scorecardresearch

Israel-Iran Conflict: ഖമേനിയ്ക്ക് ഇനി നിലനിൽപ്പില്ലെന്ന് ഇസ്രായേൽ; സംഘർഷം അതിരൂക്ഷം

Israel-Iran Conflict: ടെൽ അവീവിലെ ആരോഗ്യ കേന്ദ്രത്തിലേക്ക് ഇറാൻ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് ഇസ്രായേൽ പ്രതിരോധ മന്ത്രി കാറ്റ്‌സിന്റെ പ്രതികരണം

Israel-Iran Conflict: ടെൽ അവീവിലെ ആരോഗ്യ കേന്ദ്രത്തിലേക്ക് ഇറാൻ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് ഇസ്രായേൽ പ്രതിരോധ മന്ത്രി കാറ്റ്‌സിന്റെ പ്രതികരണം

author-image
WebDesk
New Update
isreal-iran1

ഖമേനിയ്ക്ക് ഇനി നിലനിൽപ്പില്ലെന്ന് ഇസ്രായേൽ

Israel-Iran Conflict: ടെൽഅവീവ്: ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയെ നിലനിൽക്കാൻ അനുവദിക്കില്ലെന്ന് ഇസ്രായേൽ. ടെൽ അവീവിലെ ആരോഗ്യ കേന്ദ്രത്തിലേക്ക് ഇറാൻ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് ഇസ്രായേൽ പ്രതിരോധ മന്ത്രി കാറ്റ്‌സിന്റെ പ്രതികരണമെന്ന് വാർത്താ ഏജൻസിയായ എ.എഫ്.പി. റിപ്പോർട്ട് ചെയ്യുന്നു.

Advertisment

Also Read:ആണവകേന്ദ്രങ്ങളിൽ ആക്രമണം തുടർന്ന് ഇസ്രായേൽ; ആരോഗ്യകേന്ദ്രത്തിൽ മിന്നൽ ആക്രമണവുമായി ഇറാൻ

ഇസ്രായേൽ നശിക്കണമെന്ന് ഖമേനി പരസ്യമായി പ്രഖ്യാപിക്കുന്നു. ആശുപത്രികൾക്കും ആരോഗ്യകേന്ദ്രങ്ങൾക്കും നേരെ ആക്രമണം നടത്താനാണ് ഖമേനി ഉത്തരവിട്ടിരിക്കുന്നത്. ഇസ്രായേലെന്ന് രാഷ്ട്രത്തിന്റെ നാശമാണ് ഖമേനിയുടെ ലക്ഷ്യം. അത്തരമൊരു മനുഷ്യനെ നിലനിൽക്കാൻ അനുവദിക്കില്ല- ടെൽ അവീവിനടുത്തുള്ള ഹോളോണിൽ മാധ്യമപ്രവർത്തകരോട് കാറ്റ്‌സ് പറഞ്ഞു.

Also Read:ഇസ്ലാമിക് റിപ്പബ്ലിക് അതിന്റെ അവസാനത്തിലെത്തിയെന്ന് ഇറാനിലെ അവസാന ഷായുടെ മകൻ റെസ പഹ്ലവി

Advertisment

വ്യാഴാഴ്ച ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിലാണ് ടെൽ അവീവിലെ ആരോഗ്യകേന്ദ്രം തകർന്നത്. ആക്രമണത്തിൽ കെട്ടിടം പൂർണമായി തകർന്നെന്നാണ് റിപ്പോർട്ടുകൾ. സമീപത്തുള്ള ആശുപത്രിയ്ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആക്രമണത്തിൽ ആളപായം ഇല്ലെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എ.പി.റിപ്പോർട്ട് ചെയ്യുന്നു. 

Also Read: ട്രംപിന് ഖമേനിയുടെ മറുപടി: കീഴടങ്ങില്ല, അമേരിക്ക വന്നാലും തിരിച്ചടിക്കും

നേരത്തെ ഇസ്രായേൽ ഇറാനിലെ ആണവകേന്ദ്രങ്ങളിൽ വ്യാപകമായ ആക്രമണമാണ് നടത്തിയത്. അറക്കിലും നതാനിലുമുള്ള ആണവകേന്ദ്രങ്ങളിലാണ് വ്യാഴാഴ്ച ഇസ്രായേൽ ആക്രമണം നടത്തിയത്.അറാക്കിലെ ആണവ റിയാക്ടറിലും നതാനിലെ ആണവഗവേഷണ കേന്ദ്രത്തിലുമാണ് ആക്രമണം നടത്തിയത്.

നതാനിലേത് ഇറാന്റെ ആണവായുധ വികസന കേന്ദ്രമാണെന്നാണ് ഇസ്രായേലിന്റെ വാദം. ഇറാന്റെ  ആണവ പദ്ധതിയുടെ ഭാഗമായിരുന്ന ഖോണ്ടാബ് ഹെവി-വാട്ടർ ഗവേഷണ കേന്ദ്രത്തിന് സമീപവും ഇസ്രായേൽ ആക്രമണം നടത്തിയതായി ഐ.എസ്.എൻ.എ റിപ്പോർട്ട് ചെയ്തു. 

Read More

ഓപ്പറേഷൻ സിന്ധു: ഇറാനിൽ കുടുങ്ങിയ 110 വിദ്യാർഥികളെ ഇന്ത്യയിൽ എത്തിച്ചു

Israel Iran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: