scorecardresearch

Israel-Iran Conflict: ഖമേനി ആധൂനിക കാലത്തെ ഹിറ്റ്‌ലറെന്ന് ഇസ്രായേൽ

Israel-Iran Conflict: ഇറാന്റെ ആക്രമണത്തിൽ ഇസ്രയേലിലെ ആശുപത്രിക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു പ്രതിരോധ മന്ത്രിയുടെ പ്രതികരണം

Israel-Iran Conflict: ഇറാന്റെ ആക്രമണത്തിൽ ഇസ്രയേലിലെ ആശുപത്രിക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു പ്രതിരോധ മന്ത്രിയുടെ പ്രതികരണം

author-image
WebDesk
New Update
iran-isreal war

ഖമേനി ആധൂനിക കാലത്തെ ഹിറ്റ്‌ലറെന്ന് ഇസ്രായേൽ

Israel-Iran Conflict: ടെൽ അവീവ്: ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിക്ക് അന്ത്യശാസനവുമായി ഇസ്രയേൻ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ്. അയത്തുള്ള ഖമേനിക്ക് അധികനാൾ ഇത്തരത്തിൽ നിലനിൽക്കാനാവില്ലെന്ന് കാറ്റ്സ് തുറന്നടിച്ചു. ആധുനിക കാലത്തെ ഹിറ്റ്‌ലറാണ് ഖമേനിയെന്ന് കാറ്റ്സ് ആഞ്ഞടിച്ചു. ഇറാന്റെ ആക്രമണത്തിൽ ഇസ്രയേലിലെ ആശുപത്രിക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു പ്രതിരോധ മന്ത്രിയുടെ പ്രതികരണം.

Advertisment

Also Read:ഇറാന് പിന്നാലെ ഇസ്രായേലിൽ നിന്നുള്ള ഇന്ത്യൻ പൗരൻമാരെയും ഒഴിപ്പിക്കും

ഏകാധിപതിയെ പോലെ പെരുമാറുന്ന ഖമേനിയാണ് ഇറാനെ നയിക്കുന്നതെന്ന് കാറ്റ്സ് പറഞ്ഞു. ഇസ്രയേലിന്റെ നാശം ആഗ്രഹിക്കുന്ന ഖമേനിക്ക് അധികനാൾ നിലനിൽക്കാനാകില്ല. ഖമേനിയെ കണ്ടെത്താനും ഇല്ലാതാക്കാനും ഇസ്രയേൽ പ്രതിരോധ സേന പര്യാപ്തമാണ്. അവർക്ക് എല്ലാ വിധ നിർദേശങ്ങളും നൽകിയിട്ടുണ്ട്. ഖമേനിയെ കണ്ടെത്തി വകവരുത്താൻ അവർക്ക് സാധിക്കും. ഖമേനി തന്റെ ആശയങ്ങൾ ഇസ്രയേലിന്റെ നാശത്തിനായി വിനിയോഗിക്കുകയാണെന്നും കാറ്റ്സ് പ്രതികരിച്ചു.

Also Read:ഖമേനിയ്ക്ക് ഇനി നിലനിൽപ്പില്ലെന്ന് ഇസ്രായേൽ; സംഘർഷം അതിരൂക്ഷം

Advertisment

ഇസ്രയേലിന്റെ ആശുപത്രി ആക്രമിച്ച ഇറാൻ നടപടിക്ക് മാപ്പില്ലെന്ന് പറഞ്ഞ കാറ്റ്സ് ഇറാൻ നടത്തിയത് യുദ്ധക്കുറ്റമാണെന്നും ആഞ്ഞടിച്ചു. ആയത്തുള്ള ഖമേനിക്കെതിരെ നിലപാട് കടുപ്പിച്ച് നേരത്തേയും കാറ്റ്‌സ് രംഗത്തെത്തിയിരുന്നു. ഖമേനിക്ക് സദ്ദാം ഹുസൈന്റെ വിധിയുണ്ടാകുമെന്നായിരുന്നു കാറ്റ്‌സ് നേരത്തെ പറഞ്ഞത്.

അതേസമയം, ഇറാനിൽ നിന്ന് ഇന്ത്യൻ പൗരൻമാരെ ഒഴിപ്പിക്കുന്നതിന് പിന്നാലെ ഇസ്രായേലിൽ നിന്നും ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. ഇസ്രായേലിലേക്ക് ഇറാൻ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിലാണ് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ വിദേശകാര്യ മന്ത്രാലയം തയ്യാറെടുക്കുന്നത്. 

Also Read:ആണവകേന്ദ്രങ്ങളിൽ ആക്രമണം തുടർന്ന് ഇസ്രായേൽ; ആരോഗ്യകേന്ദ്രത്തിൽ മിന്നൽ ആക്രമണവുമായി ഇറാൻ

നേരത്തെ, വ്യാഴാഴ്ച രാവിലെയോടെ ടെഹ്‌റാനിൽ നിന്ന്  ഒഴിപ്പിച്ച ഇന്ത്യക്കാരുടെ ആദ്യസംഘം ഡൽഹിയിലെത്തി. ആദ്യ സംഘത്തിൽ 110 വിദ്യാർത്ഥികളാണുള്ളത്. ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനെത്തുടർന്നാണ് ഇന്ത്യൻ വിദ്യാർത്ഥികളെ ടെഹ്റാനിൽ നിന്ന് മാറ്റിയത്. ഇന്ത്യൻ എംബസി 'ഓപ്പറേഷൻ സിന്ധു' എന്ന പേരിട്ട ദൗത്യത്തിലൂടെയാണ് വിദ്യാർത്ഥികളെ ഇന്ത്യയിൽ എത്തിച്ചത്. എത്തിയവരിൽ 90 വിദ്യാർഥികളും ജമ്മു കശ്മീരിൽ നിന്നുള്ളവരാണ്.

Read More

ട്രംപിന് ഖമേനിയുടെ മറുപടി: കീഴടങ്ങില്ല, അമേരിക്ക വന്നാലും തിരിച്ചടിക്കും

Israel Iran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: