scorecardresearch

Ahmedabad Plane Crash: ദുരന്തഭൂമി സന്ദർശിച്ച് പ്രധാനമന്ത്രി; വേദനാജനകമെന്ന് നരേന്ദ്ര മോദി

Ahmedabad Plane Crash: രാജ്ഭവനിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേരുകയാണ്. തുടർനടപടികൾ ഉൾപ്പെടെ ഈ യോഗത്തിൽ ചർച്ച ചെയ്യും

Ahmedabad Plane Crash: രാജ്ഭവനിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേരുകയാണ്. തുടർനടപടികൾ ഉൾപ്പെടെ ഈ യോഗത്തിൽ ചർച്ച ചെയ്യും

author-image
WebDesk
New Update
pm modi at ahamedabad

പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനാപകടം ഉണ്ടായ സ്ഥലത്തെത്തിയപ്പോൾ (ഫൊട്ടൊ-എക്സ്/നരേന്ദ്ര മോദി)

Ahmedabad Plane Crash: അഹമ്മദാബാദ്: ഗുജറാത്തിൽ വിമാനം തകർന്നുവീണ ദുരന്ത ഭൂമി സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹമ്മദാബാദിലെത്തിയ പ്രധാനമന്ത്രി നേരെയെത്തിയത് ദുരന്തഭൂമിയിലേക്കായിരുന്നു. ഇവിടെ നിന്ന് ആണ് പ്രധാനമന്ത്രി സിവിൽ ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദർശിച്ചത്. അമ്പതോളം പേർ ഇവിടെ ചികിത്സയിൽ കഴിയുന്നുണ്ട്. അഹമ്മദാബാദ് മേയർ പ്രധാനമന്ത്രിയ്ക്ക് ഒപ്പമുണ്ടായിരുന്നു.

Advertisment

Also Read:എങ്ങനെ രക്ഷപ്പെട്ടെന്ന് അറിയില്ല: പുതുജീവിതത്തിലേക്ക് വിശ്വാസ് കുമാർ രമേശ്

ദുരന്തഭൂമിയിലെത്തിയ മോദി സ്ഥിതിഗതികൾ വിലയിരുത്തി. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, കേന്ദ്ര ജല ശക്തി മന്ത്രി സി.ആർ പട്ടീൽ അടക്കമുള്ളവർ പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. 15 മിനിറ്റോളം ദുരന്തഭൂമിയിൽ പ്രധാനമന്ത്രി ചിലവഴിച്ചു. ആശുപത്രിയിലെ സന്ദർശനം വേഗം പൂർത്തിയാക്കി പ്രധാനമന്ത്രി വേഗം മടങ്ങി. 

രാജ്ഭവനിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേരുകയാണ്. തുടർനടപടികൾ ഉൾപ്പെടെ ഈ യോഗത്തിൽ ചർച്ച ചെയ്യും. കേന്ദ്ര വ്യോമയാന മന്ത്രിയും യോഗത്തിൽ പങ്കെടുക്കും.

Advertisment

Also Read:അഹമ്മദാബാദ് വിമാനാപകടം; ടേക്ക് ഓഫ് സമയത്തെ അപകടത്തിന് കാരണങ്ങൾ ? എന്തൊക്കെ

നിലവിൽ 246 പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. വിമാനം തകർന്ന് വീണ ബി.ജെ. മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ 25-ഓളം വിദ്യാർഥികൾ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ഇതിൽ അഞ്ചുപേരുടെ മരണം സ്ഥിരീകരിച്ചു.242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. 

Also Read:അഹമ്മദാബാദ് വിമാനാപകടം; ബ്ലാക്ക് ബോക്‌സിനായി തിരച്ചിൽ, വിമാനത്തിൽ 1,25,000 ലിറ്റർ ഇന്ധനം

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.39-ന് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്നു ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കുള്ളിലാണ് എയർ ഇന്ത്യയുടെ വിമാനം തകർന്നുവീണത്. അഹമ്മദാബാദിലെ മേഘാനി പ്രദേശത്താണ് വിമാനം തകർന്നുവീണത്. 

ലണ്ടനിലെ ഗാറ്റ്വിക് വിമാനതാവളത്തിലേക്ക് പോയതായിരുന്നു വിമാനം.248 പേരെ ഉൾക്കൊള്ളാൻ കഴിയുന്നതാണ് വിമാനം. ടേക്ക് ഓഫ് സമയത്ത് വിമാനത്തിന്റെ പിൻഭാഗം മതിലിൽ തട്ടിയത് അപകടത്തിന് കാരണമായെന്നാണ് പ്രാഥമിക റിപ്പോർട്ട്. എന്നാൽ വിവരങ്ങൾ ഓദ്യോഗികമല്ല. വിമാനം പുറപ്പെടേണ്ട സമയത്തിൽ നിന്ന് കുറച്ച് വൈകിയാണ് പുറപ്പെട്ടത്. 

Read More

അഹമ്മദാബാദ് വിമാനാപകടം; നൊമ്പരമായി നിറചിരിയോടെയുള്ള ആ സെൽഫി

Plane Crash Ahmedabad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: