scorecardresearch

Israel-Iran Conflict: ടെഹ്‌റാനിൽനിന്ന് എല്ലാവരും ഉടൻ ഒഴിയണമെന്ന് ട്രംപ്, ജി 7 ഉച്ചകോടി പൂർത്തിയാക്കാതെ മടങ്ങി

Israel-Iran Conflict News Updates: ടെഹ്റാന്റെ ചില ഭാഗങ്ങളിൽനിന്ന് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ സൈന്യവും ഇറാൻകാരോട് നിർദേശിച്ചിട്ടുണ്ട്

Israel-Iran Conflict News Updates: ടെഹ്റാന്റെ ചില ഭാഗങ്ങളിൽനിന്ന് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ സൈന്യവും ഇറാൻകാരോട് നിർദേശിച്ചിട്ടുണ്ട്

author-image
WebDesk
New Update
news

ഇന്നു പുലർച്ചെയും ഇറാൻ ടെൽ അവീവിൽ മിസൈൽ ആക്രമണം നടത്തി

Israel-Iran Conflict News Updates:വാഷിങ്ടൺ: അമേരിക്കയുമായി ആണവ കരാറിൽ ഇറാൻ ഒപ്പുവയ്ക്കേണ്ടതായിരുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്ലാമിക രാജ്യത്തിന് ആണവായുധം കൈവശം വയ്ക്കാൻ കഴിയില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ടെഹ്റാനിൽനിന്നും എല്ലാവരും ഉടൻ ഒഴിയണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് കാനഡയിൽ നടക്കുന്ന ജി 7 ഉച്ചകോടി പൂർത്തിയാക്കാതെ മടങ്ങുകയാണെന്ന് ട്രംപ് അറിയിച്ചു. 

Advertisment

ദേശീയ സുരക്ഷാ കൗൺസിലിനോട് തയ്യാറായിരിക്കാനും ട്രംപ് ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. അതേസമയം, ഇസ്രായേലും ഇറാനും തമ്മിൽ വെടിനിർത്തൽ കരാറിനെക്കുറിച്ചുള്ള ചർച്ചകൾ നടന്നുവരികയാണെന്ന് ട്രംപ് ജി 7 നേതാക്കളോട് പറഞ്ഞതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. 

Also Read: ഏതു നിമിഷവും ആക്രമണം; ടെഹ്റാനിൽനിന്ന് ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേൽ

ടെഹ്റാന്റെ ചില ഭാഗങ്ങളിൽനിന്ന് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ സൈന്യവും ഇറാൻകാരോട് നിർദേശിച്ചിട്ടുണ്ട്. ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയെ വധിക്കാനുള്ള സാധ്യത തള്ളാനാവില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഖമേനിയെ വധിക്കാൻ ഇസ്രയേൽ തീരുമാനിച്ചെങ്കിലും അമേരിക്ക തടയുകയായിരുന്നുവെന്നുള്ള റിപ്പോർട്ടുകൾ ഇന്നലെ പുറത്തുവന്നിരുന്നു. ഇസ്രയേൽ ആക്രമണം കടുപ്പിച്ചതോടെ ഖമേനിയെ ഇറാൻ ബങ്കറിലേക്കു മാറ്റിയെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Advertisment

Also Read: ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി കാനഡയിൽ

ഇന്നു പുലർച്ചെയും ഇറാൻ ടെൽ അവീവിൽ മിസൈൽ ആക്രമണം നടത്തി. ഇസ്രായേൽ-ഇറാൻ സംഘർഷം അഞ്ചാം ദിവസം പിന്നിടുമ്പോൾ, ഇസ്രായേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 22 ആയി. ഇറാനിൽ സ്ത്രീകളും കുട്ടികളും അടക്കം 45 പേർ കൊല്ലപ്പെടുകയും 75 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് സർക്കാർ വക്താവ് ഫത്തേമെ മൊഹജറാനി പറഞ്ഞു. ഇസ്രായേൽ ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം 224 ആയി ഉയർന്നതായി ഇറാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read More

Israel Iran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: