scorecardresearch

Israel-Iran Conflict: ഇറാൻ-ഇസ്രായേൽ സംഘർഷം; ഇന്ത്യൻ വിദ്യാർഥികളെ മാറ്റിപ്പാർപ്പിക്കുന്നു

അത്യാവശ്യ ഘട്ടത്തില്‍ ഇറാനിലെ സുരക്ഷിത കേന്ദ്രത്തിലെ ഏംബസിയിലേക്ക് വിദ്യാര്‍ത്ഥികളെ മാറ്റുമെന്ന് തിങ്കളാഴ്ച രാവിലെ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു

അത്യാവശ്യ ഘട്ടത്തില്‍ ഇറാനിലെ സുരക്ഷിത കേന്ദ്രത്തിലെ ഏംബസിയിലേക്ക് വിദ്യാര്‍ത്ഥികളെ മാറ്റുമെന്ന് തിങ്കളാഴ്ച രാവിലെ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു

author-image
WebDesk
New Update
Israel Iran Conflict

ഇറാൻ-ഇസ്രായേൽ സംഘർഷം; ഇന്ത്യൻ വിദ്യാർഥികളെ മാറ്റിപ്പാർപ്പിക്കുന്നു

Israel-Iran Conflict: തെഹ്റാൻ: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇറാനിലുള്ള ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത താവളങ്ങളിലേക്ക് മാറ്റിപാർപ്പിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നേരത്തെ, ഇന്ത്യൻ വിദ്യാർഥികൾക്ക് ജാഗ്രതാ നിർദേശവുമായി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് വിദ്യാർഥികളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിപാർപ്പിക്കുന്നത്. 

Advertisment

Also Read: ട്രംപിനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു: ഗുരുതര ആരോപണവുമായി ബെഞ്ചമിൻ നെതന്യാഹു

നിലവിൽ വിദേശകാര്യ മന്ത്രാലയം ഇറാനിലെ സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണ്. വിദ്യാര്‍ത്ഥികളുടെ സുരക്ഷക്കായി സാധ്യമായ നടപടികളെല്ലാം സ്വീകരിക്കും. അത്യാവശ്യ ഘട്ടത്തില്‍ ഇറാനിലെ സുരക്ഷിത കേന്ദ്രത്തിലെ ഏംബസിയിലേക്ക് വിദ്യാര്‍ത്ഥികളെ മാറ്റുമെന്ന് തിങ്കളാഴ്ച രാവിലെ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Also Read:ഇസ്രായേലിലേക്ക് മിസൈൽ ആക്രമണവുമായി ഇറാൻ; സംഘർഷഭരിതം പശ്ചിമേഷ്യ

Advertisment

ഇറാനിലെ തെഹ്റാൻ, ഷിറാസ്, കോം നഗരങ്ങളിൽ ഇന്ത്യൻ വിദ്യാർത്ഥികൾ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ടുകളുണ്ട്.1,500 ലധികം ഇന്ത്യൻ വിദ്യാർഥികൾ ഇറാനിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിദ്യാർത്ഥികളിൽ ഭൂരിഭാഗവും പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്നവർ ആണെന്നാണ് വിവരം. വിദ്യാർത്ഥികളിൽ ഭൂരിഭാ​ഗവും ജമ്മു കശ്മീരിൽ നിന്നുള്ളവരാണ്. നേരത്തെ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി സംസാരിച്ചിരുന്നു. വിദ്യാർത്ഥികളെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ ഇടപെടണമെന്ന് രക്ഷിതാക്കൾ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചിരുന്നു.

Also Read:ഇസ്രായേലിലേക്ക് മിസൈൽ ആക്രമണം നടത്തിയെന്ന് ഹൂത്തികൾ; സംഘർഷം രൂക്ഷം

അതേസമയം, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ ലക്ഷ്യമിട്ടെന്ന് ഗുരുതര ആരോപണവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി. ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് നെതന്യാഹു ഇക്കാര്യം വെളിപ്പെടുത്തിയത്.

"ഡൊണാൾഡ് ട്രംപിനോട് ഇറാന് ദേഷ്യമുണ്ട്. റിപ്പബ്ലിക്കൻ നേതാവായ ട്രംപ് അധികാരത്തിലെത്തുന്നത് തങ്ങളുടെ ആണവ പദ്ധതികൾക്ക് ഭീഷണിയായാണ് ഇറാൻ കാണുന്നത്. ഇറാന്റെ ഒന്നാം നമ്പർ ശത്രുവാണ് ട്രംപ്. 2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വേളയിൽ ട്രംപിനെതിരെയുണ്ടായ രണ്ട് വധശ്രമങ്ങൾക്കും പിന്നിൽ ഇറാനാണ്"- ബെഞ്ചമിൻ നെതന്യാഹു ആരോപിച്ചു. 

അതേസമയം, ഇസ്രായേൽ പ്രധാനമന്ത്രിയുടെ ആരോപണത്തോട് ഇതുവരെയും ഇറാൻ പ്രതികരിച്ചില്ല. എന്നാൽ, ഇറാനും ഇസ്രായേലും സമാധാനകരാറിൽ ഒപ്പിടണമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ജി-7 ഉച്ചകോടിയ്ക്ക് പുറപ്പെടുന്നതിന് മുൻപ് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു  അദ്ദേഹം.

Read More

'ടെഹ്‌റാൻ കത്തിയെരിയും;' ഇറാന് മുന്നറിയിപ്പുമായി ഇസ്രായേൽ

Iran Israel

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: