scorecardresearch

Israel-Iran Conflict: ഇസ്രായേലിലേക്ക് മിസൈൽ ആക്രമണവുമായി ഇറാൻ; സംഘർഷഭരിതം പശ്ചിമേഷ്യ

Israel-Iran Conflict: നേരത്തെ, വെടിനിർത്തലുമായി ബന്ധപ്പെട്ട് ഇനി ചർച്ചകൾക്കില്ലെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ആക്രമണം ശക്തമാക്കിയത്

Israel-Iran Conflict: നേരത്തെ, വെടിനിർത്തലുമായി ബന്ധപ്പെട്ട് ഇനി ചർച്ചകൾക്കില്ലെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ആക്രമണം ശക്തമാക്കിയത്

author-image
WebDesk
New Update
iran-isreal conflict1232

ഇസ്രായേലിലേക്ക് മിസൈൽ ആക്രമണവുമായി ഇറാൻ

Israel-Iran Conflict:ടെൽ അവീവ്: പശ്ചിമേഷ്യയെ വീണ്ടും അശാന്തമാക്കി ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷം. തിങ്കളാഴ്ച ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിലേക്കും ജറുസലേമിലേക്കും ഇറാൻ മിസൈൽ ആക്രമണം നടത്തി. ഇസ്രായേലിലെ പ്രധാന നഗരങ്ങളിൽ തിങ്കളാഴ്ച പുലർച്ചെ നിരവധി തവണയാണ് റെഡ് അലർട്ട് സൈറണുകൾ മുഴങ്ങിയത്. 

Advertisment

Also Read:ഇസ്രായേലിലേക്ക് മിസൈൽ ആക്രമണം നടത്തിയെന്ന് ഹൂത്തികൾ; സംഘർഷം രൂക്ഷം

നേരത്തെ, വെടിനിർത്തലുമായി ബന്ധപ്പെട്ട് ഇനി ചർച്ചകൾക്കില്ലെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ആക്രമണം ശക്തമാക്കിയത്. അതേസമയം, ഇസ്രായേലും ഇറാനും സമാധാനം പുനസ്ഥാപിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആഹ്വാനം ചെയ്തു. ഇരുരാജ്യങ്ങളും സമാധാന കരാറിൽ ഏർപ്പെടാനുള്ള സമയമായെന്ന്  ജി-7 ഉച്ചകോടിക്ക് പുറപ്പെടുന്നതിന് മുമ്പ് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. 

Also Read:സംഘർഷം അതിരൂക്ഷം; തിരിച്ചടിച്ച് ഇറാൻ; ഇസ്രായേലിൽ മിസൈൽ വർഷം

അതേസമയം ഇസ്രയേലിൽ നിന്ന് 2300 കിലോമീറ്റർ അകലെ ഇറാൻറെ ഇന്ധന ടാങ്കർ വിമാനം ഇസ്രയേൽ വ്യോമസേന ആക്രമിച്ച് തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടു. ഇതുവരെ ഭേദിച്ചതിൽ ഏറ്റവും ദൈർഘ്യമേറിയ ലക്ഷ്യമാണത്.

Advertisment

Also Read: 'ടെഹ്‌റാൻ കത്തിയെരിയും;' ഇറാന് മുന്നറിയിപ്പുമായി ഇസ്രായേൽ

അതിനിടെ ടെഹ്‌റാന്റെ വ്യോമാതിർത്തിയുടെ നിയന്ത്രണം ഏറ്റെടുത്തതായി ഇസ്രയേൽ നേരത്തെ അവകാശപ്പെട്ടിരുന്നു. ഇനി മിസൈലുകൾ വിക്ഷേപിച്ചാൽ ടെഹ്‌റാൻ കത്തുമെന്നാണ് ഇസ്രയേൽ മുന്നറിയിപ്പെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇസ്രയേലിൻറെ അവകാശവാദത്തോട് ഇറാൻ ഇനിയും പ്രതികരിച്ചിട്ടില്ല. അമേരിക്ക - ഇറാൻ ചർച്ചകൾ അർത്ഥ ശൂന്യമാണെന്ന് ഇറാനും ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ ഇസ്രയേലിലെ ഇന്ത്യക്കാർക്ക് എംബസി വീണ്ടും മുന്നറിയിപ്പ് നൽകി. ടെൽ അവീവിലെ ഇന്ത്യൻ എംബസിയാണ് ജോലിക്കാർ, വിദ്യാർത്ഥികൾ, വ്യാപാരികൾ അടക്കമുള്ള ഇസ്രയേലിലെ ഇന്ത്യൻ സമൂഹത്തിന് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നിർദേശം നൽകി. നിരന്തരമായി പശ്ചിമേഷ്യയിലെ സംഭവ വികാസങ്ങളെ എംബസി നിരീക്ഷിക്കുന്നുണ്ടെന്നും ഇസ്രയേൽ അധികാരികളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും എംബസി വാർത്താ കുറിപ്പിൽ വിശദമാക്കി.

Read More

വിമാന യാത്രികരെ പ്രതിസന്ധിയിലാക്കി ഇറാൻ-ഇസ്രായേൽ സംഘർഷം, ടിക്കറ്റ് നിരക്കും യാത്രാസമയവും കൂടും

Iran Israel

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: