scorecardresearch

Ahmedabad Plane Crash: 'നീ പൊയ്ക്കോ, ഞാൻ പുറകെ വന്നോളാം'; രണ്ടു മിനിറ്റിൽ വിധി മാറ്റിമറിച്ചത് രണ്ടു സുഹൃത്തുക്കളുടെ ജീവൻ

Air India Plane Crash: ഉച്ചയ്ക്ക് 2 മണിയോടെ ഇരുവരും ഭക്ഷണം കഴിച്ചു. കൈ കഴുകാനായി പോയ സമയത്ത് 20 കാരനായ ആര്യൻ തന്റെ ഫോൺ സുഹൃത്തിന്റെ കയ്യിൽ കൊടുത്തു. നീ പൊയ്ക്കോ. ഞാൻ കൈ കഴുകിയശേഷം വരാമെന്ന് പറഞ്ഞു

Air India Plane Crash: ഉച്ചയ്ക്ക് 2 മണിയോടെ ഇരുവരും ഭക്ഷണം കഴിച്ചു. കൈ കഴുകാനായി പോയ സമയത്ത് 20 കാരനായ ആര്യൻ തന്റെ ഫോൺ സുഹൃത്തിന്റെ കയ്യിൽ കൊടുത്തു. നീ പൊയ്ക്കോ. ഞാൻ കൈ കഴുകിയശേഷം വരാമെന്ന് പറഞ്ഞു

author-image
WebDesk
New Update
news

ആര്യൻ രാജ്പുത്

Air india Plane Crash in Ahmedabad: ഭോപ്പാൽ: വെറും രണ്ടു മിനിറ്റിന്റെ വ്യത്യാസത്തിലാണ് എംബിബിഎസ് വിദ്യാർത്ഥി ആര്യൻ രാജ്പുതിന്റെ ജീവൻ നഷ്ടപ്പെടുന്നത്. അഹമ്മദാബാദിൽ ബി.ജെ മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിലേക്ക് എയർ ഇന്ത്യയുടെ വിമാനം ഇടിച്ചു കയറുന്നതിനു തൊട്ടുമുൻപായി ആര്യനും സുഹൃത്തും കാന്റീനിൽ ഉണ്ടായിരുന്നു. 

Advertisment

ഉച്ചയ്ക്ക് 2 മണിയോടെ ഇരുവരും ഭക്ഷണം കഴിച്ചു. കൈ കഴുകാനായി പോയ സമയത്ത് 20 കാരനായ ആര്യൻ തന്റെ ഫോൺ സുഹൃത്തിന്റെ കയ്യിൽ കൊടുത്തു. നീ പൊയ്ക്കോ. ഞാൻ കൈ കഴുകിയശേഷം വരാമെന്ന് പറയുകയും ചെയ്തു. സുഹൃത്ത് കാന്റീനിൽനിന്നും പോവുകയും ആര്യൻ കൈ കഴുകാനായി നിൽക്കുകയും ചെയ്തു. ആ നിമിഷത്തിലാണ് വിമാനം കെട്ടിടത്തിലേക്ക് ഇടിച്ചു കയറുന്നതും എല്ലാം മാറി മറിയുന്നതും. 

10 മിനിറ്റിനുള്ളിൽ, അതേ സുഹൃത്ത് ആര്യന്റെ ഫോൺ എടുത്ത് ഗ്വാളിയോറിലെ അവന്റെ ബന്ധുവിലൊരാൾക്ക് ഡയൽ ചെയ്തു: 'ആര്യന് പരുക്കേറ്റിട്ടുണ്ട്, വേഗം വരൂ. അവൻ ഐസിയുവി'ലാണെന്ന് പറയുന്നു. മധ്യപ്രദേശിലെ ജിക്സൗലി ഗ്രാമത്തിൽ നിന്ന് ആര്യന്റെ കുടുംബം ഉടൻ തന്നെ അഹമ്മദാബാദിലേക്ക് പുറപ്പെട്ടു. അവർ എത്തിയപ്പോഴേക്കും ആര്യൻ മരിച്ചിരുന്നു.

Also Read: ബെർത്ത്ഡേയ്ക്ക് ഭർത്താവിന് സർപ്രൈസ് നൽകാനായി യാത്ര, ചേതനയറ്റ് മടക്കം

Advertisment

“ആര്യൻ രണ്ടാം വർഷ എം‌ബി‌ബി‌എസ് വിദ്യാർത്ഥിയായിരുന്നു. വിമാനം തകർന്നുവീഴുമ്പോൾ അവിടെ ഉണ്ടായിരുന്നു. പരുക്കേറ്റ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. മൃതദേഹം കുടുംബത്തിന് കൈമാറി,” ജൂനിയർ ഡോക്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റും ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻസ് (എഫ്‌ഐ‌എം‌എ) അംഗവുമായ ഡോ. ധവാൽ ഘമേതി ദി ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.

ഇളയ മകനെ ഡോക്ടറാക്കുക എന്ന ഒരേയൊരു സ്വപ്നം മാത്രമാണ് തനിക്ക് ഉണ്ടായിരുന്നതെന്ന് കർഷകനായ പിതാവ് രാംഹേത് രജ്പുത് പറഞ്ഞു. ഒരു കർഷകൻ എന്ന നിലയിൽ, തന്റെ കുട്ടികൾക്ക് പാടങ്ങളിലെ നടുവൊടിക്കുന്ന ജോലിയിൽ നിന്ന് പുതിയൊരു ജീവിതം നൽകാൻ താൻ കഠിനമായി പരിശ്രമിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

Also Read: ആകാശദുരന്തം; ബ്ലാക്ക് ബോക്സ് കണ്ടെത്തി; കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറിനായി തിരച്ചിൽ

ദിവസവും രാത്രി 9 മണിക്ക് എത്തുന്ന ആര്യന്റെ കോൾ ഇനിയില്ല എന്നതും ഈ കുടുംബത്തെ സങ്കടത്തിലാക്കിയിട്ടുണ്ട്. എല്ലാ രാത്രിയും 9 മണിക്ക് ആര്യൻ അ്ഛനെ വിളിക്കുമായിരുന്നു. അച്ഛനോട് ആ ദിവസത്തെ കാര്യങ്ങൾ, ക്ലാസുകൾ, കഴിച്ച ഭക്ഷണം, നേടിയ ചെറിയ വിജയങ്ങൾ എന്നിവ പറയുമായിരുന്നു. ഗ്രാമവാസികൾക്കും ആര്യന്റെ വേർപാട് താങ്ങാനായിട്ടില്ല. ഇടയ്ക്ക് ഗ്രാമത്തിൽ എത്തുമ്പോൾ ഞാൻ നിങ്ങളെയെല്ലാം ചികിത്സിക്കുമെന്ന് അവൻ പറയുമായിരുന്നുവെന്ന് കസിൻ ബികാം ഓർമിച്ചു.

Read More

Plane Crash Air India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: