/indian-express-malayalam/media/media_files/2025/06/21/modi-yoga-day-2025-06-21-08-26-11.jpg)
നരേന്ദ്ര മോദി
ന്യൂഡൽഹി: സംഘർഷാവസ്ഥയിലൂടെയും, അസ്വസ്ഥതയിലൂടെയും, അസ്ഥിരതയിലൂടെയും കടന്നുപോകുന്ന ഒരു ലോകത്ത് യോഗയ്ക്ക് സമാധാനത്തിലേക്കുള്ള ദിശ നൽകാനാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകം ഇന്ന് സംഘർഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അശാന്തിയും അസ്ഥിരയും വർധിക്കുന്നു. ഈ സമയങ്ങളിൽ യോഗ സമാധാനത്തിന്റെ ദിശാബോധം നൽകുന്നു. മനുഷ്യരാശിക്ക് ശ്വസിക്കാനും, സന്തുലിതാവസ്ഥ വീണ്ടെടുക്കാനുമുള്ള ഒരു ബട്ടൺ ആണ് യോഗയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് യോഗാദിന ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്താരാഷ്ട്ര യോഗ ദിനത്തിൽ രാജ്യത്ത് വിപുലമായ പരിപാടികൾ നടക്കുന്നുണ്ട്. യോഗ ഭൂമിക്കും ആരോഗ്യത്തിനും എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രമേയം. വിശാഖപട്ടണത്തെ പരിപാടിയിൽ മൂന്നു ലക്ഷത്തിലേറെ പേർ പങ്കെടുത്തു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഉദ്ധംപൂരിലെ മിലിറ്ററി സ്റ്റേഷനിൽ സൈനികർക്കൊപ്പം യോഗാദിന പരിപാടിയിൽ പങ്കെടുത്തു.
Also Read: ഇറാനിൽനിന്ന് കൂടുതൽ ഇന്ത്യക്കാർ ഡൽഹിയിൽ, എത്തിയവരിൽ കൂടുതലും കശ്മീർ സ്വദേശികൾ
VIDEO | Visakhapatnam: PM Modi (@narendramodi) participates in Yoga session on the occasion of 11th International Day of Yoga.
— Press Trust of india (@PTI_News) June 21, 2025
Over 11,000 naval personnel and their family members from the Navy's Eastern Naval Command are participating in the grand Yoga Day celebrations in… pic.twitter.com/8I9mMDZoFO
Also Read: മിസൈൽ ഉത്പാദനം വർധിപ്പിക്കുമെന്ന് തുർക്കി; തീരുമാനം ഇസ്രായേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ
എല്ലാ വർഷവും ജൂൺ 21നാണ് രാജ്യാന്തര യോഗ ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ 69-ാമത് സമ്മേളനത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ജൂണ്‍ 21 രാജ്യാന്തര യോഗാ ദിനമായി ആചരിക്കാനുള്ള നിർദേശം മുന്നോട്ടു വച്ചത്. ആദ്യ യോഗ ദിനാഘോഷം ന്യൂഡൽഹിയിലെ രാജ്പത്തിലാണ് നടന്നത്. അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് വിശിഷ്ടാതിഥികളും 21 ഓളം യോഗ ആസനങ്ങൾ അവതരിപ്പിക്കുകയും രണ്ട് ഗിന്നസ് റെക്കോർഡുകൾ സൃഷ്ടിക്കുകയും ചെയ്തു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.