scorecardresearch

Iran-Israel Conflict: ചുറ്റും മിസൈലുകൾ, പലായനം ചെയ്തത് 600 കിലോമീറ്റർ: ഇറാനിൽ കുടുങ്ങിയ മലയാളികൾ പറയുന്നു

Iran-Israel Conflict: യാസ്ദിലെ ഒരു വീട്ടിലാണ് ഇപ്പോൾ ഇരുവരും അഭയം തേടിയിരിക്കുന്നത്. സുരക്ഷിതമായി നാട്ടിലെത്താൻ ഇന്ത്യൻ എംബസിയുടെ മാർഗനിർദേശങ്ങൾ തേടുകയാണ് ഇരുവരും

Iran-Israel Conflict: യാസ്ദിലെ ഒരു വീട്ടിലാണ് ഇപ്പോൾ ഇരുവരും അഭയം തേടിയിരിക്കുന്നത്. സുരക്ഷിതമായി നാട്ടിലെത്താൻ ഇന്ത്യൻ എംബസിയുടെ മാർഗനിർദേശങ്ങൾ തേടുകയാണ് ഇരുവരും

author-image
WebDesk
New Update
iran-isreal conflict 323

ഇറാനിലേക്ക് ഇസ്രായേൽ നടത്തിയ മിസൈൽ ആക്രമണത്തിൻറെ ദൃശ്യങ്ങൾ (ഫൊട്ടൊ കടപ്പാട്- എക്സ്)

Iran-Israel Conflict: ടെഹ്‌റാൻ: ദുബായിൽ നിന്ന് ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ ജോലിസംബന്ധമായ ആവശ്യങ്ങൾക്കെത്തിയതാണ് മലപ്പുറം സ്വദേശികളായ മുഹമ്മദ്ദും അഫ്‌സലും. ഇറാൻ സൈന്യത്തിലെ പ്രധാന ഉദ്യോഗസ്ഥരെയടക്കം ഇസ്രായേൽ കൊലപ്പെടുത്തിയ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇരുവരും ഇറാനിലെത്തിയത്.

Advertisment

Also Read: ഇറാനിലെ പുതിയ സൈനിക മേധാവിയെ വധിച്ചെന്ന് ഇസ്രായേൽ; ചുമതല ഏറ്റെടുത്തത് കഴിഞ്ഞ 13ന്

ടെഹ്‌റാനിൽ ഇസ്രായേൽ സൈന്യത്തിന്റെ മിസൈൽ ആക്രമണത്തിൽ നിന്ന് ഇരുവരും രക്ഷപ്പെട്ടത് കഷ്ടിച്ചാണ്. ആക്രമണത്തെ തുടർന്ന് ഇരുവരും പലായനം ചെയ്തത് 600 കിലോമീറ്ററോളമാണ്. നീണ്ട പത്തുമണിക്കൂർ കൊണ്ടാണ് ഇവർ ടെഹ്‌റാനിൽ നിന്ന് യാസ്ദിലെത്തിയത്. 

എന്ത് ചെയ്യണമെന്നറിയില്ല

യാസ്ദിലെ ഒരു വീട്ടിലാണ് ഇപ്പോൾ ഇരുവരും അഭയം തേടിയിരിക്കുന്നത്. സുരക്ഷിതമായി നാട്ടിലെത്താൻ ഇന്ത്യൻ എംബസിയുടെ മാർഗനിർദേശങ്ങൾ തേടുകയാണ് ഇരുവരും. ദുബായിൽ ബിസിനസ് ഡെവലപ്മെന്റ് ഓഫീസർമാരായി ജോലി ചെയ്യുന്ന ഇരുവരും ജോലി സംബന്ധമായ ആവശ്യങ്ങൾക്കാണ് ടെഹ്‌റാനിലെത്തിയത്. 

