/indian-express-malayalam/media/media_files/2025/05/30/TX7ZtUEuS3asAZwng6rO.jpg)
നരേന്ദ്രമോദി
ഓട്ടവ: ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ ജി7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കാനഡയിലേക്ക്. ഉച്ചകോടിയിൽ ഡോണൾഡ് ട്രംപ് അടക്കമുള്ള നേതാക്കളെയും മോദി കണ്ടേക്കും. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഈ സാഹചര്യം ഉച്ചകോടിയിൽ പ്രധാന ചർച്ചയാക്കാനാണ് സാധ്യത.
Also Read:ഇറാൻ-ഇസ്രായേൽ സംഘർഷം; ഇന്ത്യൻ വിദ്യാർഥികളെ മാറ്റിപ്പാർപ്പിക്കുന്നു
രണ്ടു രാജ്യങ്ങളും ചർച്ചയിലൂടെ പ്രശ്‌നം തീർക്കണം എന്ന നിലപാട് ഇന്ത്യ ഉച്ചകോടിയിൽ അറിയിക്കും. കാനഡയിലെ കനാനസ്‌കിസിലാണ് 51-ാമത് ജി-7 ഉച്ചകോടി നടക്കുന്നത്. നയതന്ത്ര ബന്ധം വഷളായതിന് ശേഷമുള്ള മോദിയുടെ ആദ്യ കാനഡ സന്ദർശനം കൂടിയാണിത്.
Also Read: ട്രംപിനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു: ഗുരുതര ആരോപണവുമായി ബെഞ്ചമിൻ നെതന്യാഹു
സംഘർഷ വിഷയം ഉന്നയിക്കുന്നതിന് പുറമെ ഊർജ്ജ സുരക്ഷ, സാങ്കേതിക സഹകരണം, നവീകരണം എന്നിവയുൾപ്പെടെയുള്ള പ്രധാന ആഗോള വെല്ലുവിളികളിലും ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി വ്യക്തമാക്കും.
Also Read:ഇസ്രായേലിലേക്ക് മിസൈൽ ആക്രമണവുമായി ഇറാൻ; സംഘർഷഭരിതം പശ്ചിമേഷ്യ
അതേസമയം ഓപ്പറേഷൻ സിന്ദൂറിന് ശേഷം പ്രധാനമന്ത്രി നടത്തുന്ന വിദേശ പര്യടനം തുടരുകയാണ്. ഇന്നലെ വൈകിട്ട് സൈപ്രസിലെത്തിയ മോദിയെ സൈപ്രസ് പ്രസിഡൻറ് നേരിട്ട് വിമാനത്താവളത്തിലെത്തിയാണ് സ്വീകരിച്ചത്. തുടർന്ന് സൈപ്രസ് പ്രസിഡൻറ് നിക്കോസ് ക്രിസ്റ്റോ ഡുലീദസുമായി മോദി ചർച്ച നടത്തി.
അവിടെ നിന്നാണ് അദ്ദേഹം ഉച്ചകോടിയിൽ പങ്കടുക്കുന്നതിനായി കാനഡയിലേക്ക് തിരിച്ചത്. ഉച്ചകോടിക്ക് ശേഷം മോദി ക്രൊയേഷ്യൻ റിപ്പബ്ലിക്കിലേക്ക് പോകും. തുടർന്ന് പ്രസിഡന്റ് സോറൻ മിലനോവിച്ചും പ്രധാനമന്ത്രി ആൻഡ്രെജ് പ്ലെൻകോവിച്ചും കൂടിക്കാഴ്ച നടത്തി.
Read More
സംഘർഷം അതിരൂക്ഷം; തിരിച്ചടിച്ച് ഇറാൻ; ഇസ്രായേലിൽ മിസൈൽ വർഷം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.