scorecardresearch

'ചൂതാട്ടക്കാരനായ ട്രംപ്, ഞങ്ങൾ ഇത് അവസാനിപ്പിക്കും'; പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്ത് ഇറാൻ

യുഎസ് ആക്രമണത്തിനു പിന്നാലെ ഇറാനിലെ ഫോർദോ ആണവകേന്ദ്രത്തിനു നേരെ വീണ്ടും ആക്രമണം ഉണ്ടായതായി റിപ്പോർട്ട്

യുഎസ് ആക്രമണത്തിനു പിന്നാലെ ഇറാനിലെ ഫോർദോ ആണവകേന്ദ്രത്തിനു നേരെ വീണ്ടും ആക്രമണം ഉണ്ടായതായി റിപ്പോർട്ട്

author-image
WebDesk
New Update
Trump, Donald Trum

ചിത്രം: ട്രൂത്ത് സോഷ്യൽ

ടെഹ്‌റാന്‍: ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങൾക്ക് ശക്തമായ മറുപടി നൽകുമെന്ന് ആവർത്തിച്ച ഇറാൻ സൈന്യം, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കർശന മുന്നറിയിപ്പ് നൽകി. ട്രംപ് ചൂതാട്ടക്കാരനാണെന്നും, യുദ്ധം അവസാനിപ്പിക്കുന്നത് തങ്ങൾ ആയിരിക്കുമെന്നും ഇറാന്റെ മിലിട്ടറി സെൻട്രൽ കമാൻഡ് വക്താവ് ഇബ്രാഹിം സോൾഫാഗാരി പറഞ്ഞു.

Advertisment

ഇറാനിലെ മൂന്നു സുപ്രധാന ആണവ കേന്ദ്രങ്ങളായ, ഫോർദോവിലെ ഭൂഗർഭ യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റ്, ഇസ്ഫഹാനിലെയും നടാൻസിലെയും ആണവ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായിരുന്നു അമേരിക്ക ആക്രമണം നടത്തിയക്. വിജയകരമായ ദൗത്യത്തിലൂടെ ഇറാന്റെ ആണവ ശേഷി തകർത്തതായി ട്രംപ് അവകാശപ്പെട്ടിരുന്നു.

Also Read: ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ; ആശങ്കയിൽ ലോകം

"ചൂതാട്ടക്കാരനായ ട്രംപ്, നിങ്ങൾക്ക് ഈ യുദ്ധം ആരംഭിക്കാൻ കഴിയും, പക്ഷേ അത് അവസാനിപ്പിക്കുന്നത് ഞങ്ങളായിരിക്കും," എന്നായിരുന്നു ഇബ്രാഹിം സോൾഫാഗാരി ട്രംപിനെ വെല്ലുവിളിച്ചുകൊണ്ട് പറഞ്ഞത്. യുഎസ് ആക്രമണങ്ങൾ തങ്ങളുടെ പ്രതികാരത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചിട്ടുണ്ടെന്നും സോൾഫാഗാരി വ്യക്തമാക്കി.

Advertisment

Also Read: ഇറാനെ വീണ്ടും ചർച്ചയ്ക്ക് ക്ഷണിച്ച് അമേരിക്ക

അതേസമയം, അമേരിക്കൻ ആക്രമണത്തിനു പിന്നാലെ ഇറാനിലെ ഫോർദോ ആണവ കേന്ദ്രത്തിനു നേരെ ഇസ്രയേലിന്റെ ആക്രമണം ഉണ്ടായതായാണ് റിപ്പോർട്ട്. ടെഹ്റാനിലെ എവിൻ ജയിലും ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ ചാനലായ ഐആർഐബിയിലും ഇസ്രയേൽ ആക്രമണം ഉണ്ടായതായി റിപ്പോർട്ടുണ്ട്. ഇറാനിലെ കെർമൻഷായ്ക്ക് സമീപമുണ്ടായ ഇസ്രായേൽ മിസൈൽ ആക്രമണത്തിനു പിന്നാലെ, മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാൻ തിരിച്ചടിച്ചതായും ഇസ്രായേൽ നഗരങ്ങളിൽ നാശനഷ്ടം ഉണ്ടായതായും റിപ്പോർട്ടുണ്ട്. നഗരത്തിൽ വൈദ്യതി മുടങ്ങിയതായും സൈറണുകൾ മുഴങ്ങിയതായും വിവരമുണ്ട്. 

Read More:തിരിച്ചടി ഉണ്ടാകും; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ റെവല്യൂഷണറി ഗാർഡ്

Iran Israel Donald Trump

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: