scorecardresearch

Operation Sindhu: ഓപ്പറേഷൻ സിന്ധു: ഇറാനിൽ കുടുങ്ങിയ 110 വിദ്യാർഥികളെ ഇന്ത്യയിൽ എത്തിച്ചു

Operation Sindhu: ഇറാനിലെ സ്ഥിതി സംഘർഷഭരിതമാണെന്ന് ആദ്യ വിമാനത്തിൽ ഡൽഹിയിൽ വന്നിറങ്ങിയ വിദ്യാർത്ഥികളിലൊരാൾ പറഞ്ഞു

Operation Sindhu: ഇറാനിലെ സ്ഥിതി സംഘർഷഭരിതമാണെന്ന് ആദ്യ വിമാനത്തിൽ ഡൽഹിയിൽ വന്നിറങ്ങിയ വിദ്യാർത്ഥികളിലൊരാൾ പറഞ്ഞു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Iran, indian students

ഇന്ത്യയിൽ എത്തിയ വിദ്യാർത്ഥികൾ

Israel-Iran Conflict Updates: ന്യൂഡൽഹി: ഇറാൻ-ഇസ്രായേൽ സംഘർഷത്തെ തുടർന്ന് ടെഹ്റാനിലെ അർമേനിയയിൽനിന്നും ഒഴിപ്പിച്ച ഇന്ത്യക്കാരുടെ ആദ്യസംഘം ഡൽഹിയിലെത്തി. ആദ്യ സംഘത്തിൽ 110 വിദ്യാർത്ഥികളാണുള്ളത്. കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനെത്തുടർന്നാണ് ഇന്ത്യൻ വിദ്യാർത്ഥികളെ ടെഹ്‌റാനിൽ നിന്ന് മാറ്റിയത്. ഇന്ത്യൻ എംബസി 'ഓപ്പറേഷൻ സിന്ധു' എന്ന പേരിട്ട ദൗത്യത്തിലൂടെയാണ് വിദ്യാർത്ഥികളെ ഇന്ത്യയിൽ എത്തിച്ചത്. എത്തിയവരിൽ 90 വിദ്യാർഥികളും ജമ്മു കശ്മീരിൽ നിന്നുള്ളവരാണ്. 

Advertisment

"ഞങ്ങൾക്ക് സന്തോഷമുണ്ട്. വിദ്യാർത്ഥികളെ സുരക്ഷിതമായി വീട്ടിലെത്തിക്കാൻ കഴിഞ്ഞു. അതിന് ഇന്ത്യൻ സർക്കാരിനോട് നന്ദി പറയുന്നു. ടെഹ്‌റാനിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളെ ഓർത്ത് ഞങ്ങൾക്ക് ദുഃഖമുണ്ട്," ഇറാനിൽ എംബിബിഎസ് വിദ്യാർത്ഥിയായ 21 വയസുള്ള മാസ് ഹൈദറിന്റെ പിതാവ് ഹൈദർ അലി പിടിഐയോട് പറഞ്ഞു. ഇറാനിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന മറ്റ് വിദ്യാർത്ഥികളെ എത്രയും വേഗം നാട്ടിലെത്തിക്കണമെന്ന് അലി ആവശ്യപ്പെട്ടു.

Also Read: എ.ഐ. കാര്യക്ഷമത വർധിപ്പിച്ചു; കൂട്ടപിരിച്ചുവിടൽ സൂചന നൽകി ആമസോൺ സി.ഇ.ഒ.

ഇറാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി 'ഓപ്പറേഷൻ സിന്ധു' ആരംഭിച്ചതായി ഇന്നലെയാണ് ഇന്ത്യ അറിയിച്ചത്. ഒഴിപ്പിക്കൽ നടപടി തുടരുന്നതിനിടെ ചില ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്കേറ്റതായും ടെഹ്‌റാനിലെ ഇന്ത്യൻ മിഷനുമായി ഇറാൻ വിദേശകാര്യ മന്ത്രാലയം ആശയവിനിമയം നടത്തുന്നുണ്ടെന്നും ഇറാൻ എംബസി ഉദ്യോഗസ്ഥർ അറിയിച്ചു.

Advertisment

ഇറാനിലെ സ്ഥിതി സംഘർഷഭരിതമാണെന്ന് ആദ്യ വിമാനത്തിൽ ഡൽഹിയിൽ വന്നിറങ്ങിയ 110 വിദ്യാർത്ഥികളിൽ ഒരാളായ മിർ ഖലീഫ് പറഞ്ഞു. "ഞങ്ങൾക്ക് മിസൈലുകൾ കാണാൻ കഴിഞ്ഞു. ഒരു യുദ്ധം നടക്കുകയായിരുന്നു. ഞങ്ങളുടെ സമീപത്ത് താമസിച്ചവർ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു. നിലവിലെ സാഹചര്യം ഓർത്ത് ഞങ്ങൾക്ക് ഭയമുണ്ട്. ആ ദിവസങ്ങൾ ഇനി ഒരിക്കലും കാണാതിരിക്കട്ടെയെന്ന് പ്രതീക്ഷിക്കുന്നു," അദ്ദേഹം പറഞ്ഞു.

Also Read: ഇസ്ലാമിക് റിപ്പബ്ലിക് അതിന്റെ അവസാനത്തിലെത്തിയെന്ന് ഇറാനിലെ അവസാന ഷായുടെ മകൻ റെസ പഹ്ലവി

അർമേനിയയിലേക്കുള്ള ബസിൽ യാത്ര ചെയ്യുന്നതിനിടെ ഒരു മിസൈലും ഡ്രോണും വീഴുന്നത് കണ്ടതായി ഡൽഹിയിൽ നിന്നുള്ള മറ്റൊരു ഇന്ത്യൻ വിദ്യാർത്ഥിയായ അലി അക്ബർ പറഞ്ഞു. “വാർത്തകളിൽ കാണുന്ന സാഹചര്യം ശരിയാണ്. ഇറാനിലെ സാഹചര്യം വളരെ മോശമാണ്. ടെഹ്‌റാൻ നശിപ്പിക്കപ്പെട്ടു,”അലി പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.

Read More

Israel Iran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: