scorecardresearch

Iran-Israel Conflict: ഖമേനിയ്ക്ക് സദ്ദാം ഹുസൈന്റെ് വിധിയുണ്ടാകും; ഇറാന് മുന്നറിയിപ്പുമായി ഇസ്രായേൽ

Iran-Israel Conflict: ഇസ്രയേൽ പ്രതിരോധ വകുപ്പ് മന്ത്രി ഇസ്രയേൽ കാട്സയാണ് പ്രകോപനപരമായ പ്രസ്താവന പുറപ്പെടുവിച്ചത്. ഇറാനിലേക്കുള്ള ആക്രമണം ഇസ്രയേൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു

Iran-Israel Conflict: ഇസ്രയേൽ പ്രതിരോധ വകുപ്പ് മന്ത്രി ഇസ്രയേൽ കാട്സയാണ് പ്രകോപനപരമായ പ്രസ്താവന പുറപ്പെടുവിച്ചത്. ഇറാനിലേക്കുള്ള ആക്രമണം ഇസ്രയേൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു

author-image
WebDesk
New Update
iran-isreal war

ഇറാന് മുന്നറിയിപ്പുമായി ഇസ്രായേൽ

Iran-Israel Conflict: ടെൽ അവീവ്: ഇറാഖ് മുൻ പ്രസിഡന്റ് സദ്ദാം ഹുസൈന്റെ് വിധി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് ഉണ്ടാകുമെന്ന് മുന്നറിയിപ്പുമായി ഇസ്രായേൽ.  ഇസ്രയേൽ പ്രതിരോധ വകുപ്പ് മന്ത്രി ഇസ്രയേൽ കാട്സയാണ് പ്രകോപനപരമായ പ്രസ്താവന പുറപ്പെടുവിച്ചത്.ഇറാനിലേക്കുള്ള ആക്രമണം ഇസ്രയേൽ തുടരുമെന്നും അദ്ദേഹത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Advertisment

Also Read:ഇറാനുമായി വെടിനിർത്തൽ ചർച്ചയ്ക്കില്ലെന്ന് ആവർത്തിച്ച് ഡൊണാൾഡ് ട്രംപ്

യുദ്ധക്കുറ്റങ്ങൾ തുടരുന്നതിനെതിരെയും ഇസ്രയേലിലെ പൗരന്മാർക്ക് നേരെ മിസൈലുകൾ വിക്ഷേപിക്കുന്നതിനെതിരെയും ഇറാൻ ഏകാധിപതിക്ക് മുന്നറിയിപ്പ് നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. തെഹ്റാനിലെ ഭരണകൂടത്തിനും സൈനിക കേന്ദ്രങ്ങൾക്കുമെതിരെ തങ്ങൾ പ്രവർത്തിക്കുമെന്നും കാട്‌സ് പറഞ്ഞു. 

എന്നാൽ യുദ്ധത്തിന്റെ ലക്ഷ്യംആയത്തുള്ള അലി ഖമേനിയാണോ എന്ന ചോദ്യത്തിന് കൂടുതൽ വെളിപ്പെടുത്തലുകൾ ഇപ്പോൾ നടത്താൻ സാധിക്കില്ല എന്നായിരുന്നു പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രതികരണം. ഇറാൻ എല്ലായിടത്തും ഭീകരതയും അട്ടിമറിയും വ്യാപിപ്പിക്കുന്നുവെന്നും നെതന്യാഹു പറഞ്ഞിരുന്നു.

Advertisment

Also Read:ചുറ്റും മിസൈലുകൾ, പലായനം ചെയ്തത് 600 കിലോമീറ്റർ: ഇറാനിൽ കുടുങ്ങിയ മലയാളികൾ പറയുന്നു

അതേസമയം, ഇറാനുമായി വെടിനിർത്തൽ ചർച്ചയ്ക്കില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കി യു.എസ്. വ്യക്തമാക്കി ഡൊണാൾഡ് ട്രംപ്. ജി-7 ഉച്ചകോടിയിൽ നിന്ന് മടങ്ങുന്നതിനിടെ വിമാനത്തിൽ വെച്ചാണ് ട്രംപ് ഇക്കാര്യം വീണ്ടും ആവർത്തിച്ചത്. വെടിനിർത്തലിന് ഇടപെട്ടെന്ന് തരത്തിലുള്ള വാർത്തകൾ ട്രംപ് നിഷേധിച്ചു. 

Also Read:ഇറാനിലെ പുതിയ സൈനിക മേധാവിയെ വധിച്ചെന്ന് ഇസ്രായേൽ; ചുമതല ഏറ്റെടുത്തത് കഴിഞ്ഞ 13ന്

'ഇറാന് തന്നോട് സംസാരിക്കണമെങ്കിൽ അതെങ്ങനെയെന്ന് അവർക്കറിയാം. ആണവായുധം സംബന്ധിച്ചുള്ള കരാറിന് ഇറാൻ പരിഗണന നൽകണം'- ട്രംപ് പറഞ്ഞു. നേരത്തെ ഇറാനുമായി ആണവകരാർ സംബന്ധിച്ചുള്ള ചർച്ചകൾക്ക് യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിനെയോ വൈസ് പ്രസിഡന്റ് ജെഡി വാൻസിനെയോ നിയോഗിക്കാമെന്ന് ട്രംപ് പറഞ്ഞിരുന്നു.

പശ്ചിമേഷ്യയിൽ വെടിനിർത്തലിനല്ല ശാശ്വതമായ സമാധാനത്തിനാണ് താൻ ശ്രമിക്കുന്നതെന്ന് നേരത്തെ ട്രംപ് വ്യക്തമാക്കിയിരുന്നു.'ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷത്തിന് ശാശ്വത പരിഹാരമാണ് ആഗ്രഹിക്കുന്നത്. താത്കാലികമായ വെടി നിർത്തലല്ല'- ട്രംപ് പറഞ്ഞു. ഇറാൻ ആണവായുധം വികസിപ്പിക്കുന്നില്ലെന്ന് യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡിന്റെ പ്രസ്താവനയെ എതിർത്ത് ട്രംപ് രംഗത്തെത്തിയിരുന്നു.

Read More

ടെഹ്‌റാനിൽനിന്ന് എല്ലാവരും ഉടൻ ഒഴിയണമെന്ന് ട്രംപ്, ജി 7 ഉച്ചകോടി പൂർത്തിയാക്കാതെ മടങ്ങി

Iran Israel

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: