scorecardresearch

മാസപ്പടി: വേട്ടയാടുന്നുവെന്ന ആരോപണം അസംബന്ധം; മുഖ്യമന്തിയുടെ സത്യവാങ്മൂലത്തിന് മറുപടി

ആദായനികുതി ബോര്‍ഡിന്റെ കണ്ടെത്തലുകളുടെ അടിത്ഥാനത്തിലാണ് ഹര്‍ജിയെന്നും കേസില്‍ പൊതുതാല്‍പര്യമുണ്ടെന്നും ഹര്‍ജിക്കാരന്‍

ആദായനികുതി ബോര്‍ഡിന്റെ കണ്ടെത്തലുകളുടെ അടിത്ഥാനത്തിലാണ് ഹര്‍ജിയെന്നും കേസില്‍ പൊതുതാല്‍പര്യമുണ്ടെന്നും ഹര്‍ജിക്കാരന്‍

author-image
WebDesk
New Update
veena vijayan | pinarayi vijayan

ഫയൽ ഫൊട്ടോ

കൊച്ചി: മാസപ്പടിക്കേസില്‍ ഹൈക്കോടതിയില്‍ മറുപടി സത്യവാങ്മൂലം സമർപ്പിച്ചു. മുഖ്യമന്തി പിണറായി വിജയന്റെ സത്യവാങ്മൂലത്തിനാണ് ഹർജിക്കാരൻ്റെ മറുപടി. കേസില്‍ പൊതുതാല്‍പര്യമുണ്ടെന്ന് ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു. പിന്തുടര്‍ന്ന് വേട്ടയാടുകായാണെന്ന ആരോപണം അസംബന്ധമാണെന്നും ഹർജിക്കാരൻ വ്യക്തമാക്കി.

Advertisment

ആദായനികുതി ബോര്‍ഡിന്റെ കണ്ടെത്തലുകളുടെ അടിത്ഥാനത്തിലാണ് ഹര്‍ജിയെന്നും, സെറ്റില്‍മെന്റ് ബോര്‍ഡ് അർദ്ധ ജുഡീഷ്യല്‍ അധികാരമുള്ള സ്ഥാപനമാണെന്നും സാമ്പത്തീക ഇടപാടുകള്‍ക്ക് രേഖകളുടെ പിന്‍ബലമുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഹര്‍ജിയിലെ വാദങ്ങള്‍ രേഖകളുടെ അടിസ്ഥാനത്തിലാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. 

Also Read: പൊതുതാല്‍പര്യത്തിന്റെ മറവിലുളള ദുരുപയോഗം; മാസപ്പടി കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ മകൾക്കും സിഎംആര്‍എൽ പണം നൽകിയെന്ന ഹർജിയിലെ വാദം സെറ്റിൽമെൻ്റ് ബോർഡിൻ്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ്. സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍ മുഖ്യമന്ത്രി ചോദ്യം ചെയ്തിട്ടില്ല. അധികാര ദുര്‍വിനിയോഗത്തിന് നിയമപരമായ സംരക്ഷണം ഇല്ലെന്നും തനിക്ക് രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഇല്ലെന്നും സിബിഐ അന്വേഷണ ആവശ്യം നിലനിൽക്കുമെന്നും ഹര്‍ജിക്കാരന്‍ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

Advertisment

Also Read: മുഖ്യമന്ത്രിയുടെ മകളായതിനാൽ കേസിൽപ്പെടുത്താൻ ശ്രമം: മാസപ്പടിക്കേസിൽ വീണയുടെ സത്യവാങ്മൂലം

മുഖ്യമന്ത്രിയുടെ മകള്‍ ടി വീണയുടെ കമ്പനിയായ എക്‌സാലോജിക്കും സിഎംആര്‍എല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടിൽ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജിയിൽ കഴിഞ്ഞ ദിവസമായിരുന്നു മുഖ്യമന്ത്രി മറുപടി നൽകിയത്. സിബിഐ അന്വേഷണം ആവശ്യമില്ലെന്നും കേസില്‍ പൊതുതാല്‍പര്യമില്ലെന്നുമായിരുന്നു മുഖ്യമന്ത്രി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്.

Also Read: സംസ്ഥാനത്ത് അതിതീവ്ര മഴ; മണ്ണിടിച്ചിൽ ഉരുൾപൊട്ടൽ സാധ്യത; വിവിധ ജില്ലകളിൽ റെഡ് അലർട്ട്

ഹര്‍ജിക്കാരന് കേസുമായി ബന്ധമില്ലെന്നും സിഎംആര്‍എല്ലില്‍ നിന്ന് താന്‍ നേരിട്ടോ അല്ലാതെയോ പണം കൈപ്പറ്റിയിട്ടില്ലെന്നും ഹര്‍ജി പൊതുതാല്‍പര്യത്തിന്റെ മറവിലുളള ദുരുപയോഗമാണെന്നും മുഖ്യമന്ത്രി കോടതിയെ അറിയിച്ചു. തുടര്‍ച്ചയായി കേസുകളുമായി പിന്‍തുടര്‍ന്നതിന് ഉദാഹരണമാണ് ഈ ഹര്‍ജിയെന്നും മുഖ്യമന്ത്രി സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.

Read More: വിമാനാപകടത്തിൽ മരിച്ച രഞ്ജിതക്കെതിരെ മോശം പരാമർശം; ഡെപ്യൂട്ടി തഹസിൽദാർക്ക് സസ്‌പെൻഷൻ

Veena vijayan Pinarayi Vijayan masappadi controversy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: