/indian-express-malayalam/media/media_files/2025/06/20/erdogan-2025-06-20-20-44-33.jpg)
റജബ് ത്വയ്യിബ് എർദോഗൻ
സൈനിക ശേഷിയും മിസൈൽ ഉത്പാദനവും വർധിപ്പിക്കാനൊരുങ്ങി തുർക്കി. ഇസ്രായേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിരോധ മേഖല തുർക്കി വിപുലീകരിക്കുന്നത്. ഒരു രാജ്യവും ആക്രമിക്കാൻ ധൈര്യപ്പെടാത്ത വിധം രാജ്യത്തിന്റെ പ്രതിരോധ ശേഷി ശക്തിപ്പെടുത്താനാണ് പദ്ധതിയിടുന്നതെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ പറഞ്ഞു.ഇതിന്റെ ഭാഗമായി ദീർഘദൂര മിസൈലുകളുടെ ഉത്പാദനം വർദ്ധിപ്പിക്കാനുള്ള പദ്ധതികൾ എർദോഗൻ പ്രഖ്യാപിച്ചു.
Also Read:ഓപ്പറേഷൻ സിന്ധു; ഇറാനിൽ നിന്ന് 1000 ഇന്ത്യൻ വിദ്യാർഥികളെ നാട്ടിലെത്തിക്കും
തുർക്കിയും ഇസ്രായേലും തമ്മിലുള്ള ബന്ധത്തിൽ ഭിന്നതകൾ ഉണ്ടെങ്കിലും നിലവിൽ സൈനിക നടപടിയ്ക്കുള്ള സാഹചര്യമില്ലെന്നാണ് വിദേശകാര്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. നാറ്റോ അംഗ രാജ്യമായ തുർക്കിയുമായി സൈനിക നടപടിയ്ക്ക് ഇസ്രായേൽ മുതിരില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
Also Read:ഇറാന്റെ ആക്രമണത്തിൽ വ്യക്തിപരമായ നഷ്ടം ഉണ്ടായി: ബെഞ്ചമിൻ നെതന്യാഹു
അതിനിടെ വെള്ളിയാഴ്ച എർദോഗാൻ ഇറാൻ-ഇസ്രായേൽ സംഘർഷത്തെപ്പറ്റി ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസുമായി ഫോണിലൂടെ ചർച്ച ചെയ്‌തെന്നും റിപ്പോർട്ടുണ്ട്. ഇറാൻ ആണവപ്രശ്‌നം ചർച്ചകളിലൂടെ മാത്രമേ പരിഹരിക്കാൻ കഴിയുകയെന്ന് എർദോഗാൻ അഭിപ്രായപ്പെട്ടെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
അതേസമയം, ഇസ്രായേൽ വ്യാഴാഴ്ച നടത്തിയ ആക്രമണത്തിൽ ഇറാന്റെ തന്ത്രപ്രധാന ആണവ കേന്ദ്രങ്ങൾ തകർന്നെന്ന് സ്ഥിരീകണം ഉണ്ടായി.അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (ഐ.ഇ.എ.ഇ)യാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇറാന്റെ ഖോണ്ടാബ് ഹെവി വാട്ടർ പ്രൊഡക്ഷൻ പ്ലാന്റിലെ പ്രധാന കെട്ടിടങ്ങൾക്കും സിസ്റ്റിലേഷൻ യൂണിറ്റിനുമാണ് കേടുപാടുകൾ സംഭവിച്ചതെന്ന് ഐ.ഇ.എ. ഇ. വ്യക്തമാക്കി.
Also Read:ഇസ്രായേൽ ആക്രമണം; ഇറാന്റെ തന്ത്രപ്രധാന ആണവ കേന്ദ്രം തകർന്നു
ഇസ്രയേലിന്റെ ആക്രമണത്തിൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് കാര്യമായ കേടുപാടുകളാണ് ഉണ്ടായത്. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളുടെയും ലോഞ്ചറുകളുടെയും വലിയൊരു ഭാഗം തകർക്കപ്പെട്ടു. മിസൈൽ സംഭരണശാലകളും വ്യോമതാവളങ്ങളിലെ ഹെലികോപ്റ്ററുകളും നശിപ്പിക്കപ്പെട്ടു. റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ മിസൈൽ കേന്ദ്രങ്ങളും സൈനിക കമാൻഡ് സെന്ററുകളും ഇസ്രയേൽ ആക്രമിച്ചു.
Read More
ഖമേനി ആധൂനിക കാലത്തെ ഹിറ്റ്‌ലറെന്ന് ഇസ്രായേൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.