scorecardresearch

മുഖ്യമന്ത്രിയുടെ മകളായതിനാൽ കേസിൽപ്പെടുത്താൻ ശ്രമം: മാസപ്പടിക്കേസിൽ വീണയുടെ സത്യവാങ്മൂലം

മുഖ്യമന്ത്രിയുടെ മകളും വിദ്യാസമ്പന്നയും സംരഭകയുമായ തന്നെ പൊതുജന മധ്യത്തിൽ അപമാനിക്കാനുള്ള ശ്രമമാണ് ഹർജിക്ക് പിന്നിലെന്നും മറുപടി സത്യവാങ്മൂലത്തിലുണ്ട്

മുഖ്യമന്ത്രിയുടെ മകളും വിദ്യാസമ്പന്നയും സംരഭകയുമായ തന്നെ പൊതുജന മധ്യത്തിൽ അപമാനിക്കാനുള്ള ശ്രമമാണ് ഹർജിക്ക് പിന്നിലെന്നും മറുപടി സത്യവാങ്മൂലത്തിലുണ്ട്

author-image
WebDesk
New Update
Veena Vijayan, Pinarayi Vijayan, masappadi Case

വീണാ വിജയൻ

കൊച്ചി: മാസപ്പടിക്കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ എക്‌സാലോജിക് കമ്പനി ഡയറക്ടറും മുഖ്യമന്ത്രി പിണറായി വിജയൻറെ മകളുമായ ടി. വീണ ഹൈക്കോടതിയിൽ മറുപടി സത്യവാങ്മൂലം നൽകി. മാസപ്പടിക്കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് മകൾ വീണ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. 

Advertisment

മുഖ്യമന്ത്രിയുടെ മകളും വിദ്യാസമ്പന്നയും സംരഭകയുമായ തന്നെ പൊതുജന മധ്യത്തിൽ അപമാനിക്കാനുള്ള ശ്രമമാണ് ഹർജിക്ക് പിന്നിലെന്നും മറുപടി സത്യവാങ്മൂലത്തിലുണ്ട്. എക്‌സാലോജിക് ബെനാമി കമ്പനിയല്ലെന്നും തൻറെ പിതാവായ പിണറായി വിജയനോ ഭർത്താവ് മുഹമ്മദ് റിയാസിനോ സ്ഥാപനവുമായി യാതൊരു ബന്ധവുമില്ലെന്നും വീണ സത്യവാങ്മൂലത്തിൽ പറയുന്നു. 

Also Read:മഴ മുന്നറിയിപ്പിൽ മാറ്റം; കൊച്ചി ഉൾപ്പടെ മൂന്നിടത്ത് ഓറഞ്ച് അലർട്ട്

മാസപ്പടിക്കേസിൽ സിബിഐ അന്വേഷണമാവശ്യപ്പെട്ട് മാധ്യമപ്രവർത്തകനായ എം ആർ അജയൻ നൽകിയ ഹർജിയിലെ ആരോപണങ്ങൾ നിലനിൽക്കില്ലെന്നും മാസപ്പടിയിൽ സി.ബി.ഐ അന്വേഷണം വേണ്ടെന്നുമാണ് സത്യവാങ്മൂലത്തിൽ വീണ വ്യക്തമാക്കുന്നത്. ഹർജിയിലെ ആരോപണങ്ങൾ ബാലിശവും അടിസ്ഥാനമില്ലാത്തതുമാണെന്ന് പറയുന്ന വീണ, പൊതുതാല്പര്യ ഹർജി തന്നെ ബോധപൂർവം മോശക്കാരിയായി ചിത്രീകരിക്കാൻ വേണ്ടിയാണെന്നും ആരോപിക്കുന്നു. 

Also Read: മൺസൂൺ; കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ സമയത്തിൽ മാറ്റം

Advertisment

മുഖ്യമന്ത്രിയുടെ മകൾ എന്ന നിലയിൽ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്. സി.എം.ആർ.എൽ., എക്‌സാലോജിക് സാമ്പത്തിക ഇടപാട് രണ്ട് കമ്പനികൾ തമ്മിലുള്ള കരാറിൻറെ അടിസ്ഥാനത്തിലുള്ളതാണ്. ഈയിടപാടിനെപ്പറ്റി എസ്.എഫ്.ഐ.ഒ. അന്വേഷണത്തിന് സമാന്തരമായി മറ്റൊരു ഏജൻസിയെക്കൊണ്ട് പരിശോധിപ്പിക്കുന്നത് ചട്ടവിരുദ്ധമാണെന്നും വീണ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാണിക്കുന്നു. 

Also Read:കപ്പലിലെ തീപിടുത്തം; മൂന്ന് ജില്ലകളിലെ കടൽവെള്ളവും ചെളിയും പരിശോധിക്കും

സി.ബി.ഐ അന്വേഷണ ഹർജിയിലെ ആരോപണങ്ങൾ മുമ്പ് വിജിലൻസ് കോടതിയും ഹൈക്കോടതിയും പരിശോധിച്ച് തള്ളിയതാണ്. സി.എം. ആർ.എല്ലുമായുളള സാമ്പത്തിക ഇടപാടുകൾക്ക് തൻറെ പിതാവുമായി ബന്ധമില്ല. സി.എം.ആർ.എല്ലിന് വഴിവിട്ട് ആനൂകുല്യം ലഭിക്കാൻ താനോ പിതാവോ ഇടപെട്ടതായി തെളിവില്ല. ഏതെങ്കിലും വിധത്തിൽ കൈക്കൂലി ലഭിച്ചതായി ഹർജിയിലില്ല. 

എക്‌സാലോജിക് സ്ഥാപിച്ച് രണ്ട് വർഷത്തിന് ശേഷമാണ് പിണറായി വിജയൻ മുഖ്യമന്ത്രിയായത്. തൻറെ ഭർത്താവായ മുഹമ്മദ് റിയാസ് കമ്പനി ഓഹരി ഉടമയോ ഡയറക്ടറോ ഗുണഭോക്താവോ അല്ല. കോവളം കൊട്ടാരം കൈമാറ്റത്തിൽ തനിക്ക് യാതൊരു പങ്കുമില്ല. എ.കെ.ജി സെൻറർ ഒരു സേഫ് ഡിപ്പോസിറ്റ് പാലസാണെന്ന ഹർജിയിലെ ആരോപണം അടിസ്ഥാന രഹിതമാണ്. എ.കെ.ജി സെൻററിൻറെ വിലാസം ഉപയോഗിച്ചതിനല്ല ആർ.ഒ.സി പിഴചുമത്തിയതെന്നും വീണ സത്യവാങ്മൂലത്തിൽ പറയുന്നു. 

Read More

ചരക്കുകപ്പലിലെ അഗ്നിബാധ; തീയുടെ തീവ്രത കുറഞ്ഞു, കാണാതായവർക്കായി തിരച്ചിൽ തുടരുന്നു

Veena vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: