/indian-express-malayalam/media/media_files/2025/06/13/xrzpAFlORyuxO8x5JofX.jpg)
എ. പവിത്രൻ
കാസർഗോഡ്: അഹമ്മദാബാദിലുണ്ടായ വിമാന ദുരന്തത്തിൽ മരണമടഞ്ഞ രഞ്ജിതയെ സാമൂഹ്യ മാധ്യമത്തിലൂടെ അധിക്ഷേപിച്ച വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർ എ. പവിത്രൻ കസ്റ്റഡിയിൽ. വെള്ളരിക്കുണ്ട് പൊലീസാണ് പവിത്രനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് സർക്കാരിന് ശുപാർശ നൽകിയിട്ടുണ്ട്.
ജില്ലാ കളക്ടർ കെ. ഇമ്പശേഖർ ആണ് ശുപാർശ നൽകിയത്. താക്കീത് നല്‍കിയിട്ടും നടപടിയെടുത്തിട്ടും തുടർച്ചയായി അപകീര്‍ത്തികരമായ പ്രവര്‍ത്തികള്‍ ആവര്‍ത്തിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർ സർക്കാരിന് കത്തു നൽകിയിരിക്കുന്നത്.
Also Read: വിമാനാപകടത്തിൽ മരിച്ച രഞ്ജിതക്കെതിരെ മോശം പരാമർശം; ഡെപ്യൂട്ടി തഹസിൽദാർക്ക് സസ്‌പെൻഷൻ
ഇയാളെ ജോലിയിൽ നിന്ന് സസ്പെന്റ് ചെയ്തതായി റവന്യൂ മന്ത്രി കെ. രാജൻ നേരത്തെ അറിയിച്ചിരുന്നു. ഹീനമായ നടപടിയാണ് ഡെപ്യൂട്ടി തഹസിൽദാരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അടിയന്തിരമായി സസ്പെന്റ് ചെയ്യുവാൻ മന്ത്രി ഉത്തരവിടുകയായിരുന്നു.
Also Read: 37 വർഷങ്ങൾക്ക് മുൻപും അഹമ്മദാബാദിൽ വിമാനാപകടം; അന്ന് മരിച്ചത് 133 പേർ
മുൻപും സമാന കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ് പവിത്രൻ. കാഞ്ഞങ്ങാട് എംഎൽഎ ഇ. ചന്ദ്രശേഖരനെതിരെ മോശം പരാമർശം നടത്തിയതിന് സസ്‌പെൻഷനിലായിരുന്നു. ഇതിനുശേഷം ജോലിയിൽ പ്രവേശിച്ചയുടനാണ് പുതിയ വിവാദം. അതേസമയം, സംഭവം വിവാദമായതോടെ ഇയാൾ കമന്റ് പിൻവലിച്ചിരുന്നു.
Also Read: ദുരന്തഭൂമി സന്ദർശിച്ച് പ്രധാനമന്ത്രി; വേദനാജനകമെന്ന് നരേന്ദ്ര മോദി
സർക്കാർ സർവ്വീസിൽ നഴ്‌സായ രഞ്ജിത അഞ്ചുവർഷത്തെ അവധിയിലാണ് ലണ്ടനിൽ ജോലിയ്ക്ക് പോയത്. ജോലി സംബന്ധമായ ആവശ്യത്തിന് നാലുദിവസത്തെ അവധിയ്ക്കാണ് രഞ്ജിത നാട്ടിലെത്തിയത്. ലണ്ടനിൽ തിരികെയെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി വീണ്ടും നാട്ടിലെത്തി സർക്കാർ ജോലിയിൽ പ്രവേശിക്കാനായിരുന്നു രഞ്ജിത തീരുമാനിച്ചിരുന്നത്.
Read More: മാസപ്പടി: വേട്ടയാടുന്നുവെന്ന ആരോപണം അസംബന്ധം; മുഖ്യമന്തിയുടെ സത്യവാങ്മൂലത്തിന് മറുപടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.