scorecardresearch

Ahmedabad Plane Crash: വിമാന ദുരന്തം: അപകടസ്ഥലം സന്ദർശിച്ച് എൻഐഎ അടക്കമുള്ള കേന്ദ്ര ഏജൻസികൾ

സംഭവത്തിൽ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണം ആരംഭിച്ചിട്ടുണ്ട്

സംഭവത്തിൽ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണം ആരംഭിച്ചിട്ടുണ്ട്

author-image
WebDesk
New Update
 Air India Ahmedabad-London Plane Crash News

എക്സ്‌പ്രസ് ഫൊട്ടോ

ഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തമുണ്ടായ സ്ഥലം കേന്ദ്ര ഏജൻസികൾ സന്ദർശിച്ചതായി വൃത്തങ്ങൾ അറിയിച്ചു. ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐഎ) അടക്കമുള്ള കേന്ദ്ര ഏജൻസികൾ ദുരന്തഭൂമിയിലെത്തിയതായാണ് റിപ്പോർട്ട്. സന്ദർശനവുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Advertisment

സംഭവത്തിൽ, സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സന്ദർശനം നടത്തിയിരുന്നു. അഹമ്മദാബാദിലെത്തിയ പ്രധാനമന്ത്രി നേരെ ദുരന്തഭൂമിയിലേക്ക് എത്തുകയായിരുന്നു. ഇവിടെ നിന്ന് സിവിൽ ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദർശിക്കുകയും ചെയ്തു. അഹമ്മദാബാദ് മേയറും പ്രധാനമന്ത്രിയ്ക്ക് ഒപ്പമുണ്ടായിരുന്നു.

Also Read: ദുരന്തഭൂമി സന്ദർശിച്ച് പ്രധാനമന്ത്രി; വേദനാജനകമെന്ന് നരേന്ദ്ര മോദി

അതേസമയം, വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ബ്ലാക്ക് ബോക്‌സിൽനിന്നു ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ അപകടത്തെ കുറിച്ച് നിർണായക സൂചനകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗുജറാത്ത് പൊലീസും അഗ്നിശമന സേനയും അറിയിച്ചു.

Advertisment

Also Read:രഞ്ജിതയെ അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസിൽദാർ കസ്റ്റഡിയിൽ; പിരിച്ചുവിടാൻ സർക്കാരിന് ശുപാർശ

വ്യാഴാഴ്ച ഉച്ചയ്ക്ക് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യ വിമാനമാണ് നിമിഷങ്ങൾക്കകം തകർന്ന് വീണ് തീഗോളമായി മാറിയത്. 230 യാത്രക്കാരും 12 ജീവനക്കാരുമായി അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പറന്ന വിമാനമാണ് അപകടത്തിൽപെട്ടത്. വിമാനത്തിലുണ്ടായിരുന്ന 241 പേർ മരിച്ചതായി എയർ ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തിൽ ഒരു യാത്രക്കാരൻ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

Read More: 37 വർഷങ്ങൾക്ക് മുൻപും അഹമ്മദാബാദിൽ വിമാനാപകടം; അന്ന് മരിച്ചത് 133 പേർ

Ahmedabad Nia Air India Flight Crash

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: