/indian-express-malayalam/media/media_files/2025/06/15/9LLVTgOVh3oDwvCv0I3S.jpg)
അഹമ്മദാബാദ് വിമാന അപകടം; 45 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു
Ahmedabad Plane Crash: അഹമ്മദാബാദ്: എയർ ഇന്ത്യ വിമാന അപകടത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി തുടങ്ങി. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടേതടക്കം 45 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞതെന്ന് ഗുജറാത്ത് ആരോഗ്യ മന്ത്രി ഋഷികേഷ് പട്ടേൽ അറിയിച്ചു.
Also Read:അഹമ്മദാബാദ് വിമാനാപകടം; ഉന്നതതല സമിതി അന്വേഷിക്കും
248 പേരിൽ നിന്നാണ് ഇതുവരെ ഉചഅ സാമ്പിളുകൾ ശേഖരിച്ചത്. അതിൽ വിദേശികളും ഉൾപ്പെടും. തിരിച്ചറിഞ്ഞ പത്തോളം പേരുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. കൊല്ലപ്പെട്ട ഗുജറാത്ത് മുൻമുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹവും ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. മകൾക്കൊപ്പമുള്ള ഭാര്യ അഞ്ജലിയെ തിരികെ നാട്ടിലേക്ക് കൊണ്ടുവരുന്നതിനായായിരുന്നു വിജയ് രൂപാണി ലണ്ടനിലേക്ക് പുറപ്പെട്ടത്. ഇതിനിടെയായിരുന്നു അപകടത്തിൽപ്പെട്ട് മരണപ്പെടുന്നത്.
Also Read:അഹമ്മദാബാദ് വിമാനാപകടം; ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു
അപകടത്തിൽ മരിച്ച മലയാളി പുല്ലാട് സ്വദേശി രജിതയുടെ മൃതദേഹം രണ്ട് ദിവസത്തിനുള്ളിൽ ബന്ധുക്കൾക്ക് കൈമാറും. രജിതയുടെ സഹോദരൻ രഞ്ജിത്ത് അഹമ്മദാബാദിൽ തുടരുകയാണ്. രജിതയുടെ മരണത്തിൽ അഹമ്മദാബാദ് കേരള സമാജം അനുശോചനം രേഖപ്പെടുത്തി. ഇതുവരെ അപകടത്തിൽ 274 ന് അടുത്ത് ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് ഗുജറാത്ത് സർക്കാരിന്റെ കണക്ക്.
Also Read:'നീ പൊയ്ക്കോ, ഞാൻ പുറകെ വന്നോളാം'; രണ്ടു മിനിറ്റിൽ വിധി മാറ്റിമറിച്ചത് രണ്ടു സുഹൃത്തുക്കളുടെ ജീവൻ
ജൂൺ 12നായിരുന്നു രാജ്യത്തെ നടുക്കിയ ആകാശ ദുരന്തം ഉണ്ടായത്. ഉച്ചയ്ക്ക് 1.39ന് അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ വിമാനമായിരുന്നു അപകടത്തിൽപ്പെട്ടത്. പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിലായിരുന്നു വിമാനം തകർന്നുവീണത്. ബി ജെ മെഡിക്കൽ കോളജിലെ മെഡിക്കൽ വിദ്യാർഥികൾ താമസിച്ചിരുന്ന ഹോസ്റ്റലിലേക്കും മെസ്സിലേക്കുമായിരുന്നു വിമാനം തകർന്നുവീണത്. വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാർ അടക്കം 242 പേരിൽ 241 പേരും മരിച്ചു. ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു.
അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും രക്ഷപ്പെട്ടവർക്കുമായി എയർ ഇന്ത്യ 25 ലക്ഷം രൂപ സഹായധനം പ്രഖ്യാപിരുന്നു. ടാറ്റാ ഗ്രൂപ്പ് പ്രഖ്യാപിച്ച ഒരു കോടി രൂപയ്ക്ക് പുറമെയാണിത്.
Read More
ആകാശദുരന്തം; ബ്ലാക്ക് ബോക്സ് കണ്ടെത്തി; കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറിനായി തിരച്ചിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us