/indian-express-malayalam/media/media_files/2025/06/21/operation-sindhu-indians-01-2025-06-21-12-07-31.jpg)
ആയിരത്തോളം ഇന്ത്യക്കാരെ 3 പ്രത്യേക വിമാനങ്ങളിലാണ് ഇന്ത്യയിൽ എത്തിക്കുന്നത്
ന്യൂഡൽഹി: ഇറാനിലുള്ള മുഴുവൻ ഇന്ത്യക്കാരെയും ഒഴിപ്പിക്കുമെന്ന് ഇന്ത്യൻ എംബസി. ടെലഗ്രാം ചാനൽ വഴിയോ അടിയന്തര ഹെൽപ്‌ലൈൻ നമ്പർ വഴിയോ ഇന്ത്യക്കാർ എത്രയും വേഗം ബന്ധപ്പെടണമെന്നും ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്. +989010144557, +989128109115, +989128109109 എന്നിവയാണ് ഇന്ത്യൻ എംബസിയുടെ എമർജൻസി കോൺടാക്റ്റ് നമ്പരുകൾ. https://t.me/indiansiniran എന്ന ടെലഗ്രാം ലിങ്ക് വഴിയാണ് ഇന്ത്യക്കാർ എംബസിയുമായി ബന്ധപ്പെടേണ്ടത്.
നേപ്പാളിലെയും ശ്രീലങ്കയിലെയും പൗരന്മാരെ ഇറാനിൽ നിന്ന് ഒഴിപ്പിക്കാൻ സഹായിക്കുമെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കി. ഇരു രാജ്യങ്ങളിലെയും സർക്കാരുകളുടെ അഭ്യർത്ഥനപ്രകാരമാണ് നടപടിയെന്നും അറിയിച്ചിട്ടുണ്ട്. ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായ സാഹര്യത്തിലാണ് പശ്ചിമേഷ്യൻ രാജ്യത്ത് നിന്ന് തങ്ങളുടെ പൗരന്മാരെ തിരിച്ചുകൊണ്ടുവരാൻ ഇന്ത്യൻ സർക്കാർ ഓപ്പറേഷൻ സിന്ധു ദൗത്യം തുടങ്ങിയത്. ഇന്ത്യൻ ദൗത്യം സുഗമമാക്കുന്നതിനായി ഇറാൻ വ്യോമാതിർത്തി താൽക്കാലികമായി തുറന്നു നൽകിയിരുന്നു.
Also Read: ലോകത്ത് സംഘർഷം വർധിക്കുന്നു, യോഗയ്ക്ക് സാമാധാനം കൊണ്ടുവരാൻ കഴിയും: നരേന്ദ്ര മോദി
⚠️
— india in Iran (@India_in_Iran) June 21, 2025
The Indian Embassy in Iran is evacuating all Indian Nationals in Iran. The Embassy may be contacted either on the Telegram channel or over the emergency contact numbers.
+989010144557, +989128109115
+989128109109
Telegram link: https://t.co/6rLuloaEYO@MEAIndia
ആയിരത്തോളം ഇന്ത്യക്കാരെ 3 പ്രത്യേക വിമാനങ്ങളിലാണ് ഇന്ത്യയിൽ എത്തിക്കുന്നത്. ഇറാനിൽ കുടുങ്ങിയ 290 ഇന്ത്യൻ വിദ്യാർഥികളുമായി ഇറാനിലെ മഷ്ഹദിൽനിന്നുള്ള ആദ്യ വിമാനം ഇന്നലെ രാത്രിയോടെ ഡൽഹിയിൽ എത്തിയിരുന്നു. മറ്റു 2 വിമാനങ്ങൾ കൂടി അധികം വൈകാതെ ഡൽഹിയിലെത്തും.
Also Read: ഓപ്പറേഷൻ സിന്ധു: ഇറാനിൽനിന്ന് കൂടുതൽ ഇന്ത്യക്കാർ ഡൽഹിയിൽ, എത്തിയവരിൽ കൂടുതലും കശ്മീർ സ്വദേശികൾ
ഇറാന്റെ ആക്രമണത്തിൽ ഇസ്രായേലിൽ 24 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. എപിയുടെ കണക്കനുസരിച്ച്, ഇസ്രായേലിന്റെ വ്യോമാക്രമണം ഇറാനിലെ നിരവധി ആണവ, സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വച്ചുള്ളതാണ്. ആക്രമണത്തിൽ മുതിർന്ന ജനറൽമാരും ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us