scorecardresearch

Census 2027: സെൻസസ് 2027; കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു

രാജ്യത്ത് 2011-ലാണ് അവസാന സെൻസസ് നടന്നത്. സ്വാതന്ത്ര്യത്തിന് മുമ്പുള്ള പതിനാറാമത്തെയും സ്വാതന്ത്ര്യത്തിന് ശേഷമുള്ള എട്ടാമത്തെയും സെൻസസാണ് 2027ൽ നടക്കുന്നത്

രാജ്യത്ത് 2011-ലാണ് അവസാന സെൻസസ് നടന്നത്. സ്വാതന്ത്ര്യത്തിന് മുമ്പുള്ള പതിനാറാമത്തെയും സ്വാതന്ത്ര്യത്തിന് ശേഷമുള്ള എട്ടാമത്തെയും സെൻസസാണ് 2027ൽ നടക്കുന്നത്

author-image
WebDesk
New Update
census

സെൻസസ് ; കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു (ഫയൽ ചിത്രം)

Centre issues Census Notification: ന്യൂഡൽഹി: 2027-ൽ സെൻസസ് നടത്തുന്നതിനുള്ള വിജ്ഞാപനം കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചു. സെൻസസിന്റെ റഫറൻസ് തീയതി 2027 മാർച്ച് ഒന്നായിരിക്കുമെന്ന് കേന്ദ്ര സെൻസസ് കമ്മീഷണർ  മൃത്യുഞ്ജയ് കുമാർ നാരായണൻ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറഞ്ഞു. ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവടങ്ങളിലെ റഫറൻസ് തീയതി 2027 ഒക്ടോബർ ഒന്നായിരിക്കുമെന്നും വിജ്ഞാപനത്തിൽ പറയുന്നു. 

Advertisment

Also Read:ആ ദൃശ്യങ്ങൾ കണ്ട് ഭയം തോന്നി; വിമാനദുരന്തത്തിന്റെ ദൃശ്യം പകർത്തിയ ആര്യൻ പറയുന്നു

നേരത്തെ, ഞായറാഴ്ച സെൻസസിന്റെ മുന്നൊരുക്കങ്ങൾ സംബന്ധിച്ച് അവലോകനം ചെയ്യാൻ  കേന്ദ്ര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു.രാജ്യത്ത് 2011-ലാണ് അവസാന സെൻസസ് നടന്നത്. 1931-ന് ശേഷമുള്ള ആദ്യത്തെ രാജ്യവ്യാപകമായ ജാതി കണക്കെടുപ്പ് 2027-ലെ സെൻസസിൽ ഉൾപ്പെടുമെന്നതാണ് ഇത്തവണത്തെ സെൻസസിന്റെ പ്രത്യേകത. 

Also Read:അഹമ്മദാബാദ് വിമാന അപകടം; 45 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു

രണ്ട് ഘട്ടങ്ങളായാണ് ഇത്തവണ സെൻസസ് പൂർത്തിയാക്കുന്നത്. ആദ്യത്തെ ഘട്ടത്തെ ഹൗസ് ലിസ്റ്റിംഗ് ഓപ്പറേഷനാണ് നടക്കുന്നത്. ഓരോ വീട്ടിലെയും ഭവന സാഹചര്യങ്ങൾ, ആസ്തികൾ, സൗകര്യങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങളാണ് ഈ ഘട്ടത്തിൽ ശേഖരിക്കുന്നത്. രണ്ടാമത്തെ ഘട്ടത്തിലാണ് ജനസംഖ്യാ കണക്കെടുപ്പ് നടത്തുന്നത്. 

Advertisment

Also Read:അഹമ്മദാബാദ് വിമാനാപകടം; ഉന്നതതല സമിതി അന്വേഷിക്കും

ഏകദേശം 34 ലക്ഷം ഉദ്യോഗസ്ഥരെയാണ് സെൻസസ് കണക്കെടുപ്പിനായി വിനിയോഗിക്കുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പുള്ള പതിനാറാമത്തെയും സ്വാതന്ത്ര്യത്തിന് ശേഷമുള്ള എട്ടാമത്തെയും സെൻസസാണ് 2027ൽ നടക്കുന്നത്. സെൻസസ് വിവരശേഖരണത്തിലും വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കർശന നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും കേന്ദ്ര സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.

Read More

അഹമ്മദാബാദ് വിമാനാപകടം; ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു

Caste Census

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: