/indian-express-malayalam/media/media_files/2025/06/22/us-attak-iran-2025-06-22-07-35-09.jpg)
ചിത്രം: എക്സ്
ടെഹ്‌റാന്‍: ഇറാനിലെ ആണവകേന്ദ്രങ്ങളിൽ ആക്രമണം നടത്തി അമേരിക്ക. ഫോർദോ, നതാൻസ്, ഇസ്ഹാൻ എന്നിവിടങ്ങളിലാണ് ആക്രമണം ഉണ്ടായത്. മൂന്ന് ആണവ കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. സാമൂഹിക മാധ്യമമായ ട്രൂത്തിലൂടെയാണ് ട്രംപ് ആക്രമണവിവരം പുറത്തുവിട്ടത്.
ദൗത്യം വിജയം ആയിരുന്നുവെന്നും വരാനിരിക്കുന്നത് ഇതിലും വലുതെന്നും മറ്റൊരു രാജ്യത്തിനും സാധിക്കാത്തതാണ് യുഎസ് ചെയ്തതെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ ഭൂഗർഭ കേന്ദ്രങ്ങൾ തകർത്തു. ഇനി സമാധാനം എന്നും ട്രംപ് പറഞ്ഞു. ബി 2 ബോംബർ വിമാനങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം എന്നാണ് റിപ്പോർട്ട്.
ഇറാനെ ആക്രമിക്കാനുള്ള ഡൊണാൾഡ് ട്രംപിന്റെ തീരുമാനം ചരിത്രം മാറ്റിമറിക്കും എന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രശംസിച്ചു. "പ്രസിഡന്റ് ട്രംപും ഞാനും പലപ്പോഴും പറയാറുണ്ട്, ശക്തിയിലൂടെ സമാധാനം എന്ന്', എക്‌സ് പോസ്റ്റിൽ നെതന്യാഹു പറഞ്ഞു. "ലോകത്തിലെ ഏറ്റവും അപകടകരമായ ആയുധങ്ങൾ ഏറ്റവും അപകടകരമായ ഭരണകൂടത്തിന് പ്രസിഡന്റ് ട്രംപ് പ്രവർത്തിച്ചുവെന്ന് ചരിത്രം രേഖപ്പെടുത്തും. അദ്ദേഹത്തിന്റെ നേതൃത്വം ഇന്ന് മിഡിൽ ഈസ്റ്റിനെയും അതിനപ്പുറവും സമൃദ്ധിയുടെയും സമാധാനത്തിന്റെയും ഭാവിയിലേക്ക് നയിക്കാൻ സഹായിക്കുന്ന ചരിത്രത്തിന്റെ ഒരു നാഴികക്കല്ല് സൃഷ്ടിച്ചു," നെതന്യാഹു കുറിച്ചു.
Also Read: വധഭീഷണി: പിൻഗാമികളെ നിർദേശിച്ച് ഇറാൻ പരമോന്നത നേതാവ്; ബങ്കറില്‍ അഭയംതേടി
അതേസമയം, ഇസ്രയേൽ - ഇറാൻ സംഘര്‍ഷം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി ബങ്കറില്‍ അഭയം തേടി. വധഭീഷണിയെ തുടർന്ന് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇലക്ട്രോണിക് ഉപകരണങ്ങളിലൂടെയുള്ള ആശയവിനിമയങ്ങൾ താൽക്കാലികമായി ഒഴിവാക്കിയതായും റിപ്പോർട്ടുണ്ട്.
Also Read:ഇറാനിലെ മുഴുവൻ ഇന്ത്യക്കാരെയും ഒഴിപ്പിക്കും: ഇന്ത്യൻ എംബസി
വിശ്വസ്തരായ ദൂതന്മാർ വഴിയാണ് അദ്ദേഹം കമാൻഡർമാരുമായി സംസാരിക്കുന്നതെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, തന്റെ പകരക്കാരെ ഖമീനി നാമനിർദ്ദേശം ചെയ്തായാണ് വിവരം. മൂന്നു പേരെയാണ് നാമനിർദ്ദേശം ചെയ്തത്. കൊല്ലപ്പെട്ട ഉന്നതസൈനിക ഉദ്യോഗസ്ഥർക്കും പകരക്കാരെ നിയമിച്ചിട്ടുണ്ട്.
Read More: മിസൈൽ ഉത്പാദനം വർധിപ്പിക്കുമെന്ന് തുർക്കി; തീരുമാനം ഇസ്രായേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.