/indian-express-malayalam/media/media_files/uploads/2017/02/ARRESTm_id_386689_handcuffs.jpg)
ദുർമന്ത്രവാദത്തിന്റെ മറവിൽ ലൈംഗിക പീഡനം; പൂജാരിയുടെ സഹായി അറസ്റ്റിൽ
ബെംഗളൂരു: മന്ത്രവാദത്തിന്റെ മറവിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ക്ഷേത്രം പൂജാരിയുടെ സഹായി അറസ്റ്റിൽ. തൃശൂർ സ്വദേശി അരൂൺ (40) ആണ് ബെംഗളൂരുവിൽ പിടിയിലായത്. അരുൺ, തൃശൂർ ശ്രീ വിഷ്ണുമായ ക്ഷേത്രത്തിലെ ഒരു പൂജാരിയുടെ സഹായി ആണെന്ന് ബെംഗളൂരു ബെല്ലന്ദൂർ പോലീസ് പറഞ്ഞു.
Also Read: ആ ദൃശ്യങ്ങൾ കണ്ട് ഭയം തോന്നി; വിമാനദുരന്തത്തിന്റെ ദൃശ്യം പകർത്തിയ ആര്യൻ പറയുന്നു
ബെംഗളൂരു ഹരളൂർ സ്വദേശിനിയായ 38-കാരിയുടെ പരാതിയിലാണ് ഇയാളെ പോലീസ് പിടികൂടുന്നത്. ഭർത്താവിന്റെ മരണശേഷം നേരിട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനാണ് ക്ഷേത്രത്തിൽ എത്തിയത്. യുവതിയുടെ കുടുംബത്തിന് നേരെ ആരോ ദുർമന്ത്രവാദം നടത്തിയിട്ടുണ്ടെന്ന് അരൂൺ യുവതിയെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. ഇതിനുപിന്നാലെ യുവതിയുടെ ഫോൺ നമ്പർ അടക്കമുള്ള വിവരങ്ങൾ പ്രതി വാങ്ങിയിരുന്നു.
പ്രതിവിധികൾക്കും പൂജകൾക്കും വേണ്ടിയെന്ന് പറഞ്ഞാണ് യുവതിയെ പ്രതി ഫോൺ വിളിക്കുന്നത്. പിന്നീട് മന്ത്രവാദത്തിന്റെ മറവിൽ ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് യുവതിയുടെ പരാതി. കേസിൽ തിങ്കളാഴ്ചയാണ് അരൂൺ പിടിയിലാകുന്നത്. അന്വേഷണം നടന്നുവരികയാണെന്ന് ബെല്ലന്ദൂർ പോലീസ് പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us