scorecardresearch

Ahmedabad Plane Crash: ആ ദൃശ്യങ്ങൾ കണ്ട് ഭയം തോന്നി; വിമാനദുരന്തത്തിന്റെ ദൃശ്യം പകർത്തിയ ആര്യൻ പറയുന്നു

അപകടമുണ്ടായി നിമിഷ നേരത്തിനുള്ളിൽ തന്നെ ഈ വിഡിയോ വ്യാപകമായി പ്രചരിക്കുകയായിരുന്നു. പിന്നീട് വിമാന അപകടത്തിലെ അന്വേഷണങ്ങളിൽ ഈ വിഡിയോ നിർണായക തെളിവായി മാറി

അപകടമുണ്ടായി നിമിഷ നേരത്തിനുള്ളിൽ തന്നെ ഈ വിഡിയോ വ്യാപകമായി പ്രചരിക്കുകയായിരുന്നു. പിന്നീട് വിമാന അപകടത്തിലെ അന്വേഷണങ്ങളിൽ ഈ വിഡിയോ നിർണായക തെളിവായി മാറി

author-image
WebDesk
New Update
aryan-airindia plane crash

ആര്യൻ പതിവായി ചെയ്തിരുന്ന ഹോബിയാണ് വിമാനത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തുന്നത്

Ahmedabad Plane Crash: അഹമ്മദാബാദ്: വിമാനം എന്നും പതിനേഴുകാരാനായ ആര്യൻ അസാരിയ്ക്ക് കൗതുകമാണ്. എവിടെ വിമാനം കണ്ടാലും തന്റെ ക്യാമറക്കണ്ണുകളിലേക്ക്് ആര്യൻ പകർത്തും. അത്തരത്തിൽ ആര്യൻ പകർത്തിയ വീഡിയോയാണ് ഇന്ന് രാജ്യം മുഴുവൻ ചർച്ചയായിരിക്കുന്നത്.

Advertisment

അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീഴുന്നതിന്റെ ദൃശ്യം അവിചാരിതമായാണ് ആര്യൻ പകർത്തിയത്. എയർ ഇന്ത്യ വിമാനത്തിന് എങ്ങനെ അപകടം സംഭവിച്ചുവെന്നതിന്റെ ഏക തെളിവും ഇന്ന്് ആര്യൻ പകർത്തിയ ആ വീഡിയോയാണ്. 

Also Read: അഹമ്മദാബാദ് വിമാന അപകടം; 45 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു

"ഞാൻ പകർത്തിയ ദൃശ്യങ്ങൾ കണ്ട് ഭയം തോന്നി. എന്റെ സഹോദരിയാണ് വീഡിയോ ആദ്യം കണ്ടത്. പിന്നീട് പിതാവിനോട് പറഞ്ഞു. വിമാനം തകരുമെന്ന് അറിയില്ലായിരുന്നു"- ആര്യൻ പറയുന്നു.

ആര്യൻ പതിവായി ചെയ്തിരുന്ന ഹോബിയാണ് വിമാനം പറന്നുയരുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തുന്നത്. വിഡിയോ എടുക്കുന്നതിനിടെയാണ് വിമാനം അപടത്തിൽപ്പെടുന്നതും. വിഡിയോ എടുത്ത് തുടങ്ങി 24 സെക്കൻഡുകൾക്കുള്ളിൽ അഹമ്മദാബാദ്-ലണ്ടൻ വിമാനം ദിശ തെറ്റി അടുത്തുള്ള മെഡിക്കൽ കോളജ് ക്യംപസിലെ കെട്ടിടത്തിൽ ഇടിച്ചുകയറി തീപിടിക്കുകയായിരുന്നു.

Also Read:അഹമ്മദാബാദ് വിമാനാപകടം; ഉന്നതതല സമിതി അന്വേഷിക്കും

Advertisment

അപകടമുണ്ടായി നിമിഷ നേരത്തിനുള്ളിൽ തന്നെ ഈ വിഡിയോ വ്യാപകമായി പ്രചരിക്കുകയായിരുന്നു. പിന്നീട് വിമാന അപകടത്തിലെ അന്വേഷണങ്ങളിൽ ഈ വിഡിയോ നിർണായക തെളിവായി മാറി. സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപമുള്ള ലക്ഷ്മിനഗറിൽ നിന്നായിരുന്നു ആര്യൻ വൈറലായ ദുരന്ത വിഡിയോ ചിത്രീകരിച്ചത്.

Also Read:അഹമ്മദാബാദ് വിമാനാപകടം; ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു

അഹമ്മദാബാദ് ക്രൈംബ്രാഞ്ചിന് മുന്നിൽ ആര്യൻ മൊഴി രേഖപ്പെടുത്തി. പിതാവിനൊപ്പം പൊലീസ് സ്റ്റേഷനിൽ എത്തിയ ആര്യൻ വിഡിയോയുടെ വിശദാംശങ്ങൾ പൊലീസിനോട് പറഞ്ഞു. ദുരന്തത്തിന്റെ സാക്ഷിയായി മാത്രമെ കുട്ടിയെ പരിഗണിക്കുന്നുള്ളുവെന്നും പൊലീസ് പറഞ്ഞു.

അതേസമയം, അപകടം ആര്യനെ വളരെയധികം ബാധിച്ചിട്ടുണ്ടെന്ന് കുടുംബം പറഞ്ഞു.സംഭവത്തിന് ശേഷം കുട്ടിക്ക് ആദ്യം സംസാരിക്കാൻ കഴിഞ്ഞില്ലെന്നും അപകടത്തിന്റെ ആഘാതം പൂർണമായും മാറാത്തതിനാൽ സ്ഥലത്ത് നിന്ന് മാറി താമസിക്കണമെന്ന് ആര്യൻ പറഞ്ഞതായും സഹോദരി പറഞ്ഞു.

Read More

ബെർത്ത്ഡേയ്ക്ക് ഭർത്താവിന് സർപ്രൈസ് നൽകാനായി യാത്ര, ചേതനയറ്റ് മടക്കം

Plane Crash Ahmedabad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: