scorecardresearch

Ahmedabad Plane Crash: 37 വർഷങ്ങൾക്ക് മുൻപും അഹമ്മദാബാദിൽ വിമാനാപകടം; അന്ന് മരിച്ചത് 133 പേർ

Ahmedabad Plane Crash: 1988 ഒക്ടോബറിലാണ് വിമാനാപകടം ഉണ്ടായത്. ഇന്ത്യൻ എയർലൈൻസിന്റെ ഡൽഹിയിൽ നിന്ന് അഹമ്മദാബാദിലേക്ക് വന്ന ബോയിംഗ് 737 വിമാനമാണ് അപകടത്തിൽപ്പെട്ടത്

Ahmedabad Plane Crash: 1988 ഒക്ടോബറിലാണ് വിമാനാപകടം ഉണ്ടായത്. ഇന്ത്യൻ എയർലൈൻസിന്റെ ഡൽഹിയിൽ നിന്ന് അഹമ്മദാബാദിലേക്ക് വന്ന ബോയിംഗ് 737 വിമാനമാണ് അപകടത്തിൽപ്പെട്ടത്

author-image
WebDesk
New Update
indian airlines

1988ൽ അപകടത്തിൽപ്പെട്ട വിമാനത്തിൻറെ ഫയൽ ചിത്രം (ഫൊട്ടൊ കടപ്പാട്- Wikimedia Commons)

Ahmedabad Plane Crash: അഹമ്മദാബാദ്: രാജ്യം കണ്ട് ഏറ്റവും വലിയ വിമാനാപകടങ്ങളിലൊന്നാണ് വ്യാഴാഴ്ച അഹമ്മദാബാദിൽ ഉണ്ടായത്. ലണ്ടനിലേക്ക് പറന്ന എയർ ഇന്ത്യയുടെ വിമാനം തകർന്ന് വിമാനത്തിലുണ്ടായിരുന്ന 241-പേർക്കാണ് ജീവൻ നഷ്ടമായത്.

Advertisment

Also Read: വിമാനാപകടത്തിൽ മരിച്ച രഞ്ജിതക്കെതിരെ മോശം പരാമർശം; ഡെപ്യൂട്ടി തഹസിൽദാർക്ക് സസ്‌പെൻഷൻ

വിമാനത്തിലുണ്ടായിരുന്ന ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. ദുരന്തഭൂമിയായി മാറിയ അഹമ്മദാബാദിൽ 37 വർഷങ്ങൾക്ക് മുമ്പും സമാനമായ രീതിയിൽ വിമാനാപകടം ഉണ്ടായിരുന്നു. അന്ന് ആകെ രക്ഷപ്പെട്ടത് രണ്ട് പേർ മാത്രമായിരുന്നു. 

അന്ന് തകർന്നതും ബോയിംഗ് വിമാനം

1988 ഒക്ടോബർ 19-നാണ് വിമാനാപകടം ഉണ്ടായത്. ഇന്ത്യൻ എയർലൈൻസിന്റെ മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്ക് വന്ന ബോയിംഗ് 737 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് വെറും 2.5 കിലോമീറ്റർ അകലത്തിൽ തെന്നിമാറിയാണ് അപകടം ഉണ്ടായത്. 135 പേരാണ് അന്ന് വിമാനത്തിൽ ഉണ്ടായിരുന്നത. 133 പേർക്കും അപകടത്തിൽ ജീവൻ നഷ്ടമായി.

Advertisment

Also Read: ദുരന്തഭൂമി സന്ദർശിച്ച് പ്രധാനമന്ത്രി; വേദനാജനകമെന്ന് നരേന്ദ്ര മോദി

രണ്ട് പേർക്ക് മാത്രമാണ് അന്ന് ജീവൻ തിരിച്ചുകിട്ടിയത്. ടെക്‌സ്റ്റെൽ ബിസിനസ്സുകാരനായ അശോക് അഗർവാൾ, ഗുജറാത്ത് വിദ്യാപീഠം മുൻ വൈസ് ചാൻസലറായ വിനോദ് ത്രിപാഠി എന്നിവരാണ് അന്ന് രക്ഷപ്പെട്ടത്. എന്നാൽ അപകടത്തിൽ അശോക് അഗർവാളിന് ഭാര്യയെയും മക്കളെയും നഷ്ടമായിരുന്നു. വേദനയും സങ്കടവും ഉള്ളിലൊതുക്കി ജീവിച്ച അദ്ദേഹം 2020-ലാണ് മരിക്കുന്നത്. 

കാരണം മോശം കാലാവസ്ഥ

മോശം കാലാവസ്ഥയായിരുന്നു അന്നത്തെ അപകടത്തിന് കാരണമെന്നായിരുന്നു കണ്ടെത്തൽ. അപകട ദിവസം അഹമ്മദാബാദ് വിമാനത്താവളത്തിൽ കനത്ത മൂടൽ മഞ്ഞുണ്ടായിരുന്നു.

Also Read:എങ്ങനെ രക്ഷപ്പെട്ടെന്ന് അറിയില്ല: പുതുജീവിതത്തിലേക്ക് വിശ്വാസ് കുമാർ രമേശ്

ലാൻഡിങ്ങിനിടെ പൈലറ്റുമാർക്ക് ഇത് കാഴ്ചയ്ക്ക് തടസ്സം സൃഷ്ടിച്ചു. ഇതോടെ റേഡിയോ സിഗ്നലുകളെ ആശ്രയിച്ച് ലാൻഡിങ് നടത്താൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. 

Read More

അഹമ്മദാബാദ് വിമാനാപകടം; ടേക്ക് ഓഫ് സമയത്തെ അപകടത്തിന് കാരണങ്ങൾ ? എന്തൊക്കെ

Plane Crash Ahmedabad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: