scorecardresearch

Iran-Israel War News : ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ; ആശങ്കയിൽ ലോകം

Iran-Israel War News : ലോകത്തെ ഏറ്റവും പ്രധാനമായ എണ്ണക്കപ്പൽ പാതയാണ് ഹോർമുസ് കടലിടുക്ക്. പേർഷ്യൻ ഗൾഫിനെ അറേബ്യൻ കടലുമായും ഇന്ത്യൻ മഹാസമുദ്രവുമായും ബന്ധിപ്പിക്കുന്ന പാതയാണ് ഹോർമുസ് കടലിടുക്ക്

Iran-Israel War News : ലോകത്തെ ഏറ്റവും പ്രധാനമായ എണ്ണക്കപ്പൽ പാതയാണ് ഹോർമുസ് കടലിടുക്ക്. പേർഷ്യൻ ഗൾഫിനെ അറേബ്യൻ കടലുമായും ഇന്ത്യൻ മഹാസമുദ്രവുമായും ബന്ധിപ്പിക്കുന്ന പാതയാണ് ഹോർമുസ് കടലിടുക്ക്

author-image
WebDesk
New Update
HORMUZ

ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ (Photo: Wikimedia Commons)

Iran-Israel War News : ടെഹ്‌റാൻ: അമേരിക്കയുടെ സൈനിക നടപടിയ്ക്ക് പിന്നാലെ ഹോർമുസ് കടലിടുക്ക് അടയ്ക്കാനൊരുങ്ങി ഇറാൻ. ഇത് സംബന്ധിച്ചുള്ള അംഗീകാരം പാർലമെന്റെ് നൽകിയെന്ന് ഇറാൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. ലോകത്തെ ഏറ്റവും പ്രധാനമായ എണ്ണക്കപ്പൽ പാതയാണ് ഹോർമുസ് കടലിടുക്ക്.  ആഗോള എണ്ണ, വാതക വിതരണത്തിന്റെ അഞ്ചിലൊന്നും ഹോർമുസ് കടലിടുക്കിലൂടെയാണ് പോകുന്നത്. പേർഷ്യൻ ഗൾഫിനെ അറേബ്യൻ കടലുമായും ഇന്ത്യൻ മഹാസമുദ്രവുമായും ബന്ധിപ്പിക്കുന്ന പാതയാണ് ഹോർമുസ് കടലിടുക്ക്. 

Also Read:ഇറാനെ വീണ്ടും ചർച്ചയ്ക്ക് ക്ഷണിച്ച് അമേരിക്ക

Advertisment

ഏറ്റവും ഇടുങ്ങിയ സ്ഥലത്ത് ഏകദേശം 33 കിലോമീറ്റർ വീതിയുള്ള ചാനൽ ഇറാനെ അറേബ്യൻ ഉപദ്വീപിൽ നിന്ന് വേർതിരിക്കുന്നു. മൂന്ന് കിലോമീറ്റർ മാത്രമാണ് ഈ ഭാഗത്തെ കപ്പൽച്ചാലിന്റെ വീതി. സൗദി അറേബ്യ, ഇറാഖ്, യുഎഇ, ഖത്തർ, ഇറാൻ, കുവൈറ്റ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള എണ്ണ കയറ്റുമതിയുടെ ഭൂരിഭാഗവും ഹോർമുസ് ജലപാതയിലൂടെ കടന്നുപോകണം. അടച്ചുപൂട്ടിയാൽ അമേരിക്കയും യൂറോപ്പും മാത്രമല്ല, ഏഷ്യയും പ്രതിസന്ധിയിലാകും. ഇറാന്റെ നടപടി ലോകത്താകമാനം എണ്ണ വില കുത്തനെ ഉയരാൻ കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.

Also Read:തിരിച്ചടി ഉണ്ടാകും; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ റെവല്യൂഷണറി ഗാർഡ്

അതേസമയം, ഇറാനെ വീണ്ടും ചർച്ചകൾക്ക് ക്ഷണിച്ച് അമേരിക്ക. യു.എസ്. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് വൈകിട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. "സമാധാനം സ്ഥാപിക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. ഇറാന് മുമ്പിൽ വാതിലുകൾ അടച്ചിട്ടില്ല. ചർച്ചകൾക്ക് അമേരിക്ക ഇപ്പോഴും തയ്യാറാണ്"- പീറ്റ് ഹെഗ്സെത്ത് പറഞ്ഞു.

Advertisment

"ഇറാനെതിരെയുള്ള അമേരിക്കയുടെ സൈനിക നടപടി രഹസ്യസ്വഭാവത്തോട് കൂടിയാണ് നടത്തിയത്.വളരെ കുറച്ച് പേർക്കുമാത്രമാണ് ഈ നടപടിയെപ്പറ്റി അറിവുള്ളായിരുന്നു. ഇറാനിലെ ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ എന്നീ മൂന്ന് ആണവ കേന്ദ്രങ്ങൾക്ക് നേരെയാണ് യുഎസ് ആക്രമണം നടത്തിയത്. സൈനികരെയോ സാധാരണക്കാരെയോ ലക്ഷ്യം വയ്ക്കാതെ തന്നെ ഈ ഓപ്പറേഷൻ ഇറാന്റെ ആണവ പദ്ധതിയെ തകർത്തു".- പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു. 

Also Read:ഇറാൻ പ്രസിഡന്റുമായി മോദി സംസാരിച്ചു; മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കണം

നേരത്തെ, ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങൾ പൂർണ വിജയമെന്ന് പ്രസിഡന്റെ ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചിരുന്നു. ഫോർദോ, നതാൻസ്, ഇസ്ഹാൻ തുടങ്ങി ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളാണ് തകർത്തത്. വരാനിരിക്കുന്നത് ഇതിലും വലുതാണെന്നും മറ്റൊരു രാജ്യത്തിനും സാധിക്കാത്ത കാര്യമാണ് യുഎസ് ചെയ്തതെന്നും ആക്രമണത്തിനു ശേഷം ട്രംപ് പ്രതികരിച്ചു.

യുഎസിന്റെ അത്യാധുനിക ബി-2 സ്പിരിറ്റ് സ്റ്റെൽത്ത് ബോംബറുകളായിരുന്നു ആക്രമണത്തിൽ ട്രംപിന്റെ വജ്രായുധം. വ്യോമ പ്രതിരോധങ്ങളെ? മറികടന്ന്, കഠിനമായ ബങ്കറുകൾ തകർന്ന് അനായസം മടങ്ങാൻ രൂപകൽപ്പന ചെയ്തിട്ടുള്ളവയാണ് ബി-2 സ്പിരിറ്റ് യുദ്ധവിമാനങ്ങൾ.

അതേസമയം, അമേരിക്കൻ ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്ന്  ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് മുന്നറിയിപ്പ് നൽകിയതായി സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേലിനെതിരെയുള്ള നടപടികൾ തുടരുമെന്നും റെവല്യൂഷണറി ഗാർഡ് വ്യക്തമാക്കി.

Read More

വരാനിരിക്കുന്നത് ഇതിലും വലുത്: അമേരിക്ക ഇറാനെ ആക്രമിച്ചതിനു പിന്നാലെ ട്രംപ്

Israel Iran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: