scorecardresearch

എ.ഐ. കാര്യക്ഷമത വർധിപ്പിച്ചു; കൂട്ടപിരിച്ചുവിടൽ സൂചന നൽകി ആമസോൺ സി.ഇ.ഒ.

ആമസോണിന്റെ 1.5ദശലക്ഷം തൊഴിലാളികളെ അഭിസംബോധന ചെയ്തുള്ള സി.ഇ.ഒ.യുടെ കത്ത് കൂട്ടപിരിച്ചുവിടലിനുള്ള മുന്നൊരുക്കമാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്

ആമസോണിന്റെ 1.5ദശലക്ഷം തൊഴിലാളികളെ അഭിസംബോധന ചെയ്തുള്ള സി.ഇ.ഒ.യുടെ കത്ത് കൂട്ടപിരിച്ചുവിടലിനുള്ള മുന്നൊരുക്കമാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്

author-image
WebDesk
New Update
amazon

കൂട്ടപിരിച്ചുവിടൽ സൂചന നൽകി ആമസോൺ സി.ഇ.ഒ.

എ.ഐ. പലമേഖലയിലും തൊഴിൽ ഇല്ലാതാക്കുമെന്ന് എ.ഐ.യുടെ ഗോഡ്ഫാദർ ജെഫ്രി ഹിന്റണിന്റെ പ്രസ്താവന വന്ന് മണിക്കൂറുകൾക്കുള്ളിൽ ഞെട്ടിക്കുന്ന പ്രസ്താവനയുമായി ആമസോൺ സി.ഇ.ഒ. നിർമിത ബുദ്ധിയുടെ സാധ്യതകൾ വലുതായതിനാൽ വരും വർഷങ്ങളിൽ ജീവനക്കാരുടെ എണ്ണം ഗണ്യമായി കുറയുമെന്നാണ് ആമസോൺ സി.ഇ.ഒ. ആൻസി ജാസ്സി പറയുന്നത്. ജീവനക്കാർക്കായുള്ള സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

Advertisment

Also Read: നിർമിത ബുദ്ധി ഈ ജോലികൾ ഇല്ലാതാക്കും: ഞെട്ടിക്കുന്ന പ്രവചനവുമായി എ.ഐ.യുടെ ഗോഡ്ഫാദർ ജെഫ്രി ഹിന്റൺ

എ.ഐ. ആമസോൺ കമ്പനിയുടെ പ്രവർത്തനത്തെ പരിവർത്തനം ചെയ്യും. ചില ജോലികൾ ചെയ്യുന്നവരുടെ എണ്ണം കുറയാം. മറ്റ് ചില ജോലിയിൽ തൊഴിൽ സാധ്യതകൾ ഉണ്ടായേക്കാം. എ.ഐ. ലോകത്തെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് ഇപ്പോൾ പ്രവചിക്കാൻ പറ്റില്ല- ആൻസി ജാസ്സി സന്ദേശത്തിൽ പറയുന്നു.

Also Read: ഇസ്ലാമിക് റിപ്പബ്ലിക് അതിന്റെ അവസാനത്തിലെത്തിയെന്ന് ഇറാനിലെ അവസാന ഷായുടെ മകൻ റെസ പഹ്ലവി

Advertisment

എ.ഐ. സാങ്കേതിക വിദ്യ എങ്ങനെ തൊഴിലിൽ ഉപയോഗിക്കാമെന്ന് പഠിക്കണമെന്നും ജീവനക്കാരോട് സി.ഇ.ഒ. ഉപദേശിച്ചു. എ.ഐ.കമ്പനിയുടെ കാര്യക്ഷമത വർധിപ്പിച്ചു. ഇതിനാലാണ് തൊഴിലാളികളുടെ എണ്ണം കുറയ്ക്കാൻ ഉദ്ദേശിക്കുന്നത്. ആമസോണിന്റെ 1.5ദശലക്ഷം തൊഴിലാളികളെ അഭിസംബോധന ചെയ്തുള്ള സി.ഇ.ഒ.യുടെ കത്ത് കൂട്ടപിരിച്ചുവിടലിനുള്ള മുന്നൊരുക്കമാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

Also Read:ട്രംപിന് ഖമേനിയുടെ മറുപടി: കീഴടങ്ങില്ല, അമേരിക്ക വന്നാലും തിരിച്ചടിക്കും

സമീപ വർഷങ്ങളിൽ ആമസോൺ  പതിനായിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിട്ടിട്ടുണ്ട്. 2022 ൽ, കമ്പനി 27,000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. 

വിവിധ വ്യവസായങ്ങളിൽ നിർമിത ബുദ്ധി ഇതിനോടകം ആധിപത്യം ഉറപ്പിച്ചെന്നും ജെഫ്രി ഹിന്റൺ അടുത്തിടെയാണ് മുന്നറിയിപ്പ് നൽകിയത്.ഡയറി ഓഫ് എ സി.ഇ.ഒ എന്ന പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് വ്യക്തമാക്കുന്നത്. നിർമിത ബുദ്ധി വരും വർഷങ്ങളിൽ വൻതോതിൽ തൊഴിലിലായ്മ വർധിപ്പിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇതിനുപിന്നാലെയാണ് ആമസോൺ സി.ഇ.ഒ.യുടെ പ്രസ്താവന.

Read More

ഇന്ത്യ ഒരു മധ്യസ്ഥതയും സ്വീകരിച്ചിട്ടില്ല, സ്വീകരിക്കുകയുമില്ല: ട്രംപിനോട് മോദി

Artificial Intelligence Amazon

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: