/indian-express-malayalam/media/media_files/2025/06/13/CjH4THRUrpKaBbJdPzFK.jpg)
എ. പവിത്രൻ
Ahmedabad Plane Crash: തിരുവനന്തപുരം: വിമാന അപകടത്തിൽ മരണമടഞ്ഞ രഞ്ജിത ജി. നായരെ ജാതീയമായി അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർ എ. പവിത്രനെ സസ്പെന്റ് ചെയ്തതായി റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. ഹീനമായ നടപടിയാണ് ഡെപ്യൂട്ടി തഹസിൽദാരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അടിയന്തിരമായി സസ്പെന്റ് ചെയ്യുവാൻ മന്ത്രി ഉത്തരവിടുകയായിരുന്നു.
Also Read:ദുരന്തഭൂമി സന്ദർശിച്ച് പ്രധാനമന്ത്രി; വേദനാജനകമെന്ന് നരേന്ദ്ര മോദി
പവിത്രൻ ഇതിനുമുൻപും മുൻപും സമാന കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. കാഞ്ഞങ്ങാട് എം.എൽ.എ. ഇ. ചന്ദ്രശേഖരനെതിരെ മോശം പരാമർശം നടത്തിയതിന് സസ്‌പെൻഷനിലായിരുന്നു. ഇതിനുശേഷം ജോലിയിൽ പ്രവേശിച്ചയുടനാണ് പുതിയ വിവാദം.
Also Read:എങ്ങനെ രക്ഷപ്പെട്ടെന്ന് അറിയില്ല: പുതുജീവിതത്തിലേക്ക് വിശ്വാസ് കുമാർ രമേശ്
ജോയിന്റ് കൗൺസിൽ മുൻ സംസ്ഥാന നേതാവാണ് സസ്‌പെൻഷനിലായ എ.പവിത്രൻ. അതേസമയം സംഭവം വിവാദമായതോടെ ഇയാൾ കമന്റ് പിൻവലിച്ചു. വിഷയത്തിൽ വകുപ്പുതല നടപടിയെടുക്കാൻ ജില്ലാ കളക്ടറെ റവന്യു മന്ത്രി ചുമതലപ്പെടുത്തി.
Also Read:അഹമ്മദാബാദ് വിമാനാപകടം; ടേക്ക് ഓഫ് സമയത്തെ അപകടത്തിന് കാരണങ്ങൾ ? എന്തൊക്കെ
അതേസമയം, അപകടത്തിൽ കൊല്ലപ്പെട്ട രഞ്ജിതയുടെ മൃതദേഹം ഡി.എൻ.എ പരിശോധനയ്ക്ക് ശേഷം നാട്ടിലേയ്ക്ക് എത്തിക്കും. അതിനായി രജ്ഞിതയുടെ സഹോദരങ്ങളായ രഞ്ജിത്തും രതീഷും അഹമ്മദാബാദിലെ ആശുപത്രിയിലേക്ക് പോകും. തിരുവല്ല തഹസിൽദാറിൽ നിന്ന് രേഖകൾ കൈപ്പറ്റിയശേഷമായിരിക്കും അഹമ്മദാബാദിലേക്ക് യാത്ര തിരിക്കുക.
സർക്കാർ സർവ്വീസിൽ നഴ്‌സായ രഞ്ജിത അഞ്ചുവർഷത്തെ അവധിയിലാണ് ലണ്ടനിൽ ജോലിയ്ക്ക് പോയത്. ജോലി സംബന്ധമായ ആവശ്യത്തിന് നാലുദിവസത്തെ അവധിയ്ക്കാണ് രഞ്ജിത നാട്ടിലെത്തിയത്. ലണ്ടനിൽ തിരികെയെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി വീണ്ടും നാട്ടിലെത്തി സർക്കാർ ജോലിയിൽ പ്രവേശിക്കാനായിരുന്നു രഞ്ജിത തീരുമാനിച്ചിരുന്നത്.
Read More
അഹമ്മദാബാദ് വിമാനാപകടം; ബ്ലാക്ക് ബോക്‌സിനായി തിരച്ചിൽ, വിമാനത്തിൽ 1,25,000 ലിറ്റർ ഇന്ധനം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.