/indian-express-malayalam/media/media_files/2025/06/13/oOijmyiKnlFB69bcjpMU.jpg)
ടേക്ക് ഓഫ് സമയത്തെ അപകടത്തിന് കാരണങ്ങൾ എന്തൊക്കെ ?
Ahmedabad Plane Crash: രാജ്യം കണ്ട് ഏറ്റവും വലിയ വിമാനദുരന്തങ്ങളിൽ ഒന്നാണ് ഗുജറാത്തിലെ അഹമ്മദാബാദിൽ വ്യാഴാഴ്ച ഉണ്ടായത്. വിമാനത്തിൽ ഉണ്ടായിരുന്ന 242-പേരിൽ 241 പേരും മരിച്ചു. ഇതിനുപുറമേ വിമാനം തകർന്ന് വീണ മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ നാല് വിദ്യാർഥികളും കൊല്ലപ്പെട്ടു.
Also Read:അഹമ്മദാബാദ് വിമാനാപകടം; ബ്ലാക്ക് ബോക്‌സിനായി തിരച്ചിൽ, വിമാനത്തിൽ 1,25,000 ലിറ്റർ ഇന്ധനം
വ്യാഴാഴ്ച രാവിലെ 1.38-നാണ് അഹമ്മദാബാദ് സർദാർ വല്ലഭായ് പാട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വിമാനം പറന്നുയർന്നത്. എന്നാൽ പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ വിമാനം തകർന്നുവീഴുകയായിരുന്നു.
നിർണായക ഘട്ടത്തിൽ അപകടം
വിമാന യാത്രയിൽ ഏറ്റവും അപകടകരമായ ഘട്ടങ്ങൾ ടേക്ക് ഓഫും ലാൻഡിങ്ങുമാണെന്നാണ് വ്യോമയാന വിദഗ്ധർ വ്യക്തമാക്കുന്നത്. ലോകത്തെ വിമാനാപകടങ്ങൾ പരിശോധിച്ചാൽ, ഏറ്റവുമധികം ഉണ്ടായത് ടേക്ക് ഓഫ്, ലാൻഡിങ് ഘട്ടങ്ങളിലാണ്. ഇന്റർനാഷനൽ ഏവിയേഷൻ സേഫ്റ്റി സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ പ്രകാരം 35 ശതമാനം വിമാനാപകടങ്ങളും ടേക്ക് ഓഫ് സമയത്താണ് ഉണ്ടാകുന്നത്.
Also Read:എങ്ങനെ രക്ഷപ്പെട്ടെന്ന് അറിയില്ല: പുതുജീവിതത്തിലേക്ക് വിശ്വാസ് കുമാർ രമേശ്
ക്രൂസ് ഘട്ടവുമായി താരതമ്യപ്പെടുത്തുമ്പോൾ പൈലറ്റ് ഏറ്റവും കൂടുതൽ ശ്രദ്ധ നൽകേണ്ടത് ടേക്ക് ഓഫ്, ലാൻഡിങ് ഘട്ടങ്ങളിലാണ്. ഏകോപനം, പെട്ടെന്ന് തീരുമാനമെടുക്കൽ എന്നിവ ലാൻഡിങ് ഘട്ടത്തിൽ പൈലറ്റിന് ആവശ്യമാണ്. അതിനാൽ, വിമാനത്തിന്റെ ടേക്ക് ഓഫ്, ലാൻഡിങ് ഘട്ടങ്ങൾ ഏറെ നിർണായകമാണ്. അഹമ്മദാബാദിൽ വിമാനം തകർന്നുവീണത് ടേക്ക് ഓഫിന് പിന്നാലെയാണ്.
അപകട കാരണങ്ങൾ
എൻജിൻ തകരാർ, പൈലറ്റിന്റെ പിഴവ്, കാലാവസ്ഥാ വ്യതിയാനം, റൺവേയിലെ പ്രശ്നങ്ങൾ എന്നിവയാണ് ടേക്ക് ഓഫിനിടെ അപകടത്തിലേക്ക് നയിച്ചേക്കാവുന്ന കാരണങ്ങൾ. ടേക്ക് ഓഫ് സമയത്ത് എൻജിനുകൾ പരമാവധി സമ്മർദത്തിലായിരിക്കും. പക്ഷി ഇടിക്കുക, ഇന്ധന മർദം കുറയുക, നിർമാണ തകരാറുകൾ പോലുള്ള സാങ്കേതിക പിഴവുകൾ സംഭവിക്കുക എന്നിവ മൂലം അപകടമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
Also Read:ആകാശദുരന്തം: 245പേർ കൊല്ലപ്പെട്ടു, പ്രധാനമന്ത്രി അഹമ്മദാബാദിലെത്തി
മനുഷ്യരുടെ പിഴവാണ് ടേക്ക് ഓഫ് സമയത്ത് വിമാനാപകടമുണ്ടാകുന്നതിന്റെ മറ്റൊരു പ്രധാന കാരണം. വേഗത നിർണയിക്കുന്നതിലുള്ള പിഴവ്, റൊട്ടേഷൻ പോയിന്റ് മനസ്സിലാക്കുന്നതിലെ പിഴവ്, തെറ്റായ പിച്ചോ ആങ്കിളോ സെലക്ട് ചെയ്യുക തുടങ്ങി പൈലറ്റിന്റെ ഭാഗത്തുനിന്നുള്ള പിഴവു കൊണ്ടും അപകടമുണ്ടാകാം.
കാലാവസ്ഥയിലുണ്ടാകുന്ന മാറ്റവും ടേക്ക് ഓഫിനിടെ വിമാനം അപകടത്തിൽപെടാൻ കാരണമാകാറുണ്ട്. ശക്തമായ കാറ്റ്, മൂടൽമഞ്ഞ്, ഇടിമിന്നൽ എന്നിവയെല്ലാം അപകടകാരണമാകാം. ടേക്ക് ഓഫിനിടെ റൺവേയിൽ പെട്ടെന്ന് ഒരു വാഹനമോ പക്ഷിയോ മറ്റൊരു വിമാനമോ എത്തുകയാണെങ്കിലും അപകടമുണ്ടാകാൻ സാധ്യതയുണ്ട്.
Read More
അഹമ്മദാബാദ് വിമാനാപകടം; നൊമ്പരമായി നിറചിരിയോടെയുള്ള ആ സെൽഫി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.