Advertisment

Also Read:ടെഹ്‌റാനിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിച്ചു; ഇന്ത്യക്കാരോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

"ആകെ തകർന്ന അവസ്ഥയിലാണ് ഞങ്ങൾ. എന്ത് ചെയ്യണമെന്നറിയല്ല.ടെഹ്റാനിൽ നിന്ന് രക്ഷപ്പെട്ട് 10 മണിക്കൂർ കൊണ്ടാണ് യാസ്ദിലെത്തിയത്. ഇവിടെ ഒരു പ്രാദേശിക കുടുംബമാണ് ഞങ്ങൾക്ക് അഭയം നൽകിയത്. എംബസിയുമായി ബന്ധപ്പെട്ടപ്പോൾ നിലവിലുള്ള സ്ഥലത്ത തുടരാനാണ് ഞങ്ങൾക്ക് ലഭിച്ച നിർദേശം. എന്നാൽ ഇവിടെയും ആക്രമണം രൂക്ഷമാവുകയാണ്"- ഹഫ്‌സൽ പറയുന്നു.

ഞായറാഴ്ച ദുബായിലേക്ക് മടങ്ങാൻ ഇരുവരും തീരുമാനിച്ചിരിക്കുകയായിരുന്നു. ഇതിനിടയിലാണ് സ്ഥിതിഗതികൾ രൂക്ഷമായത്. ജീവൻ പണയം വെച്ചാണ് ടെഹ്‌റാനിൽ നിന്ന് രക്ഷപ്പെട്ടതെന്ന് ഹഫ്‌സൽ പറഞ്ഞു.

Also Read:ടെഹ്‌റാനിൽനിന്ന് എല്ലാവരും ഉടൻ ഒഴിയണമെന്ന് ട്രംപ്, ജി 7 ഉച്ചകോടി പൂർത്തിയാക്കാതെ മടങ്ങി

"ഞങ്ങൾ താമസിച്ച ഹോട്ടലിന് സമീപത്താണ് മിസൈലുകൾ പതിച്ചത്. ഭൂഗർഭ മെട്രോയിൽ കയറിയാണ് അവിടെ നിന്ന് രക്ഷപ്പെട്ടത്. ഇന്ത്യൻ എംബസി ടെഹ്‌റാനിൽ തുടരാനാണ് നിർദേശം നൽകിയത്. പക്ഷെ അവിടുത്തെ സംഘർഷം നേരിൽ കണ്ടതോടെ അതിനുള്ള ധൈര്യമില്ലാതായ. ടെഹ്‌റാനിൽ ജോലിസ്ഥത്ത് കണ്ടൊരു സുഹൃത്ത് യാസ്ദിലേക്ക് പുറപ്പെടുന്നുണ്ടായിരുന്നു. അവർ ഞങ്ങളെയും ഒപ്പകൂട്ടി"- ഹഫ്‌സൽ പറഞ്ഞു. 

ഇന്ത്യൻ എംബസിയുടെ മാർനിർദേശങ്ങൾക്കനുസരിച്ച് അർമേനിയ, തുർക്കി അതിർത്തിവഴി രക്ഷപ്പെടാനാണ് ഇരുവരും ശ്രമിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ നോർക്ക റൂട്ട്‌സിലെ ഉദ്യോഗസ്ഥർ ഞങ്ങളുമായി ബന്ധപ്പെട്ടിരുന്നു. എംബസിയുടെ നിർദേശങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുകയാണെന്നും ഹഫ്‌സൽ പറഞ്ഞു. 

അതേസമയം, ഇസ്രായേൽ- ഇറാൻ സംഘർഷം രൂക്ഷം. ഇറാന്റെ പുതിയ സൈനിക മേധാവി മേജർ ജനറൽ അലി ശദ്മാനിയെ വധിച്ചെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരം. ഇറാന്റെ സൈനിക ആസ്ഥാനമായ ഖത്തം അൽ അൻബിയാ സെൻട്രലിൽ വെച്ചാണ് ഇദ്ദേഹത്തെ വധിച്ചതെന്ന് സൈന്യം അവകാശപ്പെടുന്നു. കഴിഞ്ഞയാഴ്ച ഇസ്രയേൽ ഇറാനിൽ നടത്തിയ ആദ്യത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ട മേജർ ജനറൽ ഗൊലാം അലി റാഷിദിന്റെ പിന്മാഗിയായി ചുമതലയേറ്റതായിരുന്നു അലി ശദ്മാനി.

Read More

ഇറാൻ-ഇസ്രായേൽ സംഘർഷം; ഇന്ത്യൻ വിദ്യാർഥികളെ മാറ്റിപ്പാർപ്പിക്കുന്നു

Israel Iran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: