scorecardresearch

Israel-Iran Conflict: അശാന്തം പശ്ചിമേഷ്യ; ഇറാനിൽ കൊല്ലപ്പെട്ടത് 585 പേർ

Israel-Iran Conflict: ഇറാന്റെ വ്യോമമേഖലയിൽ സമ്പൂർണ അധിപത്യം നേടിയെന്ന് ഇസ്രായേൽ സൈന്യം അവകാശപ്പെടുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേലിന്റെ അവകാശവാദത്തെ പിന്തുണയ്ക്കുന്നു

Israel-Iran Conflict: ഇറാന്റെ വ്യോമമേഖലയിൽ സമ്പൂർണ അധിപത്യം നേടിയെന്ന് ഇസ്രായേൽ സൈന്യം അവകാശപ്പെടുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേലിന്റെ അവകാശവാദത്തെ പിന്തുണയ്ക്കുന്നു

author-image
WebDesk
New Update
isreal-iran war

ഇസ്രായേൽ- ഇറാൻ സംഘർഷം രൂക്ഷം (ഫൊട്ടൊ കടപ്പാട്-എക്സ്)

Israel-Iran News LIVE Updates: ടെഹ്‌റാൻ: പശ്ചിമേഷ്യയെ സംഘർഷഭൂമിയാക്കി ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷം. ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ 585 പേർ കൊല്ലപ്പെട്ടെന്ന് മനുഷ്യവകാശ സംഘടനകളെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ദിവസങ്ങളായി തുടരുന്ന ആക്രമണങ്ങളിൽ 1326 പേർക്ക് പരിക്കേറ്റെന്നും അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

Advertisment

Also Read:കീഴടങ്ങണമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്, യുദ്ധം തുടങ്ങിയെന്ന് ഇറാൻ

ഇറാന്റെ വ്യോമമേഖലയിൽ സമ്പൂർണ അധിപത്യം നേടിയെന്ന് ഇസ്രായേൽ സൈന്യം അവകാശപ്പെടുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേലിന്റെ അവകാശവാദത്തെ പിന്തുണയ്ക്കുന്നു. അതേസമയം ബുധനാഴ്ച ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീലിലെ പ്രധാന ഇന്റലിജൻസ് കേന്ദ്രങ്ങളിലൊന്ന് ആക്രമിച്ചെന്ന് ഇറാൻ അവകാശപ്പെട്ടു.

Also Read:ഖമേനിയ്ക്ക് സദ്ദാം ഹുസൈന്റെ് വിധിയുണ്ടാകും; ഇറാന് മുന്നറിയിപ്പുമായി ഇസ്രായേൽ

Advertisment

അതേസമയം, ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന് മുന്നറിയിപ്പുമായി ചൊവ്വാഴ്ച ട്രംപ് രംഗത്തെത്തിയിരുന്നു.ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള ഖമേനി എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് തനിക്കറിയാമെന്നും അദ്ദേഹത്തെ വധിക്കുക എളുപ്പമാണ്. പക്ഷേ, ഇപ്പോൾ അത് ചെയ്യില്ലെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു. സദാം ഹുസൈന്റെ വിധി അയത്തുല്ല ഖമേനിയ്ക്കുണ്ടാകുമെന്ന് മുന്നറിയിപ്പുമായി ഇസ്രായേലും നേരത്തെ രംഗത്തെത്തിയിരുന്നു.

Also Read:ഇറാനുമായി വെടിനിർത്തൽ ചർച്ചയ്ക്കില്ലെന്ന് ആവർത്തിച്ച് ഡൊണാൾഡ് ട്രംപ്

അതേസമയം, ഇസ്രായേലിന് സൈനിക പിന്തുണ നൽകുന്നതിൽ അമേരിക്കയെ എതിർപ്പ് അറിയിച്ച് റഷ്യ രംഗത്തെത്തി. നിലവിലെ സാഹചര്യത്തിൽ ഇസ്രായേലിന് സൈനിക സഹായം നൽകുന്നത് പശ്ചിമേഷ്യയെ കൂടുതൽ അസ്ഥിരപ്പെടുത്തുമെന്ന് റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെർജി റിയാബ്‌കോവ് പറഞ്ഞു. ഇസ്രായേലും ഇറാനുമായി റഷ്യ ഇപ്പോഴും നല്ല ബന്ധമാണ് പുലർത്തുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു. 

ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു

സംഘർഷം മൂർച്ഛിച്ച സാഹചര്യത്തിൽ ഇറാനിൽനിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടി തുടരുകയാണ്. പതിനായിരത്തിലധികം ഇന്ത്യക്കാർ ഇറാനിലുണ്ടെന്നാണ് റിപ്പോർട്ട്. നിരവധി ഇന്ത്യക്കാരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിപാർപ്പിച്ചിട്ടുണ്ട്.

ഇവരിൽ വിദ്യാർത്ഥികളെയാണ് ആദ്യം ഇന്ത്യയിലേക്ക് എത്തിക്കുക. എല്ലാ ഇന്ത്യക്കാരും പബ്ലിക് ഇൻഫർമേഷൻ ഓഫിസർമാരും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്ന് ഇറാനിലെ ഇന്ത്യൻ എംബസി ഇന്നലെ നിർദേശം നൽകിയിരുന്നു.

ഇന്ത്യക്കാർ എല്ലാവരും തലസ്ഥാന നഗരത്തിന് പുറത്ത് സുരക്ഷിത സ്ഥലങ്ങളിലേക്ക് ഉടൻ മാറണമെന്നായിരുന്നു നിർദേശം. ടെഹ്റാനിലെ ഇന്ത്യക്കാർ ഉടൻ തന്നെ എംബസിയുമായി ബന്ധപ്പെടണമെന്നും അവരുടെ സ്ഥലവും ബന്ധപ്പെടാനുള്ള നമ്പറുകളും നൽകണമെന്നും നിർദേശം നൽകിയിരുന്നു. +989010144557, +989128109115, +989128109109 ഇവയാണ് ടെഹ്‌റാനിലെ ഇന്ത്യൻ എംബസിയുടെ അടിയന്തര ഹെൽപ് ലൈൻ നമ്പരുകൾ.  

Read More

ഇറാനിലെ പുതിയ സൈനിക മേധാവിയെ വധിച്ചെന്ന് ഇസ്രായേൽ; ചുമതല ഏറ്റെടുത്തത് കഴിഞ്ഞ 13ന്

Iran Israel

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: