുപിന്നാലെ ഇറാനും വെടിനിർത്തൽ കരാർ അംഗീകരിച്ചതായി സ്ഥിരീകരിച്ചു. 12 ദിവസം നീണ്ട ഇറാൻ-ഇസ്രായേൽ സംഘർഷത്തിനാണ് ഇതോടെ അവസാനമായത്.
ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തൽ ധാരണയിലെത്തിയെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ആറ് മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നിലവിൽ വരുമെന്നും 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കുമെന്നുമാണ് ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ അവകാശപ്പെട്ടത്.
Also Read: ഗൾഫിലേക്ക് അടക്കമുള്ള എല്ലാ വിമാന സർവീസുകളും നിർത്തലാക്കി എയർ ഇന്ത്യ, യാത്രക്കാർ ദുരിതത്തിൽ
എന്നാൽ, ട്രംപിന്റെ പ്രഖ്യാപനത്തിനുശേഷവും ഇറാനിൽ ഇസ്രായേൽ ആക്രമണം ഉണ്ടായി. ഇറാനിലെ ടെഹ്റാനിൽ ഇസ്രായേൽ ആക്രമണം നടത്തി. ഇസ്രയേലിലേക്ക് തിരിച്ചടിയെന്ന നിലയിൽ മിസൈലുകൾ അയച്ചതിനുപിന്നാലെയാണ് ഇറാൻ വെടിനിർത്തൽ അംഗീകരിച്ചത്.
Also Read: ശുഭാംശു ശുക്ല ബഹിരാകാശത്തേക്ക്, ആക്സിയം -4 ദൗത്യം ജൂൺ 25 ന് നടക്കുമെന്ന് നാസ
ഇന്നലെ ഖത്തറിലെ യുഎസ് സൈനിക താവളത്തിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു. മധ്യപൂർവദേശത്തെ ഏറ്റവും വലിയ യുഎസ് താവളമായ അൽ ഉദൈദ് എയർ ബേസിലിനെ ലക്ഷ്യമിട്ട് 14 മിസൈലുകളാണ് ഇറാൻ അയച്ചത്. ഇതിനുപിന്നാലെയായിരുന്നു വെടിനിർത്തൽ കരാർ ആയെന്നുള്ള ട്രംപിന്റെ പ്രഖ്യാപനം പുറത്തുവന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